കമ്പ്യൂട്ടർ എന്ന ആശയത്തിനു പിന്നീട് ഒരു തുടർച്ച ലഭിക്കുന്നത് അമേരിക്കയിലായിരുന്നു. അമേരിക്കൻ കോൺഗ്രസിൽ സ്റ്റേറ്റുകളുടെ പ്രാതിനിധ്യം മനസിലാക്കുവാനായി പത്തുവർഷത്തിലൊരിക്കൽ നടത്താറുള്ള
സെൻസസ് പ്രക്രിയ 1870ൽ നടത്തിയത് വെറും ഒൻപത് മാസങ്ങൾ കൊണ്ടായിരുന്നു. എന്നാൽ ജനസംഖ്യയിലുണ്ടായ കടുത്ത വർദ്ധനവു മൂലം 1880 ൽ നടത്തിയ സെൻസസ് തീർക്കുവാനായി ഏകദേശം ഏഴര വർഷങ്ങൾ വേണ്ടി വന്നു.
വർദ്ധിച്ച മാനുഷിക അദ്ധ്വാനത്തിന്റെ ആവശ്യകത മുൻ കൂട്ടി മനസിലാക്കിയ അമേരിക്കൻ സെൻസസ് ബ്യൂറോ 1890 ലെ സെൻസസ് പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ഒരു ബദൽ സംവിധാനത്തെക്കുറിച്ച് ആലോചനയിലായി. സെൻസസ് ബ്യൂറോയെ സഹായിക്കുവാനായി തക്ക സംവിധാനങ്ങൾ കണ്ടുപിടിക്കുന്നവർക്കായി ഒരു പാരിതോഷികവും ഏർപ്പാടു ചെയ്തു. ഹെർമൻ ഹോളറിത്ത് എന്ന ജർമ്മൻ-അമേരിക്കൻ സ്റ്റാറ്റിസ്റ്റീഷ്യൻ ആയിരുന്നു ഈ മത്സരത്തിലെ വിജയി. ജാക്വാർഡിന്റെ തറികളിൽ ഉപയോഗിച്ചിരുന്ന പഞ്ച് കാർഡ് സിസ്റ്റത്തെ കമ്പ്യൂട്ടേഷൻ ജോലികൾ ചെയ്യുവാൻ തക്കവിധം പരിഷ്കരിച്ചെടുത്തതായിരുന്നു ഹെർമൻ ഹോളറിത്ത് വികസിപ്പിച്ചെടുത്ത ഹോളറിത്ത് ഡെസ്ക് എന്ന ഉപകരണം.
| | | ഹെർമൻ ഹോളറിത്ത് | ഹോളറിത്ത് ഡെസ്ക്ക് |
പഞ്ച് കാർഡുകളിലെ സുഷിരങ്ങൾ തിരിച്ചറിയുവാൻ കഴിയുന്ന ഒരു കാർഡ് റീഡറും ഒരു ഗിയർ നിയന്ത്രിത കൌണ്ടിങ്ങ് മെക്കാനിസവും, ഫലം പ്രദർശിപ്പിക്കുന്നതിനായി ഒരു മരപ്പലകയിൽ ഉറപ്പിച്ച ഒരു കൂട്ടം ഡയലുകളും ചേർന്നതായിരുന്നു ഹോളറിത്ത് ഡെസ്കിന്റെ രൂപകൽപ്പന. ജാക്വാർഡിന്റെ പഞ്ച് കാർഡുകളിലെ ഒരു ന്യൂനത അതിലെ സുഷിരങ്ങൾ കാർഡ് നിർമ്മിക്കുമ്പോൾ തന്നെ ഇടുന്നവയാണ് എന്നതാണ്. നമുക്കതിനെ ഇന്നത്തെ ടെർമിനോളജിയിൽ ‘റീഡ് ഒൺലി‘ (Read Only) എന്ന് വിളിക്കാം.നിർമ്മാണ സമയത്തു തന്നെ സുഷിരങ്ങൾ ഇട്ട് വരുന്നതിനാൽ ഇത്തരം പഞ്ച് കാർഡുകളിലെ പാറ്റേണുകൾ ഒരു നിശ്ചിത സന്ദർഭത്തിനനുസരിച്ച് മാറ്റുക സാധ്യമല്ല എന്നർഥം. എന്നാൽ ഹോളറിത്തിലെ പ്രതിഭ ഈ കാർഡുകളെ എങ്ങനെ ‘റീഡ്/റൈറ്റ് (Read/Write)’ ആക്കി മാറ്റാം എന്ന ആലോചനയിൽ ആയിരുന്നു. (അതായത് കാർഡുകൾ നിർമ്മിക്കുമ്പോൾ തന്നെ സുഷിരങ്ങൾ നൽകുന്നതിനു പകരം ഓരോ സന്ദർഭത്തിനനുസരിച്ച് ഓരോ രീതിയിലുള്ള പാറ്റേണിൽ സുഷിരങ്ങൾ ഇടുവാൻ തക്ക രീതിയിലാക്കുക).
ഒരിക്കൽ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ അന്നു നിലവിലുണ്ടായിരുന്ന ടിക്കറ്റിങ്ങ് സമ്പ്രദായം ഹോളറിത്ത് നിരീക്ഷിക്കുകയുണ്ടായി. ടിക്കറ്റിങ്ങ് ഇൻസ്പെക്ടർ അയാളുടെ കൈവശമുള്ള പഞ്ചിങ്ങ് മെഷീനിൽ ടിക്കറ്റെടുക്കുന്ന ആളിന്റെ ഉയരം, വണ്ണം, നിറം, കണ്ണിന്റെ നിറം എന്നിവ നിരീക്ഷിച്ചശേഷം അതിനനുസരിച്ച് ടിക്കറ്റിൽ ചില നിശ്ചിത സ്ഥലങ്ങളിൽ സുഷിരങ്ങൾ ഇടുകയായിരുന്നു പതിവ്. ഒരാൾക്ക് നൽകിയ ടിക്കറ്റ് മറ്റൊരാൾ കൈവശപ്പെടുത്തിയാലും അതു തിരിച്ചറിയുന്നതിനു വേണ്ടിയായിരുന്നു ഇത്.
ഈ രീതിയുടെ സാധ്യതകൾ മനസിലാക്കിയ ഹോളറിത്ത് തന്റെ യന്ത്രത്തിൽ ഇതെങ്ങനെ പ്രാവർത്തികമാക്കാമെന്ന് ചിന്തിച്ചു. ഓരോ തവണ പഞ്ച് കാർഡുകൾ റീഡ് ചെയ്തു ലഭിക്കുന്ന വിവരങ്ങളും അവയിൽ നടത്തുന്ന ഗണിതക്രിയകൾ വഴി ലഭിക്കുന്ന ഉത്തരങ്ങൾക്കും അനുസൃതമായി പുതിയ കാർഡുകൾ പഞ്ച് ചെയ്യുവാനുള്ള ഒരു സാങ്കേതിക വിദ്യ ഇതിലൂടെ ഹോളറിത്ത് വിഭാവനം ചെയ്തു. അതായത് ഒരു കാർഡ് നിർമ്മിക്കുമ്പോൾ തന്നെ അതിൽ സുഷിരങ്ങൾ പഞ്ച് ചെയ്യുന്നതിനു പകരമായി, ഓരോ സന്ദർഭത്തിനും അതുവരെയുള്ള ഗണിത ക്രിയകളുടെ ഉത്തരങ്ങൾക്കുമനുസരിച്ച് ആവശ്യമായ പാറ്റേണിൽ കാർഡുകൾ പഞ്ച് ചെയ്യുക എന്നതായിരുന്നു ഈ വിദ്യയുടെ കാതൽ. എന്നാൽ ഇതേ സാങ്കേതിക വിദ്യ തന്നെ ചാൾസ് ബാബേജ് തന്റെ അനലറ്റിക്കൽ എഞ്ചിനുവേണ്ടി വളരെ മുൻപുതന്നെ വിഭാവനം ചെയ്തിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഹോളറിത്ത് ബോധവാനായിരുന്നില്ല എന്നതാണ് രസകരമായ വസ്തുത.
ഹോളറിത്ത് ഡെസ്ക് എന്ന ഉപകരണം വൻ വിജയമായി മാറുകയും 1890 ൽ ഈ ഉപകരണത്തിന്റെ സഹായത്തോടെ മൂന്ന് വർഷങ്ങൾ കൊണ്ട് സെൻസസ് തീർക്കുവാനും അതുവഴി അഞ്ച് മില്യണോളം ഡോളർ ലാഭിക്കുവാനും അമേരിക്കൻ സെൻസസ് ബ്യൂറോക്ക് കഴിഞ്ഞു.
ഹോളറിത്ത് പിന്നീട് ടാബിലേറ്റിങ്ങ് മെഷീൻ കമ്പനി എന്ന ഒരു വ്യവസായശാല രൂപീകരിച്ച് ഹോളറിത്ത് ഡെസ്കുകൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുവാൻ ആരംഭിച്ചു. ഹെർമൻ ഹോളറിത്ത് ആരംഭിച്ച ഈ വ്യവസായ സംരഭമാണ് ഒട്ടേറേ കൈമാറ്റങ്ങൾക്ക് ശേഷം പിന്നീട് ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് അധവാ ഐ.ബി.എം (IBM) എന്ന, കമ്പ്യൂട്ടർ രംഗത്തെ അതികായനായി വളർന്നത്.
ഐ.ബി.എം എന്നത് കമ്പ്യൂട്ടർ രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു നാമമായി മാറി. ഐ.ബി.എമ്മിന്റെ ദ്രുതഗതിയിലുള്ള വളർച്ചയോടെ പഞ്ച് കാർഡുകൾ അമേരിക്കൻ ജീവിതത്തിന്റെ നാനാ മേഖലകളിലും സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഉദാഹരണത്തിന് ഇലക്ടിസിറ്റി,ഗ്യാസ്,വെള്ളം എന്നിവയുടെ ബില്ലുകൾ പഞ്ച് കാർഡുകൾ മുഖാന്തിരം ഓട്ടോമേറ്റ് ചെയ്യപ്പെട്ടു. ഹൈവേ ടോൾ ഗേറ്റുകളിൽ കരം പിരിക്കുന്നതിനായി പഞ്ച് കാർഡ് സംവിധാനങ്ങൾ അവതരിപ്പിച്ചു. ഇലക്ഷൻ ബാലറ്റ് പേപ്പറുകൾ പഞ്ച് കാർഡിനു വഴിമാറി, അമേരിക്കൻ ഫെഡറൽ ഏജൻസി വഴി നൽകിയിരുന്ന സോഷ്യൽ സെക്യൂരിറ്റി ചെക്കുകൾ ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ഇടപാടുകളിലും പഞ്ച് കാർഡ് സംവിധാനങ്ങൾ അവതരിപ്പിക്കപ്പെട്ടു.
1847 ൽ ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ ജോർജ് ബൂൾ (George Bool) , ബൂളിയൻ ആൾജിബ്ര എന്ന ഗണിത ശാസ്ത്രത്തിലെ ഒരു പുതിയ ശാഖയ്ക്ക് രൂപം നൽകിയിരുന്നു. വിപ്ലവകരമായ ഒരു കണ്ടുപിടുത്തമായിരുന്നിട്ടു കൂടി ബൂളിയൻ ആൾജിബ്രയ്ക്ക് ആ കാലഘട്ടത്തിൽ വേണ്ടത്ര അംഗീകാരമോ പ്രശസ്തിയോ കിട്ടിയിരുന്നില്ല. പിന്നീട് നൂറു വർഷങ്ങൾക്കിപ്പുറം 1938 ൽ ക്ലോഡ് ഷാനോൺ (Claude Shannon) എന്ന എൻഞ്ചിനിയർ ബൂളിയൻ ആൾജിബ്രയുടെ പ്രാധാന്യം മനസിലാക്കുകയും രണ്ട് സ്റ്റേറ്റുകൾ (two-state) മാത്രമുള്ള ഇലക്ട്രിക്ക് സർക്യൂട്ടുകളിൽ ഇതിനെ ഫലവത്തായി എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തു.  | | | ജോർജ്ജ് ബൂൾ | ക്ലോഡ് ഷനോൺ |
ബൂളിയൻ ആൾജിബ്രയെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ തുടർ ഗവേഷണങ്ങളാണ് പിൽക്കാലത്ത് ആധുനിക ഡിജിറ്റൽ സർക്യൂട്ട് ഡിസൈനിങ്ങിനും ഡിജിറ്റൽ ഇലക്ട്രോണിക്സിനും ആധാരമായിത്തീർന്നത്.
1939 ൽ ജർമനിയുടെ പോളണ്ട് അധിനിവേശത്തോടെ രണ്ടാം ലോക മഹായുദ്ധത്തിനു തുടക്കമായി. കമ്പ്യൂട്ടർ ചരിത്രത്തിലെ സുവർണ്ണ ഏടുകൾ എന്നറിയപ്പെടുന്ന പല കണ്ടുപിടുത്തങ്ങൾക്കും നിമിത്തമായി മാറിയത് ഈ ലോക മഹായുദ്ധമായിരുന്നു.
1939 ൽ ബെൽ ടെലിഫോൺ ലബോറട്ടറീസ് കോംപ്ലക്സ് നമ്പർ കാൽകുലേറ്റർ (CNC) എന്ന ഗണിതക്രിയാ യന്തം വികസിപ്പിച്ചു. ജോർജ് സ്റ്റിബിറ്റ്സ് (George Stibitz) എന്ന ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. 1940 ൽ നടന്ന അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റി കോൺഫറൻസിൽ ആദ്യമായി CNC പ്രദർശിപ്പിക്കപ്പെട്ടു. പ്രത്യേകമായി തയാറാക്കിയ ഒരു ടെലിഫോൺ ലൈനിലൂടെ ടെലിടൈപ്പ് എന്ന സംവിധാനത്തിന്റെ സഹായത്താൽ ന്യൂയോർക്ക് സിറ്റിയിൽ സ്ഥിതിചെയ്തിരുന്ന ഒരു CNC മെഷീനിൽ ഗണിതക്രിയകൾ വിദൂര നിയന്ത്രിതമായി നടത്തിക്കൊണ്ട് കോൺഫറൻസിൽ പങ്കെടുത്തവരെ മൊത്തം ജോർജ് സ്റ്റിബിറ്റ്സ് അമ്പരപ്പിച്ചു. കമ്പ്യൂട്ടർ ചരിത്രത്തിലെ ആദ്യത്തെ റിമോട്ട് ആക്സസ് കമ്പ്യൂട്ടിങ്ങ് ആയിരുന്നു ഇത്.
| | | ജോർജ്ജ് സ്റ്റിബിറ്റ്സ് | കോംപ്ലക്സ് നമ്പർ കാൽകുലേറ്റർ | ലോക മഹായുദ്ധത്തിനിടയിലെ കഠിനമായ സാമ്പത്തിക നിയന്ത്രണങ്ങൾക്കും പാശ്ചാത്യ ശക്തികളുടെ ശക്തമായ ഉപരോധങ്ങൾക്കും നടുവിൽ ജർമ്മൻ കമ്പ്യൂട്ടർ ജീനിയസ് കോൺറാഡ് സുസ് (Konrad Zuse) ന്റെ നേത്രത്വത്തിൽ, സമ്പൂർണ്ണ ഓട്ടോമാറ്റിക്ക് ആയ, പ്രോഗ്രാമിങ്ങ് സംവിധാനങ്ങളുള്ള, ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ എന്ന പദവിക്ക് അർഹമായ Z3 കമ്പ്യൂട്ടർ 1941 ൽ പൂർത്തിയായി. രണ്ടായിരത്തിലധികം റിലേകൾ ഉപയോഗിച്ചായിരുന്നു Z3 യുടെ നിർമ്മാണം.സാമ്പത്തിക നിയന്ത്രണങ്ങൾ നിമിത്തം പഴയ ടെലിഫോൺ സ്പെയറുകളും, വിമാന നിർമ്മാണത്തിനുപയോഗിക്കുന്ന ഇലക്ട്രിക്ക് റിലേകളും മറ്റുമാണ് Z3 യുടെ നിർമ്മാണത്തിൽ ഉപയോഗിച്ചത്. ബൈനറി ഫ്ലോട്ടിങ്ങ് പോയിന്റ് അരിത്തമാറ്റിക്ക് വിദ്യയിലാണ് Z3 യിൽ കമ്പ്യൂട്ടേഷനുകൾ നടത്തിയിരുന്നത്. 5-10 Hz ക്ലോക്ക് ഫ്രീക്വൻസിയും 22 ബിറ്റ് വേർഡ് ലെങ്ത്തും പഞ്ച് ഫിലിം സ്റ്റോറേജ് സംവിധാനവുമായിരുന്നു Z3 യുടെ എടുത്തു പറയേണ്ട പ്രത്യേകതകൾ. രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ 1943 ൽ നടന്ന ബെർലിൻ ബോംബാക്രമണത്തിൽ Z3 യുടെ ആദ്യ പകർപ്പ് നശിപ്പിക്കപ്പെട്ടു. പിന്നീട് 1961 ൽ Z3യുടെ നിർമ്മാതാക്കളായ സൂസെ കെജി (Zuse KG) Z3 വീണ്ടും പുനർ സൃഷ്ടിച്ചു. ആ പകർപ്പ് ഇപ്പോഴും മ്യൂണിക്കിലെ ഡെച്ച മ്യൂസിയത്തിൽ പ്രദർശനത്തിലുണ്ട്.
|
| | | കോൺറാഡ് സുസ് | Z3കമ്പ്യൂട്ടർ | | ഏതാണ്ട് ഇതേ കാലഘട്ടത്തിൽ (1939-1942) തന്നെ അയോവ സ്റ്റേറ്റ് കോളേജിലെ പ്രോഫസർ ആയിരുന്ന ജോൺ വിൻസെന്റ് ആറ്റനസോഫും (Jonh Vincent Atanasoff) അദ്ദേഹത്തിന്റെ വിദ്യാർഥിയായിരുന്ന ക്ലിഫ് ബെറിയും (Cliff Berry) ചേർന്ന് ആറ്റനസോഫ്-ബെറി കമ്പ്യൂട്ടർ (ABC) വികസിപ്പിച്ചു. എന്നാൽ ഈ പദ്ധതി ഒരു സംപൂർണ്ണ വിജയമായിരുന്നില്ല. 1942 ൽ പ്രവർത്തന സജ്ജമായിരുന്നെങ്കിലും 1960 കൾ വരെ ഇതിനെ കുറിച്ച് പുറം ലോകം അധികമൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് പ്രശസ്തമായ എനിയാക്ക് (ENIAC) ഡിസൈനർമാരിൽ ഒരാളായിരുന്ന ജോൺ മൌഷ്ലി ABC യുടെ ഡിസൈൻ കൺസെപ്റ്റ് മോഷ്ടിച്ചു എന്ന പരാതിയിന്മേൽ അമേരിക്കൻ പേറ്റന്റ്സ് അസോസിയേഷൻ ആറ്റൻസോഫിന് അനുകൂലമായ വിധി പ്രഖ്യാപിക്കുകയുണ്ടായി.
| | | | ജോൺ വിൻസെന്റ് ആറ്റനസോഫ് | ആറ്റനസോഫ്-ബെറി കമ്പ്യൂട്ടർ (ABC) | പ്രധാന സൈനിക സന്ദേശങ്ങൾ രഹസ്യരൂപത്തിലേയ്ക്ക് (ciphering) മാറ്റുവാനായി രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമനി ഉപയോഗിച്ചിരുന്ന ഇലക്ട്രോ-മെക്കാനിക്കൽ മെഷീനാണ് എനിഗ്മ. ഒരു ടെലി പ്രിന്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ ഉപകരണം സന്ദേശങ്ങളെ ഒരു നിശ്ചിത കോഡഡ് രൂപത്തിലേക്ക് മാറ്റുകയും ടെലിപ്രിന്റർ ഈ സന്ദേശത്തെ ദൂരെയുള്ള യുദ്ധഭൂമിയിലെ സേനാ ക്യാമ്പുകളിലേയ്ക്ക് നിർദ്ദേശങ്ങളായി അയക്കുകയും ചെയ്യും. ഈ സന്ദേശങ്ങൾ ലഭിക്കുന്ന ക്യാമ്പിലെ ടെലിപ്രിന്ററുകൾ എനിഗ്മയുടെ സഹായത്താൽ വീണ്ടും സന്ദേശത്തെ ഡീകോഡ് ചെയ്യുകയും യഥാർഥ രൂപത്തിലേക്ക് മാറ്റി പ്രിന്റ് ചെയ്യുകയും ചെയ്യും. യുദ്ധത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ തന്ത്രപരമായ മുൻതൂക്കം ലഭിക്കുന്നതിനായി ഇത്തരം രഹസ്യ സന്ദേശങ്ങൾ ഡീകോഡ് (Decode) ചെയ്യേണ്ടത് എതിർ ചേരിയിലുള്ള രാജ്യങ്ങൾക്ക് അത്യാവശ്യമായിരുന്നു. മരിയൻ രജേവ്സ്കി (Marian Rejewski) എന്ന ശാസ്ത്രജ്ഞന്റെ നേത്രത്വത്തിൽ പോളണ്ട് ആയിരുന്നു ആദ്യമായി ജർമ്മൻ എനിഗ്മ എൻകോഡഡ് സന്ദേശങ്ങളെ തകർക്കുന്നതിനായി ‘ബോംബാ’ എന്ന് പേരു നൽകിയ ഒരു കമ്പ്യൂട്ടർ വികസിപ്പിച്ചത് . എനിഗ്മയുടെ രഹസ്യ സന്ദേശങ്ങൾ ഡീകോഡ് ചെയ്യുന്നതിൽ ബോംബാ വിജയിച്ചുവെങ്കിലും ഇവയുടെ നിർമാണവും പ്രവർത്തനവും വളരെയധികം സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു.
| | | എനിഗ്മ | |
1939ൽ ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസി “അൾട്രാ” എന്ന പേരിൽ ലണ്ടനിലെ ബ്ലച്ച്ലി പാർക്കിൽ (പിന്നീടിത് സ്റ്റേഷൻ X എന്ന പേരിൽ അറിയപ്പെട്ടു) ഒരു കോഡ് & സൈഫർ സ്കൂളിനു രൂപം നൽകി. ഗണിത ശാസ്ത്രജ്ഞർ, കമ്പ്യൂട്ടർ വിദഗ്ധർ, ക്രോസ് വേഡ് എക്സ്പെർട്സ്, ചെസ്സ് ചാമ്പ്യന്മാർ എന്നിങ്ങനെ നാനാതുറകളിൽ നിന്നുള്ള വിദഗ്ധരുടെ ഒരു സംഘമായിരുന്നു ഈ സ്കൂളിൽ പ്രവർത്തിച്ചിരുന്നത്. ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന അലൻ ടൂറിങ്ങും(Alan Turing) ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. എനിഗ്മ മെഷീൻ സന്ദേശങ്ങളെ ഫലവത്തായി ഡീകോഡ് ചെയ്യുന്നതിനുള്ള ഒരു മാർഗം ആരായുന്നതിനായാണ് അൾട്രാ എന്ന ഈ സംരഭം തുടങ്ങിയത്. തുടർന്ന് ടൂറിങ്ങും ഗണിതശാസ്ത്രജ്ഞനായ ഗോർഡൻ വെത്സ്മാനും (Gordon Welchman) ചേർന്ന് രജോവ്സ്കിയുടെ ബോംബായുടെ ഡിസൈൻ ചുവടുപിടിച്ച് “ബോംബീ” എന്ന പേരിൽ ഒരു പുതിയ ഇലക്ട്രോ-മെക്കാനിക്കൽ മെഷീൻ വികസിപ്പിച്ചു. ബോംബായെ അപേക്ഷിച്ച് ബോംബീ മികച്ച പ്രവർത്തന നിലവാരം പുലർത്തുകയും ജർമ്മൻ എനിഗ്മ സന്ദേശങ്ങൾ വളരെ വിജയകരമായി ഡീകോഡ് ചെയ്യുകയും ചെയ്തു.
|
| | അലൻ ടൂറിങ്ങ് | ബൊംബീ
|
എന്നാൽ യുദ്ധഭൂമിയിലുള്ള താവളങ്ങളിലേയ്ക്ക് രഹസ്യ സന്ദേശങ്ങൾ അയക്കുവാൻ മാത്രമായിരുന്നു എനിഗ്മ മെഷീനുകൾ ഉപയോഗിച്ചിരുന്നത്. ജർമ്മൻ ഉന്നത തല ഉദ്ദ്യോഗസ്ഥരുടെ വളരെ രഹസ്യമായ ആശയവിനിമയങ്ങൾ എല്ലാം തന്നെ സുരക്ഷിതമായി കൈമാറുവാൻ Lorenz SZ40, SZ42 എന്നീ കുറേക്കൂടി ശക്തിമത്തായ, സുരക്ഷിതമായ സൈഫറിങ്ങ് മെഷീനുകളാണ് ജർമ്മനി ഉപയോഗിച്ച് വന്നിരുന്നത്. സഖ്യകക്ഷികൾക്കിടയിൽ ഈ മെഷീൻ “ഫിഷ് (Fish)” എന്നും ഇതിലൂടെ അയക്കുന്ന സന്ദേശങ്ങൾ “ടണ്ണി (Tunny)” എന്നുമാണ് അറിയപ്പെട്ടിരുന്നത്.
SZ മെഷീനുകളുടെ ടണ്ണി ട്രാഫിക്ക് ഡീകോഡ് ചെയ്യുന്നതിനായി ടോമി ഫ്ലവേഴ്സ് (Tommy Flowers) എന്ന ഗവേഷകന്റെ നേത്രത്വത്തിൽ ഒരു സംഘം ശ്രമം തുടങ്ങുകയും വളരെപ്പെട്ടന്നുതന്നെ വാക്വം ട്യൂബ് അധിഷ്ഠിതമായ കോളോസസ് മാർക്ക്-1 (Colossus Mark-1) എന്ന കമ്പ്യൂട്ടർ ബ്രിട്ടൺ വികസിപ്പിക്കുകയും ചെയ്തു. സെക്കന്റിൽ അയ്യായിരം അക്ഷരങ്ങൾ വരെ ഡീകോഡ് ചെയ്യുവാനുള്ള ശേഷി കോളാസസിനുണ്ടായിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു ഈ പ്രൊജക്ട് നടപ്പിലാക്കിയത്. 1970 കൾ വരെ ഇങ്ങനെ ഒരു കമ്പ്യൂട്ടർ ബ്രിട്ടന്റെ കൈവശം ഉണ്ടായിരുന്നതായി പുറം ലോകം അറിഞ്ഞിരുന്നില്ല. കോളൊസസ് മാർക്ക്-1,2 സീരീസുകളിലായി പതിനൊന്ന് കമ്പ്യൂട്ടറുകൾ നിർമ്മിക്കപ്പെട്ടു. രണ്ടാം ലോക മഹാ യുദ്ധം അവസാനിച്ചശേഷം കോളാസസ് സീരീസിലെ എല്ലാ കമ്പ്യൂട്ടറുകളും ബ്ലൂപ്രിന്റ് അടക്കം വളരെ രഹസ്യമായി നശിപ്പിച്ച് കളയുവാൻ വിൻസ്റ്റൺ ചർച്ചിൽ നിർദ്ദേശം നൽകി. അതിനാൽ ടോമി ഫ്ലവേഴ്സിന്റേയും സഹപ്രവർത്തകരുടേയും ഈ നേട്ടം അംഗീകരിക്കപ്പെടാൻ വീണ്ടും കാലങ്ങൾ വേണ്ടിവന്നു. 1994 ൽ ടോണി സെയിൽസ് (Tony Sales) എന്ന കമ്പ്യൂട്ടർ വിദഗ്ധന്റെ നേത്രത്വത്തിൽ കോളാസസിന്റെ ഒരു പകർപ്പ് പുനർസൃഷ്ടിക്കുകയുണ്ടായി.
|
|  | ടോമി ഫ്ലവേഴ്സ്
| കോളോസസ് മാർക്ക്-II | 1994 ൽ ടോണി സെയിൽസ്പുനർനിർമ്മിച്ച കോളാസസ് | 1944 ൽ ഹാർവാർഡ് സർവകലാശാലയും ഐ.ബി.എമും സംയുക്തമായി വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടർ ഹാർവാർഡ് മാക്ക്-1 പുറത്തിറങ്ങി. ഭൌതിക ശാസ്ത്രജ്ഞനായ ഹൊവാർഡ് .എച്ച്. ഐകിൻ (Howard H Aiken) ആയിരുന്നു ഈ പ്രൊജക്ടിന്റെ തലവൻ. അമേരിക്കയിൽ നിർമ്മിച്ച ആദ്യത്തെ വിജയകരമായ പ്രോഗ്രാമ്മബിൾ ഡിജിറ്റൽ കമ്പ്യൂട്ടറായിരുന്നു മാർക്ക്-1.എന്നാൽ ഇതൊരു സമ്പൂർണ്ണ ഇലക്ട്രോണിക്ക് കമ്പ്യൂട്ടർ ആയിരുന്നില്ല.
|
| | ഹൊവാർഡ് .എച്ച്. ഐകിൻ | ഹാർവാർഡ് മാക്ക്-1 | സ്വിച്ചുകൾ, ഷാഫ്റ്റുകൾ, ക്ലച്ചുകൾ, റിലേകൾ തുടങ്ങിയ മെക്കാനിക്കൽ പാർട്സുകൾ കൂടി ഉൾപ്പെട്ടിരുന്ന ഒരു ഇലക്ട്രോ-മെക്കാനിക്കൽ കമ്പ്യൂട്ടർ വിഭാഗത്തിലുള്ള ഒന്നായിരുന്നു മാർക്ക്-1 . അഞ്ച് ഹോഴ്സ് പവർ ഇലക്ട്രിക്ക് മോട്ടറിനാൽ പ്രവർത്തിക്കുന്ന, അഞ്ചു ടണ്ണോളം ഭാരവും, അൻപതടിയോളം നീളവും, എട്ടടി ഉയരവുമുള്ള ഒരു ഭീമാകര യന്ത്രമായിരുന്നു മാർക്ക്-1. എട്ടു ലക്ഷത്തിനടുത്ത് സ്പെയർ പാർട്സുകൾ, മൂവായിരത്തി അഞ്ഞൂറോളം റിലേകൾ, രണ്ടു ലക്ഷത്തിനടുത്ത് കണക്ഷനുകൾ, അഞ്ഞൂറു മൈൽ നീളത്തിലുള്ള വയറുകൾ എന്നിവ ഈ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്നു.
23 ഡിജിറ്റ് വരെയുള്ള നമ്പറുകൾ കൈകാര്യം ചെയ്യുവാൻ മാർക്ക്-1 നു ശേഷിയുണ്ടായിരുന്നു. അഡിഷൻ,സബ്ട്രാക്ഷൻ എന്നിവ ഒരു സെക്കന്റിന്റെ മൂന്നിലൊന്ന് സമയത്തിലും, മൾട്ടിപ്ലിക്കേഷൻ നാലു സെക്കൻഡിലും, ഡിവിഷനുകൾ പത്തു സെക്കന്റുകളിലും ചെയ്യാൻ മാർക്ക്-1 നു കഴിഞ്ഞിരുന്നു. ഇത്ര ഭിമാകാരമായ, വലിപ്പമേറിയ ഒന്നായിരുന്നിട്ടും കേവലം 72 നമ്പറുകൾ മെമ്മറിയിൽ സൂക്ഷിച്ചുവെയ്ക്കുവാനുള്ള ശേഷിയേ മാർക്ക്-1 നു ഉണ്ടായിരുന്നുള്ളൂ. ഒന്നാലോചിക്കുക ഇന്ന് നാം ഉപയോഗിക്കുന്ന പെഴ്സണൽ കമ്പ്യൂട്ടറുകൾക്ക് ഒരു ബില്യണിലധികം നമ്പറുകൾ റാം (RAM) മെമ്മറിയിലും അൻപത് ബില്യണിലധികം നമ്പരുകൾ ഹാർഡ് ഡിസ്കിലുമായി സൂക്ഷിച്ചു വെയ്ക്കാം !!. മെക്കാനിക്കൽ പാർട്സുകളുടെ ആധിക്യം മാർക്ക്-1ന്റെ കുറഞ്ഞ വേഗത്യ്ക്ക് പ്രധാന കാരണമായിരുന്നു. ഇന്നുള്ള കമ്പ്യൂട്ടറുകളുടെ വേഗതയും സംഭരണ ശേഷിയുമായി താരതമ്യം സാധ്യമല്ലെങ്കിലും അമേരിക്കൻ സർവകലാശാലകൾക്കും ഗവണ്മെന്റ് സ്ഥാപങ്ങൾക്കും മിലിട്ടറിക്കും മാത്രം പ്രാപ്യമായ, അക്കാലത്ത് ലഭ്യമായിരുന്ന ഏറ്റവും വേഗതയേറിയതും സംഭരണ ശേഷി കൂടിയതുമായ കമ്പ്യൂട്ടർ സിസ്റ്റമായിരുന്നു മാർക്ക്-1.
അതുവരെ നിലവിലിരുന്ന പഞ്ച് കാർഡ് സിസ്റ്റങ്ങൾക്ക് പകരമായി ആദ്യമായി പേപ്പർ ടേപ്പുകൾ ഉപയോഗിച്ച് തുടങ്ങിയത് മാർക്ക്-1 ൽ ആയിരുന്നു. മാർക്ക്-1 ന്റെ ആദ്യകാല പ്രോഗ്രാമർമാരിൽ ഒരാളായിരുന്ന വനിതയായ ഗ്രേസ് ഹോപ്പർ ആണ് കമ്പ്യൂട്ടറുകളിലെ ആദ്യ ‘ബഗ്’ കണ്ടുപിടിച്ചത്. തന്റെ ദൈനം ദിന സുരക്ഷാ പരിശോധനയ്ക്കിടയിൽ, ടേപ്പ് റീഡറിന്റെ ഹെഡർ റിലേകളിലൊന്നിൽ കുടുങ്ങിയ നിലയിൽ ഗ്രേസ് ഹോപ്പർ കണ്ടെത്തിയ ഒരു പ്രാണിയാണ് പിന്നീട് കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് ലോകത്ത് ‘ഡീബഗ്ഗിങ്ങ്’ എന്ന വാക്കിനു കാരണമായി തീർന്നത്. (ഒരു പ്രോഗ്രാമിലെ പിഴവുകൾ കണ്ടെത്തി അതിനെ നീക്കം ചെയ്യുന്നതിനെയാണ് ഡീബഗ്ഗിങ്ങ് എന്ന് പറയുന്നത്) .
 | | | ഗ്രേസ് ഹോപ്പർ | |
ഇതേ സമയത്തു തന്നെ അമേരിക്കൻ മിലിട്ടറി, മറ്റൊരു മേഖലയിൽ കമ്പ്യൂട്ടറുകളുടെ ആവശ്യകത പരിശോധിച്ചുവരികയായിരുന്നു. യുദ്ധക്കപ്പലുകളിൽ നിന്ന് വിക്ഷേപിക്കുന്ന ബോംബ് ഷെല്ലുകളുടെ യാത്രാ പാത മുൻ കൂട്ടി കണക്കുകൂട്ടുന്ന പ്രവർത്തികൾ മനുഷ്യ കമ്പ്യൂട്ടറുകളാണ് നടത്തിയിരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ സാങ്കേതിക സഹായങ്ങൾക്ക് വലിയൊരു കൂട്ടം ഭൌതിക ശാസ്ത്രജ്ഞരുടെ സഹായമാണ് അമേരിക്കൻ സേനയ്ക്ക് ലഭിച്ചത്. ഈ ശാസ്ത്രജ്ഞരുടെ സഹായത്താൽ ബോംബ് ഷെല്ലുകളുടെ ഭാരം, അന്തരീക്ഷത്തിൽ അവയ്ക്ക് നേരിടേണ്ടി വരുന്ന ഘർഷണം, കാറ്റിന്റെ ഗതി തുടങ്ങിയ ഒട്ടനവധി ഘടകങ്ങൾ മുൻകൂട്ടി മനസിലാക്കിയ ശേഷമേ വിക്ഷേപണങ്ങൾ നടത്തുവാൻ സാധ്യമായിരുന്നുള്ളൂ. ഈ കണക്കുകൂട്ടലുകൾ കൂടുതലും മനുഷ്യർ തന്നെ നടത്തുകയും ഇത്തരം സന്ദർഭങ്ങളിലെ ഉപയോഗങ്ങൾക്കായി “ബാലിസ്റ്റിക്ക് ഫയറിങ്ങ് ടേബിൾ” എന്ന ടേബിളുകൾ അവർ നിർമ്മിക്കുകയും ചെയ്തു. എന്നാൽ അത്യധികം മാനുഷിക അധ്വാനം ആവശ്യമായിരുന്ന ഒരു പ്രക്രിയയായിരുന്നു ഇത്. ലോക മഹാ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന രാജ്യത്തിന് മേൽപ്പറഞ്ഞ കണക്കുകൂട്ടലുകൾ വളരെ ക്രിത്യതയോടെയും വേഗതയോടെയും ചെയ്യുന്ന ഒരു സംവിധാനം ആവശ്യമായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമാർഗ്ഗം തേടി അമേരിക്കൻ ഗവൺമെന്റ് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയായിലെ പ്രോഫസർമാരായിരുന്ന ജോൺ മൌഷ്ലിയേയും (John Maushly) ജെ.പ്രെസ്പർ എക്കർട്ട് (J. Presper Eckert) നേയും സമീപിച്ചു. ഇതിനെ തുടർന്ന് ഇരുവരുടേയും നേത്രത്വത്തിൽ വികസിപ്പിച്ച ജനറൽ പർപ്പസ് ഇലക്ടോണിക്ക് കമ്പ്യൂട്ടറാണ് എനിയാക്ക് (ENIAC – Electrical Numerical Integrator and Calculator) . തുടരും.. ചിത്രങ്ങൾക്ക് കടപ്പാട്
|