We have 20 guests online
അംഗങ്ങൾ : 202
ലേഖനങ്ങൾ : 144
വെബ് ബ്രൌസറുകളുടെ ലഘു ചരിത്രം E-mail
ലേഖനങ്ങൾ
Written by Riyad M R   
Wednesday, 12 August 2009 14:57
AddThis

ബ്രൌസറുകളൂടെ ചരിത്രം ബ്രൌസർ യുദ്ധങ്ങളുടേതു കൂടിയാണ്. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരം നാമിന്നു കാണുന്ന രീതിയിലുള്ള മികച്ച ബ്രൌസറുകളുടെ പിറവിക്ക് വഴി തെളിച്ചു. എന്നാൽ ഓരൊ
കാലഘട്ടത്തിനനുസരിച്ച് ബ്രൌസർ നിർമ്മാതാക്കൾ തമ്മിൽ നടന്ന ഹിതകരമല്ലാത്ത രീതിയിലുള്ള മത്സരങ്ങൾ പലപ്പോഴും ബ്രൌസറുകളുടെ ഗുണനിലവാരത്തെ ഒരു പരിധി വരെ ബാധിച്ചു. ഉപയോക്താക്കൾക്ക് മറ്റൊരു ബ്രൌസർ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ പോലും നിലവില്ലായിരുന്ന അക്കാലത്ത് പലപ്പോഴും ചില ബ്രൌസർ നിർമ്മാതാക്കൾ  ബ്രൌസർ വിപണിയെ ഒന്നടങ്കം വിഴുങ്ങുന്ന രീതിയിലുള്ള പ്രവരത്തനങ്ങൾക്ക് കമ്പ്യൂട്ടർ ലോകം സാക്ഷ്യം വഹിക്കേണ്ടി വന്നു. എന്നാൽ കാലമേറെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ഉപയോക്താക്കൾക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ബ്രൌസറുകൾ തിരഞ്ഞെടുക്കുവാനായി കഴിയുന്ന രീതിയിൽ പുതിയ പുതിയ ബ്രൌസറുകളുടെ ഒരു പ്രളയം തന്നെ ഉണ്ടായി. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരത്തിന്റെ ഫലം സങ്കീർണ്ണതകളില്ലാത്തതും യൂസർ ഫ്രണ്ട്ലിയയും  സൌകര്യങ്ങൾ കൂടിയതുമായ ബ്രൌസറുകൾ വിപണിയിലിറങ്ങാൻ സഹായിച്ചു. ഈ മത്സരത്തിൽ പിടിച്ച് നിൽക്കാൻ കഴിവില്ലാത്ത ബ്രൌസറുകൾ വിപണിയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയൊ പിന്നാക്കം തള്ളപ്പെടുകയും ചെയ്തു.

നെറ്റ്സ്കേപ്പ് നാവിഗേറ്ററായിരുന്നു ആദ്യം ബ്രൌസർ വിപണിയിൽ ആധിപത്യം പുലർത്തിയിരുന്നതെങ്കിലും മൈക്രോസോഫ്റ്റ്  ഇന്റർനെറ്റ് എക്സ്പ്ലോറർ പുറത്തിറക്കുന്നതോട് കൂടി ആ സ്ഥാനം എക്സ്പ്ലൊററിനായി. അക്കാലത്ത്  മൈക്രോസോഫ്റ്റിന്റെ ധാർമ്മികതക്ക് നിരക്കാത്ത രീതിയിലുള്ള വിപണിയിലെ ഇടപെടലുകളും ഏറ്റെടുക്കലും കമ്പ്യൂട്ടർ ലോകത്തിന്റെ നിശിത വിമർശനങ്ങൾക്കും തുടർന്ന് നിയമയുദ്ധത്തിനു വരെ കളമൊരുക്കിയ രീതിയിലേക്കും വളർന്നു.  നെറ്റ്സ്കേപ്പ് നാവിഗേറ്റർ ചിത്രത്തിലേയില്ലാത്ത രീതിയിലായിരുന്നു പിന്നീടുള്ള ഒരു കാലഘട്ടം. എന്നാൽ മോസില്ല ഫൌണ്ടേഷന്റെ വരവോട് കൂടി ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സ്ഥാനം ഫയർ ഫോക്സ്  ഏറ്റെടുക്കുവാൻ തൂടങ്ങി. ഓരൊ ദിവസം കഴിയുന്തോറും മൈക്രോസോഫ്റ്റിന്റെ വിപണി പങ്കാളിത്തത്തെ തകർക്കുന്ന രീതിയിൽ ഫയർ ഫോക്സ്  വളർന്ന് കൊണ്ടെയിരിക്കുന്നു. ഗൂഗിൾ ക്രോം ബ്രൌസർ  പുറത്തിറക്കുന്നതോടു കൂടി ബ്രൌസർ യുദ്ധങ്ങൾക്ക് വേഗത കൂടി.  മറ്റു ബ്രൌസറുകൾക്ക് കാഴ്ചക്കാരായി നിൽക്കുവാൻ മാത്രമെ ഇപ്പോഴും കഴിയുന്നു.ള്ളു ബ്രൌസർ വമ്പന്മാർ തമ്മിലുള്ള ഈ മത്സരത്തിൽ എങ്ങനെ വന്നാലും ഉപയോക്താക്കൾക്ക് ഗുണം മാത്രമെയുള്ളൂ.
 
ബ്രൌസറുകളുടെ രംഗപ്രവേശം
 
വേൾഡ് വൈഡ് വെബിന്റെ തുടക്കകാലത്തു നാമിന്നു കാണുന്ന രീതിയിലുള്ള ബ്രൌസറുകൾ നിലവിലില്ലായിരുന്നു. ഹൈപ്പർ ടെക്സ്റ്റിൽ എഴുതപ്പെട്ട വിവരങ്ങൾ ടെക്സ്റ്റ് ഫോർമാറ്റിൽ മാത്രമെ അന്നു  വെബ് വഴി ലഭിച്ചിരുന്നുള്ളു. ചിത്രങ്ങൾ ഒന്നും തന്നെ അക്കാലത്ത് വെബ് വഴി സ്വീകരിക്കാൻ കഴിഞ്ഞില്ല. ടിം ബർണർ ലീ കണ്ടുപിടിച്ച വേൾഡ് വൈഡ് വെബ് ആയിരുന്നു ആദ്യത്തെ ബ്രൌസർ. പിന്നീട് ഈ ബ്രൌസറിനെ നെൿസസ് എന്ന് പേരുമാറ്റുകയുണ്ടായി.
 
 
 
ടിം ബർണർ ലീയുടെ  വേൾഡ് വൈഡ് വെബ് ബ്രൌസർ
 
വേൾഡ് വൈഡ് വെബിന്റെ തുടക്കകാലത്തു എച് റ്റി റ്റി പി പ്രോട്ടോക്കോളുകളും ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോളും പിന്തുണച്ചിരുന്ന ഒരേയൊരു ബ്രൌസറായിരുന്നു വേൾഡ് വൈഡ് വെബ്.  എന്നാൽ വേൾഡ് വൈഡ് വെബ് എന്നറീയപ്പെട്ടിരുന്ന ഈ ബ്രൌസർ ടെക്സ്റ്റുകൾ മാത്രമെ സപ്പോർറ്റ് ചെയ്തിരുന്നുള്ളൂ. 

 
ലിങ്ക്സ് ബ്രൌസർ
 
 അതിനു ശെഷം സെല്ലൊ,  അരീന (വേൾഡ് വൈഡ് വെബ് കൺസോർഷ്യം പുറത്തിറക്കിയതായിരുന്നു ഈ ബ്രൌസർ) , ലിങ്ക്സ് എന്നിങ്ങനെ ബ്രൌസറുകൾ പുറത്തിറങ്ങിയെങ്കിലും അതൊന്നും തന്നെ ടിം ബർണർ ലീയുടെ വേൾഡ് വൈഡ് വെബിനേക്കാളും ഒട്ടും മികച്ചതായിരുന്നില്ല. തുടർന്നു 1993 ഓടു കൂടി മൊസൈക് വെബ് ബ്രൌസർ പുറത്തിറങ്ങുകയും അന്നുവരെയുണ്ടായിരുന്ന എല്ലാ ബ്രൌസറുകളെയും മൊസൈക് ബ്രൌസർ കടത്തിവെട്ടുകയും ചെയ്തു.
 

 അരീന ബ്രൌസർ
 
 
NCSA Mosaic
ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന മാർക്ക് ആൻഡേഴ്സണാണ്  എറിക് ബാനായുടെ സഹായത്തോടെ  1993 ൽ ആദ്യമായി നാം  ഇന്നു കാണുന്ന രീതിയിലൂള്ള ഗ്രാഫിക്കൽ വെബ് ബ്രൗസർ വികസിപ്പിച്ചെടുക്കുന്നത്.
  
 
നാഷണൽ സെന്റർ ഫോർ സൂപ്പർ കമ്പ്യൂട്ടിംഗ് ആപ്ലീക്കേഷനിൽ പ്രവർത്തിക്കുകയായിരുന്നു അക്കാലത്തു മാർക്ക് ആൻഡേഴ്സൺ.  ഈ ബ്രൗസർ NCSA Mosaic എന്ന പേരിൽ അറിയപ്പെടുന്നു. നാമിന്നു കാണുന്ന എല്ലാ വെബ് ബ്രൗസറുകളുടെയും ആദ്യ രൂപമായിരുന്നു NCSA Mosaic ന്റേത്. ഹൈപ്പർ ലിങ്ക് സൌകര്യം ഏർപ്പെടുത്തിയ ആദ്യത്തെ ബ്രൌസറും മൊസൈക് ആയിരുന്നു. മൊസൈക്ക് ആദ്യം വികസിപ്പിച്ചെടുക്കുമ്പോൾ അതു യുണീക്സ് അടിസ്ഥാനമാക്കിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിൽ മാത്രമെ പ്രവർത്തിച്ചിരുന്നുള്ളൂ. എന്നാൽ പിന്നീട് മാക്കന്റോഷ്, ഐബി എം പി സി എന്നിവയിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ അതിനെ വികസിപ്പിച്ചെടുത്തു. തുടർന്നു അതേ വർഷം അവസാനത്തോടെ  മാർക് ആൻഡേഴ്സൺ NCSA യിൽ ഗ്രാഡ്വേഷൻ പൂർത്തിയാക്കി പുറത്തിറങ്ങുകയുണ്ടായി.

തുടർന്ന്  ഒന്നു രണ്ട് മാസങ്ങൾക്കുള്ളീൽ മാർക്ക് ആൻഡേഴ്സൺ മൊസൈക്കിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന മറ്റു രണ്ട് പേരോടൊപ്പം ഒത്തു ചേർന്ന്  നെറ്റ്സ്കേപ്പ് നാവിഗേറ്റർ  എന്ന പുതിയ ബ്രൌസർ പുറത്തിറക്കുകയുണ്ടാ‍യി. മൊസൈക്ക് ബ്രൌസറിന്റെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയായിരുന്നു നെറ്റ്സ്കേപ്പ് നാവിഗേറ്ററും പുറത്തിറങ്ങിയത്.  1994   ഒക്റ്റോബർ 13-ആം തീയതിയോട് നെറ്റ്സ്കേപ്പ് നാവിഗേറ്റർ സ്വകാര്യ ആവശ്യങ്ങൾക്കായി  ഉപയോക്താക്കൾക്ക് ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നതിനായി സൌജന്യമായി ലഭിച്ച് തുടങ്ങി.  മൊസൈക്ക് വെബ്‌ബ്രൌസറിനേക്കാളും വളരെയധികം പ്രത്യേകതയുള്ളതായിരുന്നു നെറ്റ്സ്‌കേപ്പ് നാവിഗേറ്റർ.
 
 


 
 നെറ്റ്സ്‌കേപ്പ് നാവിഗേറ്റർ
 
നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത പ്ലഗിനുകളായിരുന്നു. തേഡ് പാർട്ടി സോഫ്റ്റ്‌വെയറുകളുപയോഗിച്ച് മാക്രോ മീഡിയ പ്രസന്റേഷനുകളും ഫ്ലാഷ് ഫയലുകളൂം നെറ്റ്‌സ്കേപ് നാവിഗേറ്റർ വഴി ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് സാധിച്ചു. നെറ്റ്സ്കേപ് നാവിഗേറ്റർ രണ്ടാം തലമുറയിൽ പെട്ട ബ്രൗസറായി വളരെപ്പെട്ടെന്നു തന്നെ അറിയപ്പെട്ടു തുടങ്ങി.  മോസൈക്ക് ബ്രൗസറിനെ അപേക്ഷിച്ച് വളരെയധികം വേഗതയിൽ ബ്രൗസ് ചെയ്യുന്നതിനായി നെറ്റ്സ്കേപ് നാവിഗേറ്റർ ഉപയോക്താക്കളെ സഹായിച്ചു.


 
നെറ്റ്സ്കേപ്പ് നാവിഗേറ്റർ അവതരിപ്പിക്കുമ്പോൾ അതിന്റെ മറ്റൊരു പ്രത്യേകത അതിന്റെ വേഗതയും ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള കഴിവുമായിരുന്നു. മാത്രമല്ല കൂടുതൽ സുരക്ഷിതമായി ബ്രൗസ് ചെയ്യുന്നതിനായും മൊസൈക്കിനെ അപേക്ഷിച്ച്  കൂടുതൽ സാങ്കേതിക വിദ്യകളും ( ഇമെയിലുകൾ അയക്കുന്നതിനും യൂസ് നെറ്റ് ന്യൂസ് റീഡറുകളും) നെറ്റ്സ്കേപ്പ് നാവിഗേറ്ററിൽ ഉൾക്കൊള്ളിച്ചീരുന്നു. ജാവ അപ്‌ലറ്റുകളും ജാവസ്ക്രിപ്റ്റുകളും എംബഡ് ചെയ്തിരുന്നതിനാൽ ഉപയോക്താക്കൾക്ക് ഗെയിമുകൾ കളിക്കുന്നതിനും സ്റ്റോക്ക് മാർക്കറ്റുകളുടെ വിവരങ്ങൾ സ്വീകരിക്കാനും ഇതു വഴി കഴിഞ്ഞു. മാത്രമല്ല വെബ് പേജ് നിർമ്മാതാക്കൾക്ക് വെബ്സൈറ്റുകൾ കൂടൂതൽ ആകർഷകമാക്കി ചെയ്യുന്നതിനും ഇതു വളരെയധികം സഹായിച്ചു.1996 അവസാ‍നമായപ്പോഴേക്കും 75 ശതമാനത്തോളം വരുന്ന വെബ് സൈറ്റ് ഉപയോക്താക്കളും ഉപയോഗിച്ചിരുന്ന ബ്രൌസർ നെറ്റ്‌സ്കേപ്പ് നാവിഗേറ്ററായി മാറി.

1995  ന്റെ മധ്യത്തോടു കൂടി വേൾഡ് വൈഡ് വെബ് പത്രമാധ്യമങ്ങളിലൂടെയും മറ്റും പ്രചാരമാർജ്ജിച്ചു തുടങ്ങി. നെറ്റ്സ്കേപ്പ് നാവിഗേറ്റർ ആധിപത്യം പുലർത്തിയിരുന്ന കാലഘട്ടമായിരുന്നു അതു. വിൻഡോസ് 95  ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ കൂടെ  ഇറങ്ങിയപ്പോൾ  ഇന്റർനെറ്റ് എക്സ്പ്ലോറർ 1.0 എന്ന പേരിൽ ഒരു വെബ് ബ്രൌസർ കൂടി മൈക്രോസോഫ്റ്റ് കൂട്ടിച്ചേർത്തിരുന്നു.ഇവിടെയും ഉപയോഗിച്ചിരുന്നതു മൊസൈക്കിന്റെ സാങ്കേതികവിദ്യ തന്നെയായിരുന്നു.  എന്നാൽ ആദ്യകാലങ്ങളിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ ശൈശവദശയിലായിരുന്നതിനാൽ നെറ്റ്സ്കേപ്പിന്റെ ആധിപത്യം തകർക്കാൻ മൈക്രോസോഫ്റ്റിനു കഴിഞ്ഞിരുന്നില്ല. പിന്നീട് മൂന്നു മാസത്തിനു ശേഷം മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലൊററിന്റെ രണ്ടാമത്തെ വേർഷൻ 2.0 എന്ന പേരിൽ പുറത്തിറക്കി. ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനോടൊപ്പം തന്നെ വാണിജ്യാവശ്യങ്ങൾക്കു വരെ  ഇവ  സൌജന്യമായി നൽകിതുടങ്ങിയതോടു കൂടി ബ്രൌസർ വാർ എന്നറിയപ്പെട്ട ബ്രൌസർ നീർമ്മാതാക്കൾ തമ്മിലുള്ള മത്സരം ആരംഭിക്കുകയുണ്ടായി. 1996 ൽ എക്സ്പ്ലോററിന്റെ 3.0 എന്ന വേർഷൻ പുറത്തിറങ്ങുന്നതോട് കൂടി ഈ മത്സരം അതിന്റെ പാരമ്യത്തിൽ എത്തുകയും ചെയ്തു. നാവിഗേറ്ററിനെ അപേക്ഷിച്ച് സ്ക്രിപിറ്റിംഗ് സൌകര്യം കൂടി ഇതിലുണ്ടായിരുന്നു.


1997 ഒക്റ്റോബറിൽ ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ നാലാമത്തെ വേർഷൻ 4.0 എന്ന പേരിൽ മൈക്രോസോഫ്റ്റ് പുറത്തിറക്കി. സൻഫ്രാൻസിസ്കോയിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ വെച്ചു പുറത്തിറക്കിയ ഈ വേർഷൻ മുതലാണ് എക്സ്പ്ലോററിന്റെ പ്രശസ്തമായ “e" എന്ന ലോഗൊ മൈക്രോസോഫ്റ്റ് അവരുടെ ബ്രൌസറിൽ ഉപയോഗിച്ച് തുടങ്ങുന്നത്. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരത്തെ ഈ വേർഷൻ മാറ്റിമറിക്കുകയുണ്ടായി. വിൻഡോസിനോടൊപ്പം തന്നെ സൌജന്യമായി ലഭിച്ച് തുടങ്ങിയതോടു കൂടി മറ്റൊരു വെബ് ബ്രൌസറിന്റെ ആവശ്യം ഉപയോകതാക്കൾക്ക് വേണ്ടി വന്നില്ല. വിപ്ലവകരമായ ഒരു ചുവടു വെപ്പായിരുന്നു  വിൻഡോസിനോടൊപ്പം ഇന്റർനെറ്റ് എക്സ്പ്ലൊറർ സൌജന്യമായി നൽകിയതോട് കൂടി മൈക്രോസോഫ്റ്റ് നടത്തിയതു. മാത്രമല്ല ഏറ്റവും പ്രചാരമാർജ്ജിച്ചിരുന്ന ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറും വിൻഡോസ് ആയിരുന്നു.


ഈ കാലഘട്ടത്തിൽ  ബ്രൌസർ വിപണിയുടെ 80 ശതമാനത്തോളവും നെറ്റ്സ്കേപ്പിന്റെ കയ്യിലായിരുന്നെങ്കിലും അവരുടെ സാമ്പത്തിക നില അത്ര ഭദ്രമല്ലായിരുന്നു. മാത്രമല്ല നെറ്റ്സ്കേപ്പ് നാവിഗേറ്റർ വാണിജാവശ്യത്തിനായി പണം കൊടുത്തുപയോഗിക്കേണ്ട അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ഇന്റർനെറ്റ് എക്സ്പ്ലോറർ സൌജന്യമായി വാണിജ്യാവശ്യങ്ങൾക്കും നൽകി തുടങ്ങിയതോടു കൂട് നെറ്റ്സ്കേപ്പ് നാവിഗേറ്ററിനു വിപണിയിൽ ഇടിവു സംഭവിച്ചു.ഓപറേറ്റിംഗ് സോഫ്‌റ്റ്‌വെയറിന്റെ വിപണിയിൽ മൈക്രോസോഫ്റ്റിനു 90 ശതമാനത്തോളമായിരുന്നു അക്കാലത്ത് പങ്കാളിത്തം. ഒരു തരം ഏകാധിപത്യം തന്നെയായിരുന്നു മൈക്രോസോഫ്റ്റിനു ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ വിപണിയിലുണ്ടായിരുന്നത്.  എക്സ്പ്ലോറർ ബ്രൌസർ അവരുടെ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനോടൊപ്പം നൽകി തുടങ്ങിയതോടു കൂടി മൈക്രൊസോഫ്റ്റ് പതിയെ പതിയെ നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ സ്ഥാനത്തേക്ക് കടന്നു കയറി.

നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്  മറ്റൊരു ആഘാതം കൂടി നൽകിക്കൊണ്ട് അമേരിക്കൻ ഓൺലൈൻ കമ്പനിയുടെ പ്രാഥമിക ഇന്റർഫെയിസായി ഇന്റർനെറ്റ് എക്സ്പ്ലോററിനെ മാറ്റുന്ന ഒരു ലൈസൻസിംഗ് എഗ്രിമെന്റിൽ മൈക്രോസോഫ്റ്റ് ഒപ്പ് വെച്ചു.  മാത്രമല്ല മൈക്രോസോഫ്റ്റ് ഫ്രണ്ട് പേജ് എന്ന  വെബ് ബെയിസ്ഡ്  പ്രൊപയിറ്ററി കോഡ് വിലക്കു വാങ്ങുക കൂടി ചെയ്തതോടു നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ പതനം ആരംഭിച്ചു. 1997 അവസാ‍നമായപ്പോഴെക്കും മൈക്രോസോഫ്റ്റ് ആപ്പിൾ കമ്പനിയുമായി ഒരു കരാർ ഒപ്പു വെക്കുകയും മാക്കന്റോഷ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ പ്രാഥമിക ബ്രൌസർ എന്ന സ്ഥാനം അഞ്ചു വർഷത്തേക്ക് കൈവശപ്പെടുത്തുകയും ചെയ്തു.

ഇത്തരം പ്രവർത്തിയെല്ലാം തന്നെ നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ വിപണിയിലെ സ്ഥാനം തെറിപ്പിക്കുകയും മൈക്രോസോഫ്റ്റ് വിവിധ ഭാഗങ്ങളിൽ നിന്നും രൂക്ഷമായ വിമർശനം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു. ഹിതകരമല്ലാത്ത രീതിയിൽ വിപണിയിൽ മൈക്രോസോഫ്റ്റ്   ഏകാധിപത്യം സ്ഥാപിക്കുന്നു എന്നാരോപിച്ച് അമേരിക്കൻ സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ നിയമയുദ്ധത്തിന് കളമൊരുങ്ങുകയും ചെയ്തു. നെറ്റ്സ്കേപ്പിന്റെ പല ബിസിനസ് തന്ത്രങ്ങളും പാളുകയും വിൻഡൊസും നെറ്റ്സ്കേപ്പ് നാവിഗെറ്ററും തമ്മിൽ നടന്ന ബ്രൌസർ വാറിൽ നെറ്റ്സ്കേപ്പ് അമ്പേ പരാജയപ്പെടുകയും ചെയ്തു. തുടർന്നു അമേരിക്കൻ ഓൺലൈൻ കമ്പനി നെറ്റ്സ്കേപ്പിനെ വിലക്ക് വാങ്ങുകയും ചെയ്തു.   എക്സ്പ്ലോറർ അക്ഷരർത്ഥത്തിൽ ബ്രൌസർ വിപണി പിടിച്ചെടുക്കുക തന്നെയായിരുന്നു . 2002 ആയപ്പോഴെക്കും ഏകദേശം 92 ശതമാനമായിരുന്നു മൈക്രോസോഫ്റ്റിന്റെ ബ്രൌസർ വിപണിയിലെ പങ്കാളിത്തം. 1997 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ഒരേയൊരു വേർഷൻ മാത്രമായിരുന്നു (5.0)  എക്സ്പ്ലോറർ പുറത്തിറക്കിയതു.  രണ്ടായിരത്തൊന്നിൽ  വിൻഡോസ് എക്സ് പി യോടൊപ്പം എക്സ്പ്ലോറർ 6.0 പുറത്തിറക്കുകയുണ്ടായി.

എക്സ്സ്പ്ലൊററും നാവിഗേറ്ററും തമ്മിലുണ്ടായ മത്സരം ബ്രൌസറുകളൂടെ ഗുണനിലവാരത്തെ കാര്യമായി ഇക്കാലയളവിൽ ബാധിക്കുകയുണ്ടായി. പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കാനായിരുന്നു അതിലൂണ്ടായിരുന്ന ബഗുകൾ തീർക്കുന്നതിനേക്കാൾ ബ്രൌസർ നിർമ്മാതാക്കൾ ശ്രദ്ധ ചെലുത്തിയത്. നിലവാരങ്ങൾ ഒന്നും പാലിക്കാതെ പ്രൊപ്പൈറ്ററി സോഫ്റ്റ്‌വെയറുകൾ വാങ്ങിക്കൂട്ടി ബ്രൌസറിൽ കൂട്ടീച്ചേർക്കാനായിരുന്നു ഇക്കാലയളവിൽ ഇവർ ശ്രദ്ധിച്ചിരുന്നത്. മാത്രമല്ല ഈ മത്സരത്തിനിടയിൽ ബ്രൌസർ നിർമ്മാതാക്കാൾ ശ്രദ്ധിക്കാതെ പോയതു ബ്രൌസറുകളൂടെ സുരക്ഷയായിരുന്നു. ബ്രൌസർ സുരക്ഷയിലുണ്ടായ പാളിച്ച ദുരുപയോഗം ചെയ്ത് ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലേക്ക് കടന്നു കയറുവാനായി ഹാക്കർമാർ ഇവയെ ഉപയോഗിച്ചു തുടങ്ങുകയുണ്ടായി.. ഡ്രൈവ് ബൈ ഡൌൺലോഡുകൾ വഴി സിസ്റ്റത്തിലേക്ക് മാൽ‌വെയറുകളൂം മറ്റു രീതിയിലുള്ള വൈറസുകളും ഉപയോക്താവിന്റെ സിസ്റ്റത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യാനായി ബ്രൌസറുകളിലെ സുരക്ഷാ പാളിച്ചകൾ ഇവർ മുതലെടുത്തു.

മോസില്ല ഫൌണ്ടേഷന്റെ പിറവിയെടുക്കുന്നു
 
ബ്രൌസറുകളുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നാഴികകല്ലായിരുന്നു മോസില്ല പ്രോജക്റ്റിന്റെ ഉദ്ഭവം.നേരത്തെ ബ്രൌസർ വിപണിയിൽ എക്സ്പ്ലോററിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട നെറ്റ്സ്കേപ്പ് അവരുടെ സോഴ്സ് കോഡ്  പരസ്യമാക്കുകയുണ്ടായി.ഇതു മോസില്ല ഫൌണ്ടെഷനു വഴി തെളിച്ചു. ആദ്യം ഒരു പ്രോജക്റ്റ് പോലെയായിരുന്നു ഇതിന്റെ പ്രവർത്തനം  ലോകത്തെമ്പാടുമുള്ള ഒരു കൂട്ടം പ്രോഗ്രാമർമാർ പുതിയ ബ്രൌസറീന്റെ നിർമ്മാണത്തിൽ പങ്കു ചേർന്നു.     അമേരിക്കൻ ഓൺലൈൻ കമ്പനി മോസില്ല പ്രോജക്റ്റിനായി ഏകദേശം 2 മില്യൺ ഡോളർ വകയിരുത്തി.  വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ  2002 ൽ മോസില്ല പ്രോജക്റ്റിൽ നിന്നും ആദ്യമായി അവരുടെ ബ്രൌസർ ഫിനിക്സ്  (മോസില്ല 1.0) എന്ന പേരിൽ പുറത്തിറക്കി.  കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉള്ളതിനാൽ ഈ ബ്രൌസറിന്റെ പേരു ആദ്യം ഫയർബേഡ് എന്നും പിന്നീട് ഫയർഫോക്സ് എന്നും മാറ്റുകയുണ്ടായി. ഇമെയിൽ ക്ലയന്റുകളും മറ്റു നിരവധി ഫീച്ചറുകളും ഒത്തു ചേർന്നതായിരുന്നു ഈ ബ്രൌസർ.  എന്നാൽ  ബ്രൌസർ വിപണി മൈക്രോസോഫ്റ്റിന്റെ കുത്തകയായിരുന്നതിനാൽ തീരെ ശ്രദ്ധിക്കപ്പെടാതെ പോയി മോസില്ലയുടെ ആദ്യ വരവ്. ഫെബ്രുവരി 2003 ആയതോടു കൂടി മോസില്ല പ്രോജക്റ്റിനെ എ ഓ എല്ലിന്റെ സഹായത്തോടെ  മോസില്ല ഫൌണ്ടേഷൻ എന്നു നാമകരണം ചെയ്തു.
 
ഫയർഫോക്സ് 1.0
 

 
ഫയർഫോക്സ് 1.7 
 
2003 ൽ മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ 6 പുറത്തിറക്കി. അന്നു വരെ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ എക്സ്പ്ലോറർ വേർഷനുകളേക്കാൾ ഫീചറുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇതിനു മറുപടിയായി 2004 ഏപ്രിൽ മാസത്തിൽ മോസില്ല ഫൌണ്ടേഷനും ഓപറ സോഫ്റ്റ്‌വെയറും നിലവിലുള്ള  ബ്രൌസർ ടെക്നോളജിയുടെ സൌകര്യങ്ങൾ കൂട്ടൂന്നതിനായി  ഒത്തു ചേരുകയൂണ്ടായി. ഇതിന്റെ ഫലമായി Web Hypertext Application Technology Working Group എന്നൊരു വർക്കിംഗ് ഗ്രൂപ്പ് നിലവിൽ വരികയും Web Applications 1.0, Web Workers, Web Forms 2.0 എന്നീ മൂന്നു സ്പെസിഫിക്കേഷനുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുകയും പുതിയ സാങ്കേതിക വിദ്യകൾ  വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിനു സമർപ്പിക്കുകയും ചെയ്തു.

2005  ഫെബ്രുവരിയിൽ മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലൊറർ 7 വിൻഡോസ് എക്സ്പിയുടെ സർവീസ് പാക്ക് രണ്ടിനൊപ്പം പുറത്തിറക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. തുടർന്ന്  ഒക്റ്റോബർ 2006 നു എക്സ്പ്ലോറർ 7 ന്റെ ബീറ്റ വേർഷൻ മൈക്രോ സോഫ്റ്റ് പുറത്തിറക്കി.  ഇതിൽ ടാബ്ഡ് ബ്രൌസിംഗ് സൌകര്യം , സെർച്ചിംഗ് ബാർ, ഫിഷിംഗ് ഫിൽറ്റർ എന്നീ നിരവധി സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചിരുന്നു.  അതേ മാസം തന്നെ മോസില്ല ഫയർഫോക്സ് 2.0 പുറത്തിറക്കി.
 
 
 ഫയർഫോക്സ് 2.0
 
ടാബ്ഡ് ബ്രൌസിംഗ്, സെഷൻ റിസ്റ്റോർ ഓപ്ഷൻ, ക്ലോസ് ചെയ്ത  ടാബുകൾ വീണ്ടും തുറക്കാനുള്ള സൌകര്യം എന്നിവ അതിലുണ്ടായിരുന്നു. ടെക്സ് ഏരിയകളിൽ സ്പെൽ ചെക്കർ സൌകര്യം ഫിഷിംഗ് ഫിൽറ്റർ എന്നിവയും ഇതിലുണ്ടായിരുന്നു.  എക്സ്പ്ലോറർ 7 നേക്കാളും സൌകര്യങ്ങൾ ഫയർ ഫോക്സ് നൽകിയതോടു കൂടി പതിയെ വിപണിയിൽ എക്സ്പ്ലോററിനുണ്ടായിരുന്ന ആധിപത്യം തകർന്ന് തുടങ്ങി. 2007ൽ w3c നടത്തിയ ഒരു സർവേയിൽ എക്സ്പ്ലോററിനെ പിൻ തള്ളീ വിപണിയുടെ 35 ശതമാനത്തോളം മോസില്ല ഫയർ ഫോക്സ് പിടിച്ചെടുത്തു.എക്സ്പ്ലോറർ 6 34 ശതമാനവുമായി തൊട്ടു പീറകിൽ ഉണ്ടായിരുന്നു.എന്നാൽ എക്സ്പ്ലോറർ 7 നു വിപണിയുടെ 20 ശതമാനം മാത്രമായിരുന്നു ലഭിച്ചത്.

2003 ൽ തന്നെ ആപ്പിൾ അവരുടെ ബ്രൌസറിനു വേണ്ടിയൂള്ള ഗവേഷണം ആരംഭിച്ചീരുന്നു. മൈക്രോസോഫ്റ്റുമായി ആപ്പിളിനുണ്ടായിരുന്ന കരാർ റദ്ദാക്കുകയും സഫാരി എന്ന പേരിൽ അവരുടെ പുതിയ ബ്രൌസർ 2007 ഏപ്രിൽ മാസം മാക് ഓ എസ് എക് 10.3 യോടൊപ്പം പുറത്തിറക്കുകയും ചെയ്തു.  മൈക്രോസോഫ്റ്റിനു വലിയൊരു ആഘാതമായിരുന്നു ഇത് നൽകിയത്. വിപണിയിൽ അവർക്കുണ്ടായിരുന്ന സർവാധിപത്യം തകരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. തുടർന്ന് 2007 ഡിസംബർ മാസത്തിൽ മൈക്രോസോഫ്റ്റ് അവരുടെ പുതിയ ബ്രൌസർ ആയ എക്സ്പ്ലോറർ  8 ആസിഡ് 2 ടെസ്റ്റ് പാസായതായി പ്രഖ്യാപിച്ചു. അവർക്ക് ചെയ്യാൻ കഴിയുമായിരുന്ന ഏറ്റവും അവസാനത്തെ കാര്യമായിരുന്നു അത്.
സഫാരി ബ്രൌസർ

നോർവീജിയൻ ടെലികോം കമ്പനിയുടെ അധീനതയിൽ 1994 മുതൽ തന്നെ പുറത്തിറങ്ങിയ ഓപ്പറാ ഈ മത്സരത്തിൽ  ഒരു നിശബ്ദ കാഴ്ചക്കാരനായിരുന്നു. വൻ‌കിട കമ്പനികളൊടു മത്സരിക്കാനുള്ള ശേഷി ഓപ്പറക്കില്ലായിരുന്നു. എന്നാൽ ഓപറ  വിപ്ലവകരമായ മാറ്റങ്ങൾ ബ്രൌസർ സാങ്കേതിക വിദ്യയിൽ ഇക്കാലയളവിൽ പൂറത്തിറക്കുകയുണ്ടായി. ഇന്റർനെറ്റിൽ ലഭ്യമായ അവരുടെ ആദ്യത്തെ ബ്രൌസർ  1996 ൽ പുറത്തിറക്കിയ ഓപ്പറ 2.1 എന്ന വേർഷനായിരുന്നു.  ലളീതമായ ഇന്റർ ഫെയിസ് കൊണ്ട് പേരു കേട്ടതായിരുന്നു ഓപ്പറ ബ്രൌസർ.  ബ്രൌസറുകളിൽ ആദ്യമായി ടാബ്‌ഡ് ബ്രൌസിംഗ്, മൌസ് ഗെസ്ചറിംഗ് ( മൌസ് ഉപയോഗീച്ച് ചില ബട്ടണുകൾ അമർത്തി കമാന്റുകൾ പ്രവർത്തിപ്പികുന്ന സാങ്കേതിക വിദ്യ) മുതലായവ കൊണ്ട് വന്നതു ഓപ്പറയായിരുന്നു. രണ്ടായിരത്താറു ജൂൺ മാസം ഓപ്പറ 9 എന്ന പേരിൽ അവരുടെ പുതിയ വേർഷൻ പുറത്തിറക്കുകയുണ്ടായി. ഒരു ബിറ്റ് ടോറന്റ് ക്ലയന്റ് കൂടി ഈ വേർഷനിൽ ഓപ്പറ ‍ഉൾക്കൊള്ളിച്ചിരുന്നു.ആസിഡ് 2 ടെസ്റ്റ് പാസായ ആദ്യത്തെ ബ്രൌസറും ഓപ്പറ 9 ആ‍യിരുന്നു.
 

  ഓപ്പറ 9
 
2008 ഫെബ്രുവരിയിൽ നെറ്റ്സ്കേപ്പ് ( അമേരിക്കൻ ഓൺലൈൻ കമ്പനിയുടെ അധീനതയിലായിരുന്നു നെറ്റ്സ്കേപ്പ് നാവിഗേറ്റർ) 2008 ഫെബ്രുവരി മാസത്തോടു കൂടി  മോസില്ല ഫൌണ്ടേഷനുമായുള്ള കൂട്ട് കെട്ട് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. കൂട്ടത്തിൽ നെറ്റ്സ്കേപ്പിന്റെ ഉപയോക്താക്കളോട് മോസിലയിലേക്ക് മാറുവാനും നിർദ്ദേശിക്കുകയുണ്ടായി. അതോടൊപ്പം നെറ്റ്സ്കേപ്പിന്റെ സപ്പോർട്ട് മോസില്ലക്കു മാർച്ച് 1 2008 വരെ ഉണ്ടായിരിക്കുമെന്നും പറഞ്ഞിരുന്നു. ഫയർ ഫോക്സിനോടൊപ്പം തന്നെ ഉപയോഗിക്കാൻ കഴിയുന്ന പുതിയ ബ്രൌസർ ഫ്ലോക്ക് എന്ന പേരിൽ ആൾടർനേറ്റിവ് ബ്രൌസറായി  നെറ്റ്സ്കേപ്പ് നാവിഗേറ്റർ പുറത്തിറക്കുകയുണ്ടായി..

17 ജൂൺ 2008 നു മോസില്ല ഫയർ ഫോക്സ് 3.0 പുതിയ രൂപത്തിലും ഭാവത്തിലും ഫയർ ഫോക്സ് 2.0 വിലുണ്ടായിരുന്ന ബഗുകൾ ഫിക്സ് ചെയ്തു പൂറത്തിറക്കുകയുണ്ടായി. അന്നു വരെയുണ്ടായതിൽ വെച്ചേറ്റവും വലിയൊരു വിപ്ലവമായിരുന്നു ഫയർ ഫോക്സ് 3.0 പുറത്തിറക്കിയപ്പോൾ ഉണ്ടായതു. ജൂലൈ 10 20009 ആയപ്പോഴെക്കും ഫയർ ഫോക്സ് 3.0 യും ഹയർ വേർഷനുകളും  ഡൌൺലോഡ് ചെയ്ത ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞതായി ഔദ്യോഗികമായി മോസില്ല ഫൌണ്ടേഷൻ പ്രഖ്യാപിച്ചു.

 2008 ഒക്റ്റോബർ  മാസത്തിൽ ക്രോം എന്ന പേരിൽ ഗൂഗിളൂം അവരുടെ പുതിയ ഓപ്പൺ സോഴ്സ് ബ്രൌസർ പുറത്തിറക്കുകയുണ്ടായി. ഒരു പുതിയ ബ്രൌസർ യുദ്ധത്തിനായിരുന്നു  ഇതു തുടക്കം കുറിച്ചത് നിരവധി പ്രത്യേകതകളായിരുന്നു മറ്റു ബ്രൌസറുകളെ അപേക്ഷിച്ച് ക്രോമിനുണ്ടായിരുന്നത്. പ്രൈവറ്റ് ബ്രൌസിംഗ് സൌകര്യം  ഒമ്‌നി ബോക്സ് എന്നറിയപ്പെടുന്ന സെർച്ച് എഞ്ചിൻ , ഒട്ടനവധി സെക്യൂരിറ്റി ഫീച്ചറുകൾ എന്നിവ കൊണ്ട് സമ്പുഷ്ടമായിരുന്നു ക്രോം ബ്രൌസർ. തുടർന്ന് 2009 മാർച്ചിൽ മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ 8 പുറത്തിറക്കുകയുണ്ടായി.പ്രൈവസി പ്രൊട്ടക്ഷൻ അടക്കമുള്ള സൌകര്യങ്ങളോട് കൂടിയായിരുന്നു എക്സ്പ്ലോറർ 8 ന്റെ വരവ്. എന്നിരുന്നാലും മുൻപ് വിപണിയിൽ മൈക്രോസോഫ്റ്റിനുണ്ടായിരുന്ന ആധിപത്യം നിലനിർത്താൻ മൈക്രോ സോഫ്റ്റിനു കഴിഞ്ഞില്ല. അകെ ബ്രൌസർ വിപണീയുടെ 40 ശതമാനത്തിനടുപ്പിച്ച് മാത്രമാണ് എല്ലാ എക്സ്പ്ലോറർ വേർഷനിലും കൂടെ മൈക്രോസോഫ്റ്റിന് ഇന്നുള്ളത്.  എന്നാൽ ഫയർ ഫോക്സിനാവട്ടെ 47 ശതമാനത്തിനടുപ്പിച്ച് വിപണി വിഹിതവും, ക്രോം ബ്രൌസറിന് 7 ശതമാനത്തിനടുപ്പിച്ചും സഫാരിക്കു 3 ശതമാനവും ഓപ്പറക്ക് 2 ശതമാനവുമാണ് ജൂലൈ 2009 വരെ ബ്രൌസർ വിപണിയിലെ സാന്നിധ്യം.
 
 ചിത്രങ്ങൾക്ക് കടപ്പാട്: വിക്കിപീഡീയ

അഭിപ്രായങ്ങൾ

avatar Ashly A K
0
 
 
Wonderful !!!!Thanks a TON !!!
Thursday 13 August 2009, 06:46
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar വിനോദ്
0
 
 
വിവരങ്ങൾക്ക് നന്ദി !!
Thursday 13 August 2009, 07:03
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ജ്യോനവന്‍
0
 
 
നല്ല ലേഖനം,,, thanks.
Thursday 13 August 2009, 10:16
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar സജി
0
 
 
യാരിദ്,
ഞാന്‍ കുറെക്കാലങ്ങളായി ഒപ്പെറയാണ് ഡൊന്‍ലോഡിനു ഉപയോഗിക്കുന്നത്. ഒന്നാമത്തെ ഗുണം, പകുതി ഡൌണ്‍ലോഡ് ചെയ്ത ഫയലിന്റെ ബാക്കി പിന്നെ എപ്പോഴെങ്കിലും ചെയ്യാം എന്നുള്ളതാണ്. പിന്നെ ലാര്‍ജ് ഫയല്‍ പ്രത്യേകിച്ചു വീഡിയോ, ഡൌണ്‍ലോഡ് തുടങ്ങുമ്പോള്‍ തൊട്ട് കാണാന്‍ കഴിയുകയും ചെയ്യ്മ്. ആഫീച്ചര്‍ ഇപ്പോള്‍ ഇന്റെര്‍നെറ്റ് എക്സ് പ്ലോററിന് ആയോ എന്നറിയില്ല. ബട്ട്, ഒപെറ ഈസ് വെരി ഗുഡ്
താങ്ക്സ് ഫോര്‍ ദ ഇന്‍ഫോ.!!
Thursday 13 August 2009, 11:07
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Devadas VM
0
 
 
Thursday 13 August 2009, 11:17
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar ചാണക്യന്‍
0
 
 
ബ്രൌസര്‍ പുരാണം നന്നായി യാരിദെ.....ലേഖനത്തിനു നന്ദി....
Thursday 13 August 2009, 13:19
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Ranjith Viswam
0
 
 
ഫ്ലോക്ക് എന്ന പെരിലുള്ള ബ്രൌസര്‍ ആരുടെയാണ്. നന്നായി പ്രവര്ത്തിക്കുന്നുണ്ട്.
Friday 14 August 2009, 07:32
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar mrriyad
0
 
 
രഞ്ജിത് ഫ്ലോക്ക് ബ്രൌസർ നെറ്റ്സ്‌കേപ് നാവിഗേറ്റർ പേരുമാറ്റിയതാണ്. മോസില്ലയുടെ അതെ ആർക്കിടെക്ച്ചറാണ് ഫ്ലോക്കിന്റെയും. മോസില്ലയുടെ ആൾടർനേറ്റിവ് ബ്രൌസർ എന്നു വേണമെങ്കിൽ ഫ്ലോക്കിനെ പറയാം..
Saturday 15 August 2009, 14:44
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക