We have 27 guests online

അംഗങ്ങൾ : 1168
ലേഖനങ്ങൾ : 152

വിഭാഗങ്ങൾ

സാമ്യമുള്ള ലേഖനങ്ങൾ

ഇമെയിലുകളുടെ ലഘു ചരിത്രവും പ്രവർത്തനവും E-mail
ലേഖനങ്ങൾ
Written by Riyad M R   
Friday, 21 August 2009 19:33
AddThis

@ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇമെയിലുകളാണ്. ഒരു പക്ഷെ ഇന്റർനെറ്റിനു ഇത്രയധികം പ്രചാരം ലഭിച്ചതും ഇമെയിലുകളൂടെ ആവിർഭാവത്തോടെയാണെന്നു പറയാം. നെറ്റ്‌വർക്കുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടറൊ മറ്റുപകരണങ്ങളൊ (മൊബൈൽ ഫോൺ പി ഡി എ മുതലായവ) വഴി സന്ദേശങ്ങൾ അയക്കുന്നതിനെയാണ് ഇമെയിലുകൾ (Email)  എന്നറിയപ്പെടുന്നത്. ഇലക്ട്രോണിക് മെയിലുകൾ (Electronic Mails) എന്നതിന്റെ ചുരുക്കപ്പേരാണ് ഇമെയിൽ.
 
ബി ബി എൻ (Bolt, Beranek and Newman) എന്ന കമ്പനി 1968 ൽ ആർപ്പാനെറ്റുമായി (Arpanet)  കരാറിലേർപ്പെടുന്നതോടെയാണ് ഇമെയിലുകൾ പിറവിയെടുക്കുന്നത്. എന്നാൽ അതിനും മുൻപെ തന്നെ മസാച്സെറ്റ്സ് ഇൻസ്റ്റ്യൂട് ഓഫ് ടെക്നോളജിയിൽ (Massachusetts Institute of Technology) 1965 കാലഘത്തിൽ MAILBOX എന്ന ആപ്ലിക്കേഷനുപയോഗിച്ചിരുന്നു. ഇലക്ട്രോണിക് മെയിലുകളുടെ പ്രാഗ് രൂപം എന്നു വേണമെങ്കിൽ ഇതിനെ വിളിക്കാം. ഒരു സാധാരണ ഫയൽ ഡയറക്റ്ററി പോലെയയിരുന്നു മെയിൽ ബോക്സും. ഒരു യൂസർക്കയക്കാനുള്ള സന്ദേശങ്ങൾ ഒരു ടെക്സ്റ്റ് ഫയലായി അതെ കമ്പ്യൂട്ടറിലെ ഒരു ഫോൾഡറിൽ സൂക്ഷിച്ച് വെക്കുകയും അത് ലഭിക്കേണ്ട ഉപയോക്താവ് അവിടെ നിന്നും അതു സ്വീകരിക്കുകയുമായിരുന്നു ആദ്യകാലങ്ങളിൽ ചെയ്തിരുന്നത്.

മൂന്നു വർഷത്തിനു ശേഷം 1971 ൽ ബി ബി എന്നിലെ റേ ടോമിൻസൺ (Ray Tomlinson) എന്ന എഞ്ചിനീയർ ആർപാനെറ്റിൽ പ്രവർത്തിച്ച് തുടങ്ങുന്നതോടെയാണ് ഇലക്ടോണിക് മെയിലുകൾ പിറവിയെടുക്കുന്നത്. 1972 ൽ റേ ടോമിൻസൺ ഒരു കമ്പ്യൂട്ടറിൽ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് ഒരു സന്ദേശം ആദ്യമായി അയച്ചു. @ എന്ന സിംബലുപയോഗിച്ച് രണ്ടു കമ്പ്യൂട്ടറുകളെ തമ്മിൽ വേർതിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യയായിരുന്നു റേ ടോമിൻസൺ ഉപയോഗിച്ചത്. CYPNET എന്ന മെയിൽ പ്രോഗ്രാമുപയോഗിച്ച് ആർപ്പാ നെറ്റിലെ PDP-10 എന്നറിയപ്പെട്ടിരുന്ന രണ്ട് കമ്പ്യൂട്ടറുകളുപയോഗിച്ചായിരുന്നു റേ ടോമിൻസൺ ആദ്യത്തെ മെയിൽ അയക്കുകയുണ്ടായത്. രണ്ട് ഭാഗങ്ങളായിരുന്നു CYPNET നുണ്ടായിരുന്നത്. സന്ദേശം അയക്കാനുപയോഗിച്ച് ആദ്യത്തെ ഭാഗത്തെ SNDMSG എന്നും സന്ദേശങ്ങൾ സ്വികരിക്കാനുപയോഗിച്ചിരുന്ന ന്ന രണ്ടാമത്തെ ഭാഗം READMAIL എന്നുമറിയപ്പെട്ടു.

1972 ന്റെ അവസാനത്തോട് കൂടി എഫ് റ്റി പി പ്രോട്ടോക്കോളിനുള്ളീൽ MAIL എന്നും MLFL എന്ന രണ്ട് കമാന്റുകൾ കൂടി കൂട്ടി ച്ചേർക്കുന്നതോടെ ഓരൊരുത്തർക്കും പ്രത്യേകം പ്രത്യേകം സന്ദേശം അയക്കുവാനായി സാധിച്ച് തുടങ്ങി. 1975 ആ‍യപ്പോഴെക്കും ആർപ്പാനെറ്റ് വഴിയുള്ള ട്രാഫിക്കിൽ 75 ശതമാനവും ഇമെയിലുകൾ ആയിരുന്നു. 1980 ൽ സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ (SMTP-Simple Mail Transfer Protocol) ) വികസിപ്പിച്ചെടുക്കുന്നതോട് കൂടി ഒരു ഡൊമയിനിലെ നിരവധി ഇമെയിൽ വിലാസങ്ങളിലേക്ക് സന്ദേശങ്ങൾ അയക്കുവാൻ സാധിച്ചു. പോസ്റ്റ് ഓഫിസ് പ്രോട്ടോക്കോളിന്റെ ആദ്യ വേർഷനും അക്കാലത്ത് തന്നെ പുറത്തിറങ്ങുകയുണ്ടായി. എന്നാൽ അക്കാലത്ത് ഇന്റർനെറ്റ് വ്യാപകമല്ലാതിരുന്നതിനാൽ ഇമെയിലുകൾ ഉപയോഗിക്കുന്നവർ സെർവറുകളീൽ നിന്നും മെയിലുകൾ നേരിട്ട് പരിശോധിക്കുകയായിരുന്നു ചെയ്തത്. എന്നാൽ 1985 അയപ്പോഴെക്കും മെയിൽ സെർവറുകളിൽ നിന്നും ലോക്കൽ സിസ്റ്റത്തിലേക്ക് മെയിലുകൾ ഡൗ‍ൺലോഡ് ചെയ്തുപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലായതോടെ പോപ്പിന്റെ രണ്ടാമത്തെ വേർഷൻ പുറത്തിറങ്ങി. ഇതു വഴി എസ് എം റ്റി പി സെർവറിൽനിന്നും മെയിലുകൾ ഒരു ഇമെയിൽ ക്ലയന്റ് വഴി ലോക്കൽ സിസ്റ്റത്തിലേക്ക് ഡൗൺലോഡ് ചെയ്തു മാറ്റുവാൻ സാധിച്ച് തുടങ്ങി.

1988 ആയപ്പോഴെക്കും പോപ്പിന്റെ മൂന്നാമത്തെ വേർഷൻ പുറത്തിറങ്ങുകയുണ്ടായി. കമ്പ്യൂട്ടറും ഇന്റർനെറ്റും പൊതുജനങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയ കാലഘട്ടമായിരുന്നു ഇത്. ഇന്റർനെറ്റ് വ്യാപകമായി തുടങ്ങിയതോട് കൂടി ഒരു ഇമെയിൽ ക്ലയന്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽതന്നെ മെയിൽ സെർവറുകളീൽ നിന്നും മെയിലുകൾ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുവാനായി പോപ് 3 ഉപയോക്താക്കളെ സഹായീച്ചു. എന്നാൽ പോപ് ഉപയോഗിച്ച് ഒരു ക്ലയന്റ് ഇമെയിൽ പ്രോഗ്രാമിലേക്ക് ഡൗൺലോഡ് ചെയ്തതിനു ശേഷം മാത്രമെ സന്ദേശങ്ങൾ വായിക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതിനു പരിഹാരമായിട്ടായിരുന്നു 1986 ൽ മാർക്ക് ക്രിസ്പിൻ ഐമാപ് (IMAP) എന്ന സങ്കേതം കണ്ടുപിടിക്കുന്നതു. ഐമാപ് വഴി ഓഫ്‌ലൈനായും ഓൺലൈനായും ഇമെയിൽ സന്ദേശങ്ങൾ വായിക്കുവാൻ സാധിച്ച് തുടങ്ങിയതിനാൽ ഐമാപ് കൂടി ഇതിനായി ഉപയോഗിച്ചു.

1988 ൽ യൂഡോറ (Eudora)  എന്ന പേരിലുള്ള ആദ്യത്തെ ഇമെയിൽ പ്രോഗ്രാം പൊതു ജനങ്ങൾക്കായി പുറത്തിറങ്ങി. ഇല്ലിനോയിസ് യൂണിവേഴ്സിയിലെ ജീവനക്കാരനായിരുന്ന സ്റ്റീവ് ഡോണർ( Steve Dorner)ആയിരുന്നു യൂഡോറ വികസിപ്പിച്ചെടുത്തത്. പോപ് സപ്പോർട്ട് ചെയ്യുന്നതായിരുന്നു യൂഡോറ. അന്നു വരെയുണ്ടായിരുന്ന എല്ലാ ഇമെയിൽ പ്രോഗ്രാമുകളെയും അപേക്ഷിച്ച് യൂഡോറക്കുണ്ടായിരുന്ന പ്രത്യേകത അതിന്റെ ഗ്രാഫിക്കൽ ഇന്റർഫെയിസായിരുന്നു. ഇന്റർനെറ്റുമായി ബന്ധപെട്ട മറ്റേതൊരു പ്രോഗ്രാമിനേയും പോലെ യൂഡോറയായിരുന്നു കുറേ വർഷം വിപണി വാണിരുന്നത്. എന്നാൽ മറ്റു ഇമെയിൽ പ്രോഗ്രാമുകൾ ( നെറ്റ്സ്‌ക്കേപ്പ്, ഇന്റർനെറ്റ് എക്സ്പ്ലോറർ) പുറത്തിറങ്ങുന്നതോട് കൂടി യൂഡോറ പിന്നാക്കം തള്ളപ്പെട്ടു. യൂഡോറയേക്കാളും മികച്ച ഇന്റർഫെയിസും സൗകര്യവുമായിരുന്നു ഇവ പ്രദാനം ചെയ്തത്.
 
തണ്ടർ ബേഡ്, ഔട്ട്ലുക്ക്, സീ മങ്കി തുടങ്ങി  നിരവധി ഇമെയിൽ ക്ലയന്റുകളാണ് ഉപയോക്താക്കൾക്കായി ഇന്റർനെറ്റിൽനിന്നും ഇന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കുന്നത്.
 
ഇമെയിലുകളുടെ തുടക്കത്തിൽഫോർമാറ്റ് ചെയ്യപ്പെടാത്ത ടെക്സ്റ്റ് സന്ദേശങ്ങൾ മാത്രമെ നെറ്റ്‌വർക്കുകൾ വഴി അയക്കുവാൻ സാധിച്ചീരുന്നുള്ളൂ. എന്നാൽ MIME( മൾടിപർപസ് ഇന്റർനെറ്റ് മെയിൽ എക്സ്റ്റൻഷൻ), UUencode ( ഒരു ബൈനറി ഫയലിനെ ആസ്കി ഫയലാക്കി മാറ്റുവാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് യു‌എൻ‌കോഡ് എന്നറിയപ്പെടുന്നത്) മുതലായ സാങ്കേതിക വിദ്യകൾ നിലവിൽ വന്നതോടു കൂടീ ഫോർമാറ്റ് ചെയ്ത ഡോക്യുമെന്റുകൾ, ചിത്രങ്ങൾ, ആഡിയൊ വീഡിയൊ ഫയലുകൾ എന്നിവ കൂടീ ഇമെയിലുകൾ വഴി കൂട്ടി ച്ചേർത്ത് അയക്കുവാൻ സാധിച്ചു തുടങ്ങി.
 
ഇമെയിലുകളുടെ പ്രവർത്തനം
ഇന്റർനെറ്റിലൂടെ പ്രവഹിക്കുന്ന ഏതൊരു വിവരത്തേയും പോലെ പാക്കറ്റുകളായി തന്നെയാണ് ഇമെയിലുകളും പോകുന്നത്.ഉപയോക്താവ് സെന്റ് ബട്ടണീൽ ക്ലീക്ക് ചെയ്യുമ്പോൾ ഇമെയിൽ സന്ദേശങ്ങളെ പാക്കറ്റുകളാക്കി മാറ്റി അതിനെ ഒരു പ്രധാന കമ്പ്യൂട്ടറിലേക്ക് അപ്‌ലോഡ് ചെയ്തു മാറ്റുന്നു. തുടർന്ന് ഈ പാക്കറ്റുകൾ നെറ്റ്‌വർക്കിലൂടെ സഞ്ചരിച്ച് ഏതു മെയിൽ വിലാ‍സത്തിലേക്കാണോ സന്ദേശം എത്തിക്കേണ്ടതു അതിന്റെ ഡൊമെയിൻ സെർവറിലേക്ക് സന്ദേശത്തെ കൈമാറ്റം ചെയ്യുന്നു. തുടർന്ന് പാക്കറ്റുകളെ ലഭിക്കേണ്ട ഡൊമെയിൻ സെർവറിൽ വെച്ച് സന്ദേശം എങ്ങനെയാണൊ ഇരുന്നത് ആ സ്ഥിതിയിലേക്ക് മാറ്റുന്നു.

3 പ്രധാനപ്പെട്ട പ്രോട്ടോകോളുകൾ ഉപയോഗിച്ചാണ് ഇമെയിലുകൾ പ്രവർത്തിക്കുന്നത്. റ്റിസിപി/ഐപി (TCP/IP),എസ് എം റ്റി പി (SMTP) പോപ്(POP) എന്നിവയാണ് ഈ പ്രോട്ടോക്കോളുകൾ.

ഉപയോക്താവ് ഒരു ഇമെയിൽ അയക്കുമ്പോൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഇമെയിൽ ക്ലയന്റ് ,  ഇമെയിൽ സേവനം പ്രദാനം ചെയ്യുന്ന മെയിൽ സെർവറുമായി റ്റി സി പി/ഐപി പ്രോട്ടോക്കോളുപയൊഗിച്ച് ബന്ധപ്പെടുന്നു. എസ് എം റ്റി പി  സെർവറുകൾക്കാണ് ഒരു യൂസർ ഇമെയിൽ അയക്കുമ്പോൾ അതിനെ മറ്റു നിരവധി
എസ് എം റ്റി പി സെർവറുകളുമായി ബന്ധപ്പെട്ട് എവിടെക്കാണൊ/ആർക്കാണൊ മെയിൽ അയക്കുന്നത് അവിടേക്കെത്തിക്കുന്ന ചുമതലയുള്ളത്. ഇതിനായി ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ് എസ് എം റ്റി പി ( സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ). ഇമെയിലുകൾ അയക്കുന്നതിനായി അടിസ്ഥാനപരമായി വേണ്ടത് അയക്കുന്നയാളിന്റെ ഇമെയിൽ അഡ്രസും  , ലഭിക്കേണ്ട ആളിന്റെ ഇമെയിൽ അഡ്രസുമായിരിക്കും. ഇവയെ യഥാക്രമം സെന്റേഴ്സ് അഡ്രസ് ( This e-mail address is being protected from spambots. You need JavaScript enabled to view it )എന്നും റെസിപിയന്റ്സ് ഇമെയിൽ അഡ്രസെന്നുമറിയപ്പെടുന്നു.( This e-mail address is being protected from spambots. You need JavaScript enabled to view it ) ഇ മെയിലുകൾ അയക്കുമ്പോൾ ഇമെയിൽ ക്ലയന്റുകൾ അയക്കുന്നയാളിന്റെ എസ് എം റ്റി പി സെർവറുമായി (mailserver.sendermail.com) ബന്ധപ്പെടുന്നു. തുടർന്ന് അയക്കുന്നയാളിന്റെ ഇമെയിൽ വിലാസവും ലഭിക്കേണ്ടയാളിന്റെ ഇമെയിൽ വിലാസവും സെർവറിനു നൽകുന്നു.
 
 
ഇമെയിലിന്റെ പ്രവർത്തനം
 
തുടർന്ന് എസ് എം റ്റി പി സെർവർ ലഭിക്കേണ്ടയാളുടെ ഇമെയിൽ വിലാസത്തിൽ നിന്നും എവിടെക്കാണ് അയച്ചയാളുടെ സന്ദേശം എത്തിക്കേണ്ടതെന്നു തിരയുന്നു. ഉദാഹരണത്തിനു This e-mail address is being protected from spambots. You need JavaScript enabled to view it എന്ന വിലാസത്തിലേക്കാണ് ഇമെയിൽ അയക്കേണ്ടതെങ്കിൽ എസ് എം റ്റി പി സെർവർ cyberjalakam.com എന്ന ഡൊമെയിൻ നെയിമിലേക്കാണ് സന്ദേശം അയക്കേണ്ടതെന്നു മനസ്സിലാക്കുന്നു. (ഒരേ ഡൊമയിൻ നെയിമിലുള്ള ഇമെയിൽ അക്കൌണ്ടിലേക്കാണ് സന്ദേശം അയക്കേണ്ടതെങ്കിൽ ഈ പ്രോസസ് വളരെ എളുപ്പത്തിൽ തന്നെ നടക്കുന്നു. എസ് എം റ്റി പി സെർവർ അതിന്റെ തന്നെ ലോക്കൽ ഔട്ട്ഗോയിംഗ് മെയിൽ സെർവറിലേക്ക് ഈ സന്ദേശത്തെ മാറ്റുക മാത്രം ചെയ്യുന്നു)

ശേഷം എസ് എം റ്റി പി സെർവർ സന്ദേശം കൈമാറേണ്ട ഡൊമയിൻ നെയിമിലേക്ക് (mailserver.recipientmail.com) കൈമാറ്റം ചെയ്യുന്നു. എസ് എം റ്റി പി സെർവർ എപ്പോഴും സന്ദേശം ലഭിക്കേണ്ടയാളുടെ ഡൊമെയിൻ നെയിമിലുള്ള അഡ്രസിലേക്കാണ് അയച്ചതെന്നു ഉറപ്പു വരുത്തുന്നു. തുടർന്നുള്ള നടപടികൾ ഏതു സെർവറിലേക്കാണൊ ഇമെയിൽ അയച്ചത് അവിടെ നിന്നായിരിക്കും ചെയ്യുന്നത്. ഇവിടെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളുകളെ പോപ് 3.
 
ഒരു ഇമെയിൽ ക്ലയന്റിൽ നിന്നും ലഭിച്ച് ഇമെയിൽ സന്ദേശത്തെ സ്വീകരിക്കുന്ന ജോലിയാണു പോപ് 3 പ്രോട്ടോക്കോളൂകൾക്കുള്ളത്. പോപ് 3 സെർവറുകൾ ഡൊമെയിൻ നെയിമിലുള്ള ഇമെയിൽ അക്കൌണ്ടുകളീൽ നിന്നും ഏതു ഇമെയിൽ വിലാ‍സത്തിലേക്ക് സന്ദേശം നൽകേണ്ടതെന്നു പരിശോധിക്കുകയും തുടർന്ന് ഈ സന്ദേശത്തെ ലഭിക്കേണ്ടയാളുടെ ഇമെയിൽ വിലാസത്തിലേക്ക് മാറ്റി സൂക്ഷിക്കുകയും ചെയ്യുന്നു.

സന്ദേശം ലഭിക്കേണ്ട വ്യക്തി തന്റെ ഇമെയിൽ ക്ലയന്റ് തുറക്കുകയും തുടർന്ന് പോപ് സെർവറുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച സന്ദേശം ഡൌൺലോഡ് ചെയ്യുവാനുള്ള നിർദ്ദേശം നൽകുന്നു. തുടർന്ന് പോപ് 3 സെർവറുകൾ സന്ദേശം സന്ദേശം സ്വീകരിക്കേണ്ടയാളുടെ ഇമെയിൽ ക്ലയന്റിലേക്ക് മാറ്റി നൽകുന്നു (മുകളിലെ ചിത്രം ശ്രദ്ധിക്കുക) . ആദ്യ കാലത്തു പോപ് സെർവറുകൾക്കുണ്ടായിരുന്ന ദോഷം ഒരിക്കൽ സന്ദേശം ഒരു സിസ്റ്റത്തിൽ നിന്നും തുറന്ന് ഇമെയിൽ ക്ലയന്റിലേക്ക് മാറ്റിക്കഴിഞ്ഞാൽ പിന്നീട് മറ്റൊരു സിസ്റ്റത്തിൽ നിന്നും , ഡൌൺലോഡ് ചെയ്തു കഴിഞ്ഞ ഇമെയിലുകൾ സ്വീകരിക്കാൻ കഴിയില്ല എന്നുള്ളതിനായിരുന്നു. ഇതിനു പരിഹാരമായിട്ടായ്യിരുന്നു ഐമാപ് ( IMAP- ഇന്റർനെറ്റ് ആക്സസ് പ്രോട്ടോക്കോൾ വേർഷൻ) എന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. ഇതു വഴി ഏതു സിസ്റ്റത്തിൽ നിന്നും എപ്പോൾ വേണമെങ്കിലും ഒരുപയോക്താവിനു തനിക്ക് ലഭിച്ച ഇമെയിലുകൾ ഒരു ഇന്റർനെറ്റ് കണക്ഷൻ വഴി ഡൌൺലോഡ് ചെയ്യുവാൻ സാധിച്ചു തുടങ്ങി.

പോസ്റ്റ് ഓഫിസ് പ്രോട്ടോക്കോളും ഐ മാപ്പും തമ്മിലുള്ള വ്യത്യാസം

ഇന്റർനെറ്റിൽ സന്ദേശങ്ങൾ അയക്കുന്നതിനായി ഇന്നു ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ് പോപ് 3. വളരെ എളുപത്തിൽ തന്നെ കോൺഫിഗർ ചെയ്യാൻ സാധിക്കും എന്നതാണ് പോപ് 3 സെർവറിന്റെ ഗുണം. ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ കൂട്ടത്തിൽ തന്നെ ഇന്നു പോപ് 3 ക്ലയന്റുകൾ ലഭിച്ച് വരുന്നുണ്ട്. യൂഡോറ, ഔട്ട്‌ലുക്ക് എന്നിവ പോപ് 3 ഉപയോഗിക്കുന്ന ഇമെയിൽ ക്ലയന്റുകളാണ്. പോപ് 3 ഉപയോഗിക്കുന്ന ഇമെയിൽ ക്ലയന്റുകൾ ഉപയോഗിച്ച് ഒരു സന്ദേശത്തെ ഡൌൺലോഡ് ചെയ്യുകയും അതിനെ സിസ്റ്റത്തിൽ സൂക്ഷിച്ച് വെക്കുവാനും സാധിക്കും. പോസ്റ്റ് ഓഫിസ് പ്രോട്ടോക്കോളിന്റെ എറ്റവും വലിയ ദോഷം ഒരിക്കൽ ഒരു ഇമെയിൽ സന്ദേശം സെർവറിൽ നിന്നും ഡൌൺലോഡ് ചെയ്ത് സിസ്റ്റത്തിലേക്ക് മാറ്റിക്കഴിഞ്ഞാൽ പിന്നീട് മറ്റൊരു സിസ്റ്റത്തിലേക്ക് ഇവയെ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കില്ല എന്നുള്ളതായിരുന്നു.

ഇതിനു പരിഹാരമായിട്ടാണ് ഐമാപ് (IMAP-ഇന്റർനെറ്റ് മെസ്സേജ് ആക്സസ് പ്രോട്ടോക്കോൾ) എന്ന സാങ്കേതിക വിദ്യ പുറത്തിറങ്ങുന്നത്. ഇതു വഴി ഇന്റർനെറ്റ് സൌകര്യമുള്ള ഏത് കമ്പ്യൂട്ടറിൽ നിന്നു വേണമെങ്കിലും ഇമെയിലുകൾ എപ്പോൾ വേണമെങ്കിലും തുറന്ന് പരിശോധിക്കുവാൻ സാധിക്കുന്നു. പോസ്റ്റ് ഓഫിസ് പ്രോട്ടോക്കോൾ പോലെ തന്നെയാണ് ഐമാപ്പും പ്രവർത്തിക്കുന്നത്. എന്നാൽ പോസ്റ്റ് ഓഫിസ് പ്രോട്ടോക്കോളിനേക്കാളും വേഗത്തിൽ ഐമാപ്പ് പ്രവർത്തിക്കുന്നു. ഇതിനു കാരണം സാധാരണ ഗതിയിൽ പോസ്റ്റ് ഓഫിസ് പ്രോട്ടോക്കോളുകൾ ഒരു സന്ദേശത്തെ ഇമെയിൽ ക്ലയന്റിലേക്ക് ആദ്യം ഡൌൺലോഡ് ചെയ്തിടുകയും തുടർന്ന് അവയെ ഉപയോക്താവിനെ വായിക്കുവാൻ അനുവദിക്കുകയുമാണു ചെയ്യുന്നത്. എന്നാൽ ഐമാപ്പിൽ ഡൌൺലോഡ് ചെയ്യാതെ തന്നെ സന്ദേശം സ്ഥിതി ചെയ്യുന്ന സെർവറിനുള്ളീൽ വെച്ച് വായിക്കുവാനായി ഉപയോക്താവിനെ അനുവദിക്കുന്നു. എന്നാൽ നിയന്ത്രിതമായ രീതിയിൽ മാത്രമെ മെയിലുകൾ സുക്ഷിച്ച് വെക്കുവാനും വായിക്കുവാനും ഐമാപ് സൌകര്യം നൽകുന്ന ഇമെയിൽ സർവീസ് പ്രൊവൈഡർമാർ ഉപയോക്താവിനെ അനുവദിക്കുന്നുള്ളു. ഇതിനുള്ള കാരണം സന്ദേശങ്ങൾ സൂക്ഷിച്ച് വെക്കുന്നതു അവരുടെ സെർവറിൽ ആണു എന്നുള്ളത് കൊണ്ടാണ്. ഇന്നു നിലവിലുള്ള ഭൂരിഭാഗം ഇമെയിൽ സേവനദാതാക്കളും ഐമാപ് സൌകര്യം ഉപയോക്താവിനു ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പോസ്റ്റ് ഓഫിസ് പ്രോട്ടോക്കോളിനെ അപേക്ഷിച്ച് ഓരൊ തവണയും സന്ദേശങ്ങൾ വായിക്കുവാനായി യൂസർ നെയിമും പാസ്‌വേഡും നൽകുകയും ഇന്റർനെറ്റ് സൌകര്യം ഉണ്ടായിരികുകയും വേണം. നിലവിലുള്ള ഭൂരിഭാഗം ഇമെയിൽ ക്ലയന്റുകളും രണ്ട് പ്രോട്ടോക്കോളുകളും സപ്പോർട്ട് ചെയ്യുന്നവയാണ്.