കമ്പ്യൂട്ടറിനുള്ളീലെ വിവരങ്ങൾ സൂക്ഷിച്ച് വെക്കുവാനുപയോഗിക്കുന്ന ഒരു സ്റ്റോറേജ് മാധ്യമമാണു ഹാർഡ് ഡിസ്കുകൾ (Hard Disk). ഇലക്ട്രോ മാഗ്നറ്റിക് പൾസുപയോഗിച്ചാണു ഹാർഡ് ഡിസ്കിനുള്ളിൽ വിവരങ്ങൾ ശേഖരിച്ച് വെക്കുന്നത്. അലുമിനിയത്തിന്റെ അലോയി കൊണ്ടോ, ഗ്ലാസ് കൊണ്ടോ സെറാമിക്സ് കൊണ്ടോ നിർമ്മിച്ചിരിക്കുന്ന പ്ലാറ്ററുകൾ (Platter) എന്നറിയപ്പെടുന്ന ഡിസ്കുകളും സിലിണ്ടർ എന്നറിയപ്പെടുന്ന ഭാഗവും, ഇലക്ട്രോ മാഗ്നറ്റിംഗ് ഹെഡും അടങ്ങിയതാണു ഒരു ഹാർഡ് ഡിസ്ക്.
പ്ലാറ്ററിന്റെ ഇരുവശവും കൊബാൾട് അലോയി കൊണ്ടൊ അയൺ ഓക്സൈഡ് കൊണ്ടൊ കോട്ട് ചെയ്തിരിക്കും. ഓരൊ പ്ലാറ്ററിനും രണ്ട് റീഡ്/റൈറ്റ് ഹെഡുകൾ ഇരുവശത്തുമായി ഘടിപ്പിച്ചിരിക്കും. ഡാറ്റ ഹാർഡ് ഡിസ്കിനുള്ളീൽ എഴുതപ്പെടുന സമയത്ത് ഈ റീഡ്/റൈറ്റ് ഹെഡുകൾ പ്ലാറ്ററിനിരുവശത്തുമായി ഇലക്ടോ മാഗ്നറ്റിക് പൾസുകൾ പുറപ്പെടുവിക്കുകയും തുടർന്ന് വിവരങ്ങൾ ഈ പ്ലാറ്ററിനുള്ളീലേക്ക് എഴുതപ്പെടുന്നു. പ്ലാറ്ററിന്റെ ഇരുഭാഗത്തും വിവരങ്ങൾ എഴുതി ചേർക്കുന്നു. ഈ പ്ലാറ്ററുകളെ ട്രാക്കുകളായി തിരിച്ചിരിക്കുന്നു. പ്ലാറ്ററുകളെ ട്രാക്കുകളായി തിരിച്ച് കഴിഞ്ഞാൽ അതിനെ സിലിണ്ടർ എന്നറിയപ്പെടുന്നു. ഡാറ്റ റൈറ്റ് ചെയ്യുന്ന സമയത്ത് ഹെഡുകൾ ട്രാക്കുകളിലൊന്നിനെ മാത്രം ഒരു സമയത്ത് ഉപയോഗിക്കുന്നു. ലോജിക്കലായി പറയുകയാണങ്കിൽ ഹാർഡ് ഡിസ്കുകൾക്ക് അവയുടെ സൈസ് അനുസരിച്ച് ട്രാക്കുകൾക്ക് നമ്പരുകൾ നൽകപ്പെടുന്നു, ഉദാഹരനത്തിനു പ്ലാറ്ററിന്റെ ഏറ്റവും പുറത്തുള്ള ട്രാക്കിന്റെ നമ്പർ പൂജ്യവും, ഏറ്റവും അകത്തുള്ള ട്രാക്കിന്റെ നമ്പർ 1023 ഉം ആയിരിക്കും. ഈ ട്രാക്കുകളെ വീണ്ടും വിഭജിച്ച് സെക്റ്ററുകളാക്കുന്നു. ഒരു സെക്റ്ററിന്റെ സാധാരണഗതിയിലുള്ള അളവ് 512 ബൈറ്റായിരിക്കും. ഒരു ഹാർഡ് ഡിസ്കിനുള്ളീൽ ഡാറ്റ റൈറ്റ് ചെയ്യുമ്പോൾ അതിനായി ഉപയോഗിക്കുന്ന ഏറ്റവും കുറഞ്ഞ ഫിസിക്കലായിട്ടുള്ള അളവാണ് ഒരു സെക്റ്റർ. ഉദാഹരണത്തിനു ഒരു ഫയലിന്റെ സൈസ് 600 ബൈറ്റാണെങ്കിൽ രണ്ടു സെക്റ്ററുകളെ ഈ ഫയൽ എഴുതുവാനായി ഉപയോഗിക്കുന്നു. ഫോർമാറ്റ് ചെയ്യുമ്പോൾ ട്രാക്കുകളെ തുല്യമായി സെക്റ്ററുകളായി തിരിച്ച് മാറ്റുന്നു. സെക്റ്ററുകളും ട്രാക്കുകളും ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന് ഹാർഡ് ഡിസ്കിനുള്ളീൽ ശേഖരിച്ചിരിക്കുന്ന ഡാറ്റയുടെ വിവരങ്ങളെ തിരിച്ചറിയാനായിട്ടാണുപയോഗിക്കുന്നത്.
|