മൊസില്ല ഫയര്‍ഫോക്സ് വെബ് ബ്രൌസര്‍ നൂറുകോടിയിലേറെ തവണ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടൂ കഴിഞ്ഞിരിക്കുന്നു. ഈ വിജയം ആഘോഷിക്കാന്‍ http://onebillionplusyou.com/ എന്ന വെബ് സൈറ്റ് ഒരുക്കിയിരിക്കയാണു് ഫയര്‍ഫോക്സ്
ആരാധകര്‍. ഏതു ബ്രൌസറിലാണോ ഈ സൈറ്റ് ആക്സസ് ചെയ്യുന്നതു്, അതനുസരിച്ചു് വെബ് പേജിലെ pro-firefox badge മാറും.
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആണു് ഉപയോഗിക്കുന്നതെങ്കില്‍ ബാഡ്ജിലെ വാചകം ഇങ്ങനെയാവും:
You don't use VHS... then why Internet Explorer?
Firefox 3.5 Upgrade Now!
ബ്ലൂറേയുടെ കാലത്തു് വീഡിയോ കാസറ്റ് ആരും ഉപയോഗിക്കുന്നില്ലല്ലോ. ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ ഇതില്‍പ്പരം തൊലിയുരിച്ചുകാട്ടാനുണ്ടോ?
അതേ സമയം ഓപ്പറ, ഗൂഗിള്‍ ക്രോം ബ്രൌസറുകളാണു് ഉപയോഗിക്കുന്നതെങ്കില്‍ ബാഡ്ജിലെ വാചകം ഇങ്ങനെയാവും:
You're settling for good when there's awesome.
Firefox 3.5 Upgrade Now!
ഇനി ഫയര്‍ഫോക്സ് തന്നെയാണെങ്കിലോ? വാചകം ഇങ്ങനെ:
You Rock. Thanks for using Firefox.
Firefox 3.5 Try Add-ons!
(സഫാരി ഇന്‍സ്റ്റോള്‍ ചെയ്തിട്ടില്ലാത്തതിനാല്‍ അതില്‍ ടെസ്റ്റ് ചെയ്യാനായില്ല.)
തീര്‍ന്നില്ല. ഫയര്‍ഫോക്സ് ഒഴികെയുള്ള ബ്രൌസറുകളിലെ ബാഡ്ജില്‍ ക്ലിക്ക് ചെയ്താല്‍ എത്തുന്ന താളില്‍ ഫയര്‍ഫോക്സും ഐഇയും തമ്മിലുള്ള താരതമ്യവുമുണ്ടു്.
ബ്രൌസര്‍ മഹായുദ്ധത്തിന്റെ ഭാഗമായ ഈ ചെറുപോരാട്ടത്തിലെ കൌതുകക്കാഴ്ചകള്‍ നമുക്കിവിടെ രേഖപ്പെടുത്തിവയ്ക്കാം. ആര്‍ക്കറിയാം, അഞ്ചുവര്‍ഷം കഴിയുമ്പോള്‍ എന്താവും സ്ഥിതിയെന്നു്?