We have 19 guests online
അംഗങ്ങൾ : 206
ലേഖനങ്ങൾ : 144
ക്ലൗഡ് കമ്പ്യൂട്ടിംഗ്-ഒരു കുറിപ്പ് E-mail
ലേഖനങ്ങൾ
Written by Riyad M R   
Tuesday, 22 September 2009 19:57
AddThis

വിവരസാ‍ങ്കേതിക വിദ്യയുടെ ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്തു വരുന്ന ഒരു ടേം ആണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്  (Cloud Computing) എന്ന പേരിലറിയപ്പെടുന്നത്. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിട്ടാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന കൺസെപ്റ്റിനെ കണ്ടു വരുന്നത്. വളരെ അടുത്ത ഭാവിയിൽ തന്നെ നാമിന്ന് കാണുന്ന രീതിയിലുള്ള പെഴ്സണൽ സിസ്റ്റങ്ങൾ നമ്മുടെ ഡെസ്ക്ടോപ്പിൽ നിന്നും അപ്രത്യക്ഷമായേക്കം. ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്താണ് എന്നതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പാണ് താഴെക്കാണൂന്നത്.

ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗും ക്ലൌഡ് കമ്പ്യൂട്ടിംഗും.

വളരെ ലളിതമായി പറയുകയാണങ്കിൽ ഒരു കമ്പ്യൂട്ടർ നെറ്റ് വർക്ക് വഴി ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കമ്പ്യൂട്ടറുകൾ ഒരു കോമൺ ആവശ്യത്തിനായി പ്രവർത്തിക്കുമ്പോൾ അതിനെ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് (Distributed computing) എന്ന് വിളിക്കാം. ഈ കമ്പ്യൂട്ടറുകളെല്ലാം സ്ഥിതി ചെയ്യുന്നത് ചിലപ്പോൾ വെബിലായിരിക്കാം അതുമല്ലെങ്കിൽ ഒരു പ്രൈവറ്റ് നെറ്റ്‌വർക്കിലായിരിക്കാം. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗിൽ ഈ നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ചുമതലകൾ വീതിച്ച് നൽകുകയും അവ ഒരു പ്രത്യേക കമ്പ്യൂട്ടറിന്റെ പ്രവർത്തികളൊ അതുമല്ലങ്കിൽ ഒരു പ്രോഗ്രാമിനോ വേണ്ടി പ്രവർത്തിക്കുകയൊ ആയിരിക്കും ചെയ്യുക. ഈ നെറ്റ്‌വർക്കിനുള്ളീൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളൂടെ റിസോഴ്സസ്, ഹാർഡ്‌വെയറുകൾ, മെമ്മറി മുതലായവയെല്ലാം തന്നെ മറ്റു കമ്പ്യൂട്ടറുകളുമായി ഷെയർ ചെയ്തിരിക്കും. ഇവയെ ഒരു  കൺ‌ട്രോൾ നോഡ് വഴി നിയന്ത്രിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി കമ്പ്യൂട്ടറുകളുടെ ശേഷി വളരെയധികം വർദ്ധിക്കുകയും അവ സൂപ്പർ കമ്പ്യൂട്ടറുകളെ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. ഡിസ്ട്രിബ്യൂട്ടിംഗ് കമ്പ്യൂട്ടിംഗ് ഗ്രിഡ് കമ്പ്യൂട്ടിംഗ് (Grid Computing)  എന്ന മറ്റൊരു പേരിലുമറിയപ്പെടുന്നു. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് സിസ്റ്റം പ്രവർത്തിക്കുന്നതിനായ് ഒരു ഇന്റർഫെയ്സ് ആവശ്യമാണ്.

ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടറുകളുടെ ആശയത്തെ കടമെടുത്താണ് ക്ലൌഡ് കമ്പ്യൂട്ടിംഗ് (Cloud Computing)  എന്ന മറ്റൊരാശയം നിലവിൽ വരുന്നത്.  ഒരു തരത്തിലുള്ള ഡീസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് തന്നെയാണു ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്നുമറിയപ്പെടുന്നത്. വെബ് അടിസ്ഥാനമാക്കിയാണ് ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്. കൃത്യമായൊരു നിർവചനം ഇതുവരെ ക്ലൌഡ് കമ്പ്യൂട്ടീംഗിനായി നൽകിയിട്ടില്ല.
 
സാധാരണഗതിയിൽ ഒരു കമ്പ്യൂട്ടറിനുള്ളീൽ ഓപ്പറേറ്റിംഗ് സോഫ്‌റ്റ്വ്‌വെയറടക്കമുള്ള നിരവധി ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തായിരിക്കും ഒരു യൂസർ പ്രവർത്തിക്കുന്നത്. ഓരൊ യൂസർക്കും പ്രത്യേകം ആപ്ലിക്കേഷൻ സ്യൂട്ടൂകൾ അവരവരുടെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്നു. ഇതു വഴി വൻ സാമ്പത്തിക ചെലവുകൾ ഉണ്ടാകുകയും ചെയ്യുന്നു.
 
ക്ലൌഡ് കമ്പ്യൂട്ടിംഗിൽ ഇങ്ങനെ ചെയ്യുന്നതിനു പകരം ഈ ആപ്ലിക്കേഷൻ സ്യൂട്ടുകളെ  (Application Suits) ഒരു കമ്പ്യൂട്ടറിനുള്ളീൽ മാത്രം (സാധാരണ ഗതിയിൽ വെബ്‌സെർവറുകൾ) ഇൻസ്റ്റാൾ ചെയ്യുകയും അവയെ ഒരു വെബ്‌ അടിസ്ഥാനമാക്കിയൂള്ള ഇന്റർഫെയിസ് സർവീസ് വഴി യൂസറെ സ്വീകരിക്കാൻ അനുവദിക്കുന്നു. ഇമെയിലുകൾ, ഡാറ്റാ പ്രോസസിംഗ് തുടങ്ങി സങ്കീർണ്ണങ്ങളായ പ്രോഗ്രാമുകൾ ചെയ്യുന്നതിനു വരെ ഈ രീതിയിലുള്ള കമ്പ്യൂട്ടിംഗ് പ്രോസസ് വഴി സാധിക്കുന്നു. ഇതിനെയാണു ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്ന് പറയുന്നത്. ഇത്തരത്തിൽ ക്ലൌഡ് കമ്പ്യൂട്ടിംഗ് വഴി പ്രവർത്തിക്കുമ്പോൾ ഉപയോക്താവിനു ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ചെലവുകൾ ഗണ്യമാം വിധം കുറക്കുവാൻ സാധിക്കുന്നു. ഒരു യൂസർക്ക് ആകെ വേണ്ടത് ഒരു “ഇന്റർഫെയ്സ് (Interface)" മാത്രമായിരിക്കും. സിമ്പിളായി പറഞ്ഞാൽ ഒരു ഇമെയിൽ അക്കൌണ്ട് കൈകാര്യം ചെയ്യുന്നത് പോലെ സുതാര്യവും എളുപ്പവുമായീരിക്കും ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്നതും. ഒരു ഇമെയിൽ അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിനായി ഒരു ഉപയോക്താവിനു യാതൊരു സോഫ്റ്റ്‌വെയറും തങ്ങളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യെണ്ടി വരുന്നില്ല. അത് സ്വീകരിക്കുന്നതിനു വേണ്ട ഇന്റർഫെയിസ് ഒഴികെ.

മൂന്ന് പ്രധാനപ്പെട്ട കൺസെപ്റ്റുകളെ അടിസ്ഥാനമാക്കിയാണ് ക്ലൌഡ് കമ്പ്യൂട്ടിംഗ് പ്രവർത്തിക്കുന്നത്.

  • Infrastructure as a service- അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിക്കൊടുക്കുക (IaaS)
  • Platform as a service- പ്രവർത്തിക്കുന്നതിനു വേണ്ട പ്ലാറ്റ്ഫോം നൽകുക (PaaS)
  • Software as a service- പ്രവർത്തിക്കുന്നതിന് വേണ്ട സോഫ്റ്റ്‌വെയറുകൾ നൽകുക  (SaaS)
1. Infrastructure as a service-അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിക്കൊടുക്കുക (IaaS): ക്ലൊഡ് കമ്പ്യൂട്ടിംഗിൽ  പ്രവർത്തിക്കുന്നതിനാവശ്യമായ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കികൊടുക്കുന്നതാണ് ഇതു വഴി ഉദ്ദേശിക്കുന്നത്. ഹാർഡ്‌വെയറുകൾ, യൂസറിനാവശ്യമായ പ്ലാറ്റ് ഫോം( ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകൾ) മുതലായവ നൽകുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

2. Platform as a service-പ്രവർത്തിക്കുന്നതിനു വേണ്ട പ്ലാറ്റ്ഫോം നൽകുക (PaaS): യൂസർക്കാവശ്യമായ പ്രവർത്തികൾ ചെയ്യുന്നതിനു വേണ്ട ആപ്ലിക്കേഷനുകൾ (പ്ലാറ്റ്ഫോമുകൾ) നൽകുക എന്നതാണ് ഇവ കൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റമുപയോഗിക്കുന്ന ഒരുപയോക്താവിന് ASP.NET ലാണ് തന്റെ പ്രവർത്തികൾ ചെയ്യേണ്ടതെങ്കിൽ അതിനു വേണ്ട സൌകര്യങ്ങൾ സർവിസ് നൽകുന്ന ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റം നൽകുന്നു.

3. Software as a service- പ്രവർത്തിക്കുന്നതിന് വേണ്ട സോഫ്റ്റ്‌വെയറുകൾ നൽകുക  (SaaS): യൂസർക്കാവശ്യമായ സോഫ്റ്റ്‌വെയറുകൾ ഒരു നിശ്ചിതകാലത്തേക്ക് നൽകുന്നതിനാണ് ഈ ടേം ഉപയോഗിക്കുന്നത്. ഇതു വഴി യൂസർക്ക് തന്റെ പ്രവർത്തികൾ ഒരു സോഫ്റ്റ്‌വെയറുപയോഗിച്ച് ചെയ്തതിനു ശേഷം അവ പ്രൊവൈഡ് ചെയ്യുന്ന കമ്പനികൾ അവയെ സിസ്റ്റത്തിൽ നിന്നും അൺ‌ഇൻസ്റ്റാൾ ചെയ്യുന്നു. യൂസർക്ക് ഒരു സോഫ്റ്റ്‌വെയർ പണം നൽകി വാങ്ങേണ്ടി വരുന്നില്ല എന്നതാണ് ഇതിന്റെ ഗുണം.

ക്ലൌഡ് കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷനുകളിൽ പ്രധാനമായും രണ്ട് ഭാഗങ്ങളായിരിക്കും ഉണ്ടായിരിക്കുന്നത്. അവയെ ബാക്ക് എൻഡ് (Back End) എന്നും ഫ്രണ്ട് എന്റ് ( Front End)  എന്നുമറിയപ്പെടുന്നു. ഇവയെ ഒരു നെറ്റ്‌വർക്ക് വഴി ബന്ധപ്പെടുത്തിയിരിക്കും. യൂസർ ഉപയോഗിക്കുന്ന ഭാഗത്തെ ഫ്രണ്ട് എൻ‌ഡ് അഥവാ ക്ലയന്റ് സൈഡ് എന്നും ബാക്ക് എൻഡ് എന്നാൽ ക്ലൌഡ് കമ്പ്യൂട്ടിംഗിന്റെ വെ‌ബ്സെർവർ(Webserver)  ഭാഗവുമായിരിക്കും. ഫ്രണ്ട് എൻ‌ഡിൽ ഉൾപ്പെടുക യൂസറുടെ കമ്പ്യൂട്ടറും ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റം സ്വീകരിക്കാൻ കഴിയുന്ന ഒരു ഇന്റർഫെയിസ് സോഫ്റ്റ്‌വെയറുമായിരിക്കും. ഉപയോഗിക്കുന്ന ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റമനുസരിച്ച് ക്ലയന്റുകൾക്കായി ആപ്ലിക്കേഷനുകൾ സ്വീകരിക്കുവാനായി നൽകിയിരിക്കുന്ന ഇന്റർഫെയിസുകൾ വ്യത്യാസപ്പെട്ടിരിക്കും.
 
 ബാക്ക് എൻഡ് സിസ്റ്റത്തിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത് സെർവറുകൾ, ഡാറ്റാ സ്റ്റോറേജ് സിസ്റ്റങ്ങൾ,  ക്ലൌഡ് രൂപപ്പെടുത്താനുള്ള സോഫ്റ്റ്‌വെയറുകൾ എന്നിവയായിരിക്കും. ചുരുക്കി പറഞ്ഞാൽ ഒരു ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിനുള്ളിൽ ഡാറ്റാ പ്രോസസിംഗ് മുതൽ വീഡിയോ ഗെയിമുകൾ, സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് തുടങ്ങി എല്ലാവിധ ആപ്ലിക്കേഷനുകളും ഇൻസ്റ്റാൾ ചെയ്തിരിക്കും. ഇവയ്ക്കെല്ലാം വ്യത്യസ്തങ്ങളായ സെർവറുകളുമായിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ ഉപയോക്താവിന് ഒരൊറ്റ ക്ലയന്റ് ആപ്ലിക്കേഷനുപയോഗിച്ച് തന്റെ സിസ്റ്റത്തിൽ നിന്നും ഇവ സ്വീകരിക്കാൻ കഴിയുന്ന വിധമാണ് ക്ലയന്റ് കമ്പ്യൂട്ടീംഗ് സിസ്റ്റം ഡിസൈൻ ചെയ്തിരിക്കുന്നത്.

ക്ലയന്റിന്റെ ആവശ്യമനുസരിച്ച് ഒരു സെർവർ സിസ്റ്റം പ്രവർത്തിക്കുകയും അവയിലെ ട്രാഫിക് പ്രോട്ടോക്കൊളുകളുപയോഗിച്ച്ചും ചില പ്രത്യേക സോഫ്റ്റ്‌വെയറുകളുപയോഗിച്ചും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിനാ‍യി ക്ലൌഡ് കമ്പ്യൂട്ടിംഗിനുള്ളീൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെ മിഡിൽ വെയർ (middleware) എന്ന പേരിൽ അറിയപ്പെടുന്നു നെറ്റ്‌വർക്കിനുള്ളീലെ കമ്പ്യൂട്ടറുകളെ ഓരൊന്നിനെയും ബന്ധപ്പെടാനനുവദിക്കുന്നത് മീഡിൽ വെയറുകളായിരിക്കും.

മറ്റേതൊരു കമ്പ്യൂട്ടർ സിസ്റ്റത്തിനെപോലെ തന്നെയും അനിയന്ത്രിതമായ രീതിയിലുള്ള ക്ലയന്റുകളുടെ എണ്ണം ക്ലൌഡ് കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തുവാനിടയുണ്ട്. അത് മൂലം ക്ലയന്റ് കമ്പ്യുട്ടിംഗ് സിസ്റ്റത്തിലെ സെർവറുകളിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ഡാറ്റ നഷ്ടപ്പെടാതിരിക്കുന്നതിനായി ഇതിന്റെയെല്ലാം കോപ്പികൾ ക്ലൌഡ് സെർവറുകൾ സൂക്ഷിച്ച് വെക്കുന്നു. ഈ പ്രോസസിനെ redundancy എന്ന പേരിലറിയപ്പെടുന്നു. ( RAID ൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നത്)  

ക്ലൌഡ് കമ്പ്യൂട്ടിംഗ് അനിയന്ത്രിതമായ സാധ്യതകളാണ് ഉപയോക്താക്കൾക്കായി തുറന്നിടുന്നത്. മിഡിൽ വെയറുകളുടെ സഹായത്തോടെ ഒരു സാധാരണ കമ്പ്യൂട്ടറിനുള്ളീൽ ചെയ്യാവുന്ന എല്ലാ പ്രവർത്തികളും ക്ലൊഡ് കമ്പ്യൂട്ടറിനുള്ളിൽ സാധ്യമാണ്.

ഒരു യൂസർക്ക് ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഒരു ഇന്റർഫെയ്സുപയോഗിച്ച് എവിടെ നിന്ന് വേണമെങ്കിലും തങ്ങളുടെ ആപ്ലിക്കേഷനുകൾ സ്വീകരിക്കാനായി കഴിയുന്നു. ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറുകളുടെയും ചെലവ് ഗണ്യമായി കുറക്കുവാൻ ക്ലൌഡ് കമ്പ്യൂട്ടിംഗ് വഴി സാധിക്കുന്നു. ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതിനായി ഉന്നതപ്രവർത്തനശേഷിയുള്ള കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ ആവശ്യമില്ല. ക്ലൌഡ് കമ്പ്യൂട്ടർ സിസ്റ്റം പ്രവർത്തിക്കാനായി ആകെ ആവശ്യമുള്ളത് ഇവ സ്വീകരിക്കാൻ കഴിയുന്ന ഒരു കമ്പ്യൂട്ടർ സിസ്റ്റം ടെർമിനൽ മാത്രമാണ്. ഈ കമ്പ്യൂട്ടർ സിസ്റ്റം ടെർമിനലിൽ ഔട്ട് പുട് ഡിവൈസ്( മോണിറ്റർ), ഒരു ഇൻപുട് ഡിവൈസ്( കീബോർഡുകളും, മൌസുകളും), ക്ലൌഡ് കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ട മിഡിൽ വെയറുകൾ പ്രവർത്തിക്കാനാവശ്യമായ പ്രോസസിംഗ് പവറും മാത്രമായിരിക്കും. ഹാർഡ് ഡിസ്കുകളുടെ ആവശ്യം ക്ലൌഡ് കമ്പ്യൂടിംഗ് സിസ്റ്റവുമായി ബന്ധപെടുത്തിയിരിക്കുന്ന ഒരു ക്ലയന്റിനു ആവശ്യം വരുന്നില്ല. ഇതിനുള്ള കാരണം എല്ലാ വിവരങ്ങളും സുക്ഷിക്കപ്പെടുന്നത് ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിന്റെ സെർവറുകളിലാണ് എന്നുള്ളത് കൊണ്ടാണ്.

ക്ലൌഡ് കമ്പ്യൂട്ടിംഗിന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അവയുടെ സുരക്ഷയാണ്. വെബിൽ സൂക്ഷിച്ചിരിക്കുന്ന യാതൊന്നും നൂറ് ശതമാനവും സുരക്ഷിതമല്ലാത്തതിനാൽ ഹാക്കർമാർക്ക് എളുപ്പത്തിൽ തന്നെ ഇവയെ തങ്ങളുടെ അധീനതയിലേക്ക് വരുത്തുവാനൊ അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുവാനൊ  സാധിക്കും.

വെബ് ഓപ്പറേറ്റിംഗ് സിസ്റ്റം

ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിനുള്ളീൽ ഉപയോഗിക്കുന്ന ഇന്റർഫെയ്സുകളെയാണ് വെബ് ഓപ്പറേറ്റിംഗ് സിസ്റ്റം (Web Operating System) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും ഇവ ഉപയോഗിക്കുന്നത് ക്ലൌഡ് കമ്പ്യൂട്ടിംഗിനും യൂടിലിറ്റി കമ്പ്യൂട്ടിംഗിനുമായിരിക്കും(  ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾ നടത്തുവാൻ മറ്റൊരു കമ്പനിയുടെ റിസോഴ്സസിനെ ( ഹാർഡ്‌വെയറുകൾ, സോഫ്റ്റ്‌വെയറുകൾ മുതലായവ)  ഉപയോഗിക്കുന്നതിനെയാണ് യൂട്ടലിറ്റി കമ്പ്യൂട്ടിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഔട്ട് സോഴ്സിംഗ് എന്ന് വേണമെങ്കിൽ യൂട്ടലിറ്റി കമ്പ്യൂട്ടിംഗിനെ പറയാം.  ഇന്റർനെറ്റ് കണക്ഷനുള്ള  യൂസർ  ഒരു കമ്പനി നൽകുന്ന ആപ്ലിക്കെഷനുകൾ  ഒരു വെബ് ബ്രൌസർ ഉപയോഗിച്ചൊ സമാനമായ മറ്റേതെങ്കിലും ഇന്റർഫെയ്സ് ഉപയോഗിച്ചൊ പ്രവർത്തിക്കുകയായിരിക്കും ചെയ്യുക. മറ്റൊരു സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകളും അവയുടെ ഹാർഡ്‌വെയർ റിസോഴ്സുകളും ഒരു ക്ലയന്റ് സോഫ്റ്റ്‌വെയർ വഴി ഉപയോഗിക്കുവാനും ഡാറ്റ അതേ കമ്പ്യൂട്ടറിൽ തന്നെ സൂക്ഷിച്ച് വെക്കുവാനും ഇതു വഴി സാധിക്കുന്നു.

ഒരു വെബ് ഓപ്പറേറ്റിംഗ് സിസ്റ്റമുപയോഗിച്ച് ഇമെയിൽ, ഫയൽ മാനേജ്മെന്റ്, ഗെയിമുകൾ, ഇൻസ്റ്ററ്റ് ചാറ്റുകൾ, റീഡറ്കൾ, സ്പ്രെഡ് ഷീറ്റുകൾ തുടങ്ങി ഒരു ലോക്കൽ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിൽ ചെയ്യാൻ കഴിയുന്ന എല്ലാ പ്രവർത്തികളും ചെയ്യുവാൻ സാധ്യമാണ്. വെബ് ഓ എസുകൾ ലോക്കൽ കമ്പ്യൂട്ടറിലെ ഓ എസിനെയൊ മറ്റേതെങ്കിലും ആപ്ലിക്കേഷനുകളെയൊ ഉപയോഗിക്കുന്നില്ല. ഇവക്ക് പ്രവർത്തിക്കാൻ ആവശ്യമായത് ഒരു വെബ്‌ ബ്രൌസറൊ അതുമല്ലെങ്കിൽ സേവനം പ്രദാനം ചെയ്യുന്ന കമ്പനി നൽകുന്ന ക്ലയന്റ് ഇന്റർഫെയിസുകളൊ മാത്രമാണ്. ഇത്തരം വെബ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളീൽ ഒരു യൂസർക്ക് പ്രവർത്തിക്കാനാവശ്യമായ സോഫ്റ്റ്‌വെയറുകളും മറ്റും ഇൻസ്റ്റാൾ ചെയ്തിരിക്കും. സാധാരണ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത് പോലെ തന്നെയാണ് വെബ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളൂം പ്രവർത്തിക്കുക.
 
ക്ലൗഡ് കമ്പ്യൂട്ടിംഗ് സൗകര്യം പ്രദാനം ചെയ്യുന്ന ചില സോഫ്റ്റ്‌വെയറുകളുടെ ഡെമോ സൈറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ താഴെ കൊടുക്കുന്നു.
 

 വിൻഡോസ് 4ആൾ ക്ലൗഡ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിന്റെ ഡെമോ സൈറ്റ്
 
 

 
 ഐ ഓ എസ് ക്ലൗഡ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിന്റെ ഡെമോ സൈറ്റ്
 
ഇതിൽ ഐ ഓ എസ് (EyeOs) എന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് യൂടലിറ്റി ലിനക്സ് അടിസ്ഥാനമാക്കിയുള്ളതും വിൻഡോസ്4 ആൾ (Windows4all) എന്ന യൂടലിറ്റി വിൻഡോസ് അടിസ്ഥാനവുമാക്കിയുള്ള ക്ലൗഡ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങൾക്കുദാരണങ്ങളാണ്. ഇവിടെ നിന്ന് ഐ ഓ എസിന്റെയും ഇവിടെ നിന്ന് വിൻഡോസ് 4 ആൾ ക്ലൗഡ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളുടെ ഡെമോ സൈറ്റുകളിൽ കയറി അവ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ കഴിയും. ഇതിൽ നിന്നും സാധാരണ  ഡെസ്ക്ടോപ്പ്  പോലെ തന്നെയാണു ക്ലൗഡ് കമ്പ്യൂട്ടിംഗ് സിസ്റ്റവും പ്രവർത്തിക്കുക എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്.  ഇതിൽ വിൻഡോസ് 4 ആൾ പ്രവർത്തിക്കുന്നതിനു സിസ്റ്റത്തിൽ സിൽ‌വർ ലൈറ്റ് എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയതിരിക്കണം. ഐ ഓ എസിനെക്കുറിച്ചുള്ള കൂടൂതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുക.

അഭിപ്രായങ്ങൾ

avatar ശ്രീ
+2
 
 
ഉപകാരപ്രദം, നന്ദി.
Wednesday 23 September 2009, 05:57
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Tom
0
 
 
Informative, Thanks.
Developers can make use of the cloud computing framework provided by major players.
like, Google AppEngine, Amazon Webservices, Mirosoft Azure etc.
Thursday 24 September 2009, 04:27
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
avatar Ashly A K
0
 
 
നല്ല ആര്‍ട്ടിക്കിള്‍ !!
Thursday 24 September 2009, 09:54
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
വളരെ നന്നായിട്ടുണ്ട്, ക്ലൌഡ് കംപുടിങ്ങിന്റെ ഏറെ മൊത്തം കാര്യങ്ങള്‍ ലളിതമായി വിശദീകരിക്കുന്നതില്‍ താങ്കള്‍ വിജയിച്ചിട്ടുണ്ട്. ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും സേവന മേഖലയിലും ഒക്കെ സാസ് അടിസ്ഥാനമാക്കിയ സോഫ്റ്റ്‌വെയര്‍ ടൂള്‍സ് പ്രചാരം കിട്ടി വരികയാണ്‌. ഉദാഹരണം സാലറി സോഫ്റ്റ്‌വെയര്‍ . nice one, keep posting
Saturday 24 October 2009, 11:58
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക