We have 29 guests online

അംഗങ്ങൾ : 1168
ലേഖനങ്ങൾ : 152
സൈബർ യുദ്ധങ്ങളുടെ കാലം- ജോർജിയക്കെതിരെയുള്ള റഷ്യൻ ആക്രമണം E-mail
ലേഖനങ്ങൾ
Written by RMR   
AddThis

സൌത്ത് ഒസേഷ്യയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു റഷ്യയും ജോര്‍ജിയയുമായുണ്ടായ യുദ്ധത്തിന് കാരണമാകുകയുണ്ടായത്. ഇതിനെ തുടര്‍ന്ന് റഷ്യൻ സൈന്യം തെക്കന് ഒസേഷ്യയില് കടക്കുകയും ജോര്‍ജിയന് സൈന്യത്തെ അവിടുന്നു പുറത്താക്കുകയും ചെയ്തു. എന്നാൽ  ഇന്റര്‍നെറ്റ് വഴിയുള്ള യുദ്ധം ഇതിനും വളരെ മുന്‍പെ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ജോര്‍ജിയന് പ്രസിഡന്റിന്റെ സൈറ്റുകളും മറ്റു ഒട്ടനവധി സൈറ്റുകളും ശക്തമായ ഡീ ഡീ ഓ എസ് ആക്രമണത്തിനു വിധേയമായതു. വെബില്‍ അധിഷ്ടിതമായ ഒരു മാനസിക യുദ്ധമായിരുന്നു ഇതു.

പൂര്‍ണ്ണമായും ആദ്യത്തെ സൈബര്‍ വാര്‍ എന്നു വിശേഷിപ്പിക്കാം ജോര്‍ജിയക്കെതിരെയുള്ള റഷ്യയുടെ ഈ ആക്രമണത്തെ. സാമ്പ്രദായികമായുള്ള് ആയുധങ്ങളോടൊപ്പം തന്നെ സൈബർ സ്പെയിസു കൂടി ജോര്‍ജിയക്കെതിരെയുള്ള ആക്രമണത്തിനു റഷ്യ ഉപയോഗിച്ചു എന്നതാണ് ഇതിന്റെ പ്രത്യേകത. ജോര്‍ജിയയുടെ മിക്കവാറുമെല്ലാ ഔദ്യോഗിക സൈറ്റുകളെല്ലാം തന്നെ ഇക്കാലയളവില് റഷ്യയിലുള്ളതൊ തുര്‍ക്കിയിലുള്ളതൊ ആയ സെര്‍വറിലേക്ക് വഴി തിരിച്ച് വിടപ്പെട്ടു. ഈ ആക്രമണം ജോര്‍ജിയക്കു നേരെയുള്ള യഥാര്‍ഥ യുദ്ധത്തിന്റെ ഡ്രസ് റിഹേഴ്സല് ആയിരുന്നു. ഒരു യഥാര്‍ത്ഥ യുദ്ധം നടക്കുന്നതിനു മുന്‍പ് തന്നെയുള്ള ഇത് ലോകചരിത്രത്തില് തന്നെ ആദ്യവുമായിരുന്നു.

ജൂലൈ മൂന്നാം വാരം ആയിരുന്നു ജോര്‍ജിയന് പ്രസിഡന്റിന്റെ ഔദ്യോഗിക വെബ് സൈറ്റിനു നേരെയുള്ള ഡി ഡി ഓ എസ് ആക്രമണം നടന്നതു. റഷ്യന് ഗവണ്മെന്റിന്റെ പിന്തുണയോടു കൂടി നടന്ന ഈ ആക്രമണത്തില് ഒരു ദിവസത്തില് കൂടുതല് ഈ സൈറ്റ് ഡൌണ് ആയിരുന്നു. തുടരെ തുടരെ ആക്രമണങ്ങള്‍ പിന്നീട് ജോര്‍ജിയന്‍ സൈറ്റുകള്‍ക്ക് നേരെ ആരംഭിച്ചു.

കൂടാതെ റഷ്യയുടെ ഈ ആക്രമണം ആരംഭിച്ച സമയത്തു തന്നെ ജോര്‍ജിയന് പ്രസിഡന്റായ മിഖായെല് സകാഷ്വിലിന്റെ വെബ് സൈറ്റിന്റെ ഹോം പേജില് അദ്ദേഹത്തിന്റെ ചിത്രത്തിനു പകരം ഹിറ്റ്‌ലറുടെ ചിത്രം പതിച്ചു അതിനെ ഹാക്കര്‍മാര് ഡീ ഫെയിസ് ചെയ്യുകയുണ്ടായി. ജോര്‍ജിയന് ഗവണ്മെന്റു തന്നെ ഔദ്യൊഗികമായി അവരുടെ പ്രധാനപ്പെട്ട എല്ലാ സെര്‍‌വറുകളുടെയും മേല്‍ പുറത്തു നിന്നുള്ള നിയന്ത്രണം ഉണ്ടായിരിക്കുനു എന്നു സമ്മതിക്കുകയുണ്ടായി. ജോര്‍ജിയയിലെ മാധ്യമങ്ങളുടെ സൈറ്റുകള്, മിലിറ്ററി കണ്‌ട്രോള് & കമാന്റ് സെന്റര് നെറ്റ് വര്‍ക്കുകള്, ട്രാന്‍സ്പോര്‍ട്ടേഷന് സൈറ്റുകള്, വാര്‍ത്താവിനിമയ സൈറ്റുകള് എന്നിവയെല്ലാം തന്നെ റഷ്യന് ഹാക്കേഴ്സ് ആക്രമിക്കുകയുണ്ടായി.

ഇതിനെ തുടര്‍ന്ന് ജോര്ജിയന് പ്രസിഡന്റിന്റെ വെബ്സൈറ്റ്, വിദേശകാര്യവകുപ്പിന്റെ സൈറ്റ്, എന്നിവ താല്ക്കാലികമായി http://georgiamfa.blogspot.com/ എന്ന ബ്ലോഗിലേക്കു മാറ്റുകയുണ്ടായി.ജോര്ജിയയിലെ പ്രധാനപ്പെട്ട ന്യൂസ് ഏജന്സികളായ റുസ്താവിയുടെയും , സിവിലിന്റെയും സൈറ്റുകള്‍ 2 ദിവസം മുഴുവന് ഡൌണ് ആയിരുന്നു. Tbilisis Forumi എന്നറിയപ്പെടുന്ന ഇന്റര്നെറ്റിലെ ഏറ്റവും വലിയ ഡിസ്കഷന് ഫോറങ്ങളിലൊന്നു ശക്തമായ ആക്രമണത്തിനായി വിധേയമായി. ഇതു വരെ ആ ഫോറം തുടര്‍ന്ന് ഓപ്പണ് ചെയ്യുകയുണ്ടായില്ല . മറ്റൊരു ഡിസ്കഷന് ഫോറമായ politforumi.com കൂടി റഷ്യന് ഹാക്കേഴ്സ് ആക്രമിക്കുകയുണ്ടായ്. കൂടാതെ അതില് ജോര്ജിയന് അധിനിവേശം ഇഷ്ടപെടാത്ത ജോര്ജിയന് ഹാക്കേഴ്സ് ആണു ഇത് ചെയ്തത് എന്നു കൂടി എഴുതി വെച്ചു കളഞ്ഞു ഈ ഹാക്കേഴ്സ്. ഇപ്പോഴും   ഈ ഫോറം ഓപ്പണ് ചെയ്യാൻ കഴിഞ്ഞിട്ടില്ല

ജോര്‍ജിയന്‍ പ്രതിരോധവകുപ്പിന്റെ സൈറ്റ് http://213.131.44.138 അഞ്ചു തവണയായിരുന്നു 24 മണിക്കൂറിനുള്ളില്‍ ആക്രമിക്കപ്പെട്ടതു. ഗാസെറ്റി എന്ന വെബ്സൈറ്റു ആക്രമണത്തിനു ശേഷം ഇതുവരെയും റീ ഓപ്പണ്‍ ചെയ്യാന്‍ ജോര്‍ജിയന്‍ ഗവണ്മെന്റിന് സാധിച്ചില്ല. ചില സൈറ്റുകള്‍ ഏകദേശം 10 തവണയോളം ആക്രമണത്തിനു വിധേയമായി.

ഹാക്ക് ചെയ്ത് ഡീ ഫെയ്സ് ചെയ്യപ്പെട്ട politforumi.com എന്ന ഫോറത്തിന്റെ ഹോം പേജ് (20.08.08)

TCP, ICMP, HTTP ഫ്ലഡുകള് എന്നറിയപ്പെടുന്ന ആക്രമണ രീതികള്‍ ആയിരുന്നു ബോട്നെറ്റ് കമാന്റര്‍മാര്‍ ആക്രമണത്തിനായി ഉപയോഗിച്ചത്. ബോട് നെറ്റ് കമാന്റര്‍മാര് സാധാരണഗതിയിലുപയോഗിക്കുന്ന ഈ ആക്രമണത്തില് ഈ സൈറ്റ് ഹോസ്റ്റ് ചെയ്തിരുന്ന വെബ് സെര്‌വറിലുണ്ടായിരുന്ന [62.168.168.9) മറ്റു സൈറ്റുകളും ഡൌണ് ആയിരുന്നു.മാക് ബോട്ട് എന്ന കമാന്റ് ആന്റ് കണ്‌ട്രോള് സെര്‌വീസ് ഉപയോഗിച്ച് റഷ്യന് ഹാക്കര്‍മാര് നിയന്ത്രിച്ച ആദ്യത്തെ ആക്രമണം നടത്തിയതു അമേരിക്കയില് നിന്നായിരുന്നു [207.10.234.244] എന്നായിരുന്നു രസകരമായ കാര്യം. ആക്രമണത്തിനു വളരെ നാളുകള് മുന്നെ തന്നെ ഈ കണ്‌ട്രൊള് സെന്ററുകള് ഓണ്‍ലൈനായിരുന്നു. 24 മണിക്കൂറിനുള്ളില് നിരവധി ഡീ ഡീ ഓ എസ് ആക്രമണങ്ങളാ‍യിരുന്നു ജോര്‍ജിയന് സൈറ്റുകള്‍ക്ക് നേരെയുണ്ടായതു. ആദ്യത്തെ രണ്ടു മണിക്കുറില് ആക്രമണത്തിനുപയോഗിച്ച്തു TCP, ICMP ഫ്ലഡുകളായിരുന്നു. തുടര്‍ന്ന് ഈ ഐപിയില്‍ നിന്നുള്ള ആക്രമണം അവസാനിക്കുകയും ചെയ്തു.

ആദ്യത്തെ രണ്ടു മണിക്കൂറിന് ശേഷം . www.parliament.ge , president.gov.ge എന്നീ ജോര്‍ജിയന് സൈറ്റുകള് വീണ്ടൂം http floods എന്ന ആക്രമണത്തിനു വിധേയമായി. ഇത്തവണ കണ്‌ട്രോള് & കമാന്റ് സെര്‌വര് നിയന്ത്രിച്ചതു 79.135.167.22 എന്ന ഐപിയില് നിന്നുമായിരുന്നു. ഈ ഐപിയുടെ ലൊക്കേഷന് തുര്‍ക്കി ആയിരുന്നു. ഇതിന്റെ കൂട്ടത്തില് www.skandaly.ru. എന്ന സൈറ്റുകൂടി ഈ ആക്രമണത്തിന് വിധേയമായി..

റഷ്യന് ടെലിക്കമ്മ്യൂണിക്കേഷന് സൈറ്റുകളിലേക്കു, വളരെ കുറഞ്ഞ ഇന്റര്‍നെറ്റ് സൌകര്യമുള്ള ജോര്‍ജിയയുടെ സൈറ്റുകള് വഴി തിരിച്ചു വിടുക കൂടി ഇക്കാലയളവില് ചെയ്തിരുന്നു. ഈ ആക്രമണം ആരംഭിച്ചതു ഒരു ചൊവാഴ്ച ആയിരുന്നു. റഷ്യന് ടെലിക്കമ്മ്യൂണിക്കേഷനിലെ തന്നെ വിദഗ്ദരായിരുന്നു ഇതിനു പിന്നിലെന്നു വ്യക്തവുമായിരുന്നു. റഷ്യന് ഭാഷയിലെ stopgeorgia.ru എന്ന വെബ് സൈറ്റ് ഡി ഡീ ഓ എസ് ആക്രമണതിനുപയോഗിക്കുന്ന ഒരു സോഫ്റ്റ് വെയര് ഉപയോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുക കൂടി ചെയ്തു.

ആക്രമണത്തിനുപയോഗിച്ച ശരാശരി ബാൻ‌ഡ് വിഡ്ത് സ്പീഡ് 211.66 Mbps ആയിരുന്നു,ഏറ്റവും കൂടീയ ബാന്‌ഡ് വിഡ്ത് സ്പീഡ് 814.33 Mbps ഉം ആക്രമണത്തിനുപയോഗിച്ച ശരാശരി സമയം 2 hours 15 മിനിട്ടും ഏറ്റവും വലിയ ആക്രമണത്തിന്റെ ദൈര്‍ഘ്യം 6 മണിക്കൂറും ആയിരുന്നു.

ഈ ആക്രമണത്തിനു ശേഷം അമേരിക്കന് സെക്യൂരിറ്റി ഗവേഷകര് വളരെയധികം അപകടകാരികളായ കോഡുകളും മറ്റും ജോര്‍ജിയന് സൈറ്റുകളില് നിന്നും കണ്ടെടുക്കുകയുണ്ടായി. സെന്റ് പീറ്റേഴ്സ് ബര്‍ഗ് ആസ്ഥാനമായിട്ടുള്ള റഷ്യന് ബിസിനസ് നെറ്റ് വര്‍ക്ക് എന്ന ക്രിമിനല് ഗ്യാങിലേക്കു ഇവ വഴിതെളിച്ചു. ഇവയെല്ലാം തന്നെ നേരത്തെ തന്നെ ഈ ഗ്രൂപ്പ് ഡീ ഡീ ഓ എസ് ആക്രമണങ്ങൾക്കുപയോഗിച്ചിരുന്ന സോഫ്റ്റ് വെയറുകളായിരുന്നു.

2007 ല് എസ്റ്റോണിയെക്കതിരെ നടന്ന ആക്രമണത്തെ അപേക്ഷിച്ചു ഈ ആക്രമണങ്ങള് വളരെയധികം ശക്തിയുള്ളവായിരുന്നു. എന്നാല് ആക്രമണത്തിന്റെ ദൈര്‍ഘ്യം വളരെ കുറവും. കൂടുതല് ബോട് നെറ്റുകളുടെ വളരെ വലിയൊരു ശൃംഖലയും ആക്രമണത്തിനായി കൂടിയ അളവിലുള്ള ബാന്‌ഡ് വിഡ്തുമായിരുന്നു ഈ ആക്രമണത്തിനു ബോട് നെറ്റ് കമാന്റ്റര്‍മാര് ഉപയോഗിച്ചത്.  ആക്രമണത്തിൽ സഹികെട്ട്  ജോര്‍ജിയ ബ്ലോഗു പോലുള്ള മാധ്യമങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയിരുന്നു.

ആക്രമണത്തിനു വിധേയമായ പ്രധാനപ്പെട്ട ജോർജിയൻ വെബ് സൈറ്റുകള്‍

www.president.gov.ge
www.parliament.ge
apsny.ge
news.ge
tbilisiweb.info
newsgeorgia.ru
os-inform.com
www.kasparov.ru
hacking.ge
mk.ru
newstula.info
skandaly.ru