We have 20 guests online
അംഗങ്ങൾ : 206
ലേഖനങ്ങൾ : 144

സാമ്യമുള്ള ലേഖനങ്ങൾ

ദി ഗ്രേറ്റ് ഹാക്കർ വാർ E-mail
Written by RMR   
Monday, 29 June 2009 10:29
AddThis

മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷൻ (Masters of Deception) എന്ന ഹാക്കേഴ്സ് ഗ്രുപ്പും ലീജിയൻ ഓഫ് ഡൂം (Legion of Doom- LOD) ) എന്ന പേരിൽ ലെക്സ് ലൂതർ (Lex Luthor) സ്ഥാപിച്ച മറ്റൊരു ഹാക്കെഴ്സ് ഗ്രൂപ്പുമായുള്ള പോരായിരുന്നു ദി ഗ്രേറ്റ് ഹാക്കർ വാർ എന്ന പേരിൽ പിന്നീട് പരിണമിച്ചത്. ആദ്യകാലത്തു നൈറ്റ്സ് ഓഫ് ഷാഡോയിലെ

അംഗമായിരുന്നലെക്സ്. മാസ്റ്റേഴ്സ് ഓഫ് ഡിസപ്‌ഷൻ എന്ന പേരിൽ ഹാക്കേഴ്സ് ഗ്രൂപ്പ് സ്ഥാപിച്ച മാർക്ക് ആബേനും -(ഫിബർ ഒപ്റ്റിക്-Phiber Optik) എൽ ഓ ഡിയിലെമറ്റൊരു പ്രധാന അംഗമായിരുന്ന ക്രിസ് ഗോഗനുമായുള്ള (Chris Goggans) മത്സരമാണു പിന്നിട് അതു ഗ്രേറ്റ് ഹാക്കർ വാർ എന്ന പേരിലറിയപ്പെട്ടതും.

ദി ഗ്രേറ്റ് ഹാക്കർ വാർ

ദി ഗ്രേറ്റ് ഹാക്കർ വാർ എന്നറിയപ്പെട്ട ഹാക്കർമാർ തമ്മിലുള്ള ഈ ഓൺലൈൻ യുദ്ധം ആരംഭിച്ചതു ഫിഫ്ത് അമെൻഡ്മെന്റ് (Fifth Amendment) എന്നറിയപ്പെട്ടിരുന്ന ക്ഷണിക്കപെട്ട അംഗങ്ങൾക്ക് മാത്രമായുള്ള ബുള്ളറ്റിൻ ബോർഡ് അടച്ച് പൂട്ടുന്നതുമായി ബന്ധപ്പെട്ടായിരുന്നു. അതിലെ അംഗങ്ങളെല്ലാം തന്നെ അന്നുള്ളതിലെ ഏറ്റവും മികച്ച
ഹാക്കർമാരായിരുന്നു.ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലെ ചില അംഗങ്ങൾ കുടി ഇതിലുണ്ടായിരുന്നു . ക്രിസ് ഗോഗൻസിന്റെയും ലോയ്ഡ് ബ്ലാങ്കെൻഷിപ്പിന്റെയും നേതൃത്വത്തിലുള്ള എൽ ഓ ഡിയായിരുന്നു ഈ ബുള്ളറ്റിൻ ബോർഡിനെ നിയന്ത്രിച്ചിരുന്നത്. ഹാക്കേഴ്സ് വൃത്തങ്ങളിൽ ഇവരിരുവരും യഥാക്രമം എറിക് ബ്ലഡാക്സ് ("Erik Bloodaxe") എന്നും ദി മെന്റർ ("The Mentor"). എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത്.

 
മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ അംഗമായിരുന്ന ജോൺ ലീ [ ഇദ്ദേഹത്തിന്റെ നിക്ക് നെയിം കറപ്റ്റ് ("Corrupt") എന്നായിരുന്നു ]. ഫിഫ്ത അമൻഡ്മെന്റിലെ അംഗങ്ങൾക്കായി ഒരു സന്ദേശം ഒരു മെസ്സേജ് ബോർഡിൽ പബ്ലീഷ് ചെയ്തതായിരുന്നു ഈ ബുള്ളറ്റിൻ ബോർഡ് പൂട്ടുന്നതിനുണ്ടായ (ഹാക്കർ വാറിന്റെയും ) അടിസ്ഥാന കാരണം. ഫിഫ്ത് അമൻഡ്മെന്റ് യഥാർത്ഥത്തിലൊരു ഹണി പോട്ടായിരുന്നു (honeypot,) എന്നുള്ളതായിരുന്നു ജോൺ ലീയുടെ സന്ദേശം . ഗ്രൂപ്പിലെ നിരവധി അംഗങ്ങൾ ഗവണ്മെന്റിന്റെ ഇൻഫോർമന്റുകൾ ആണെന്നും ഗ്രൂപ്പിലുള്ള അംഗങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ ഫെഡറൽ ഏജൻസികൾ നിരീക്ഷിക്കുകയാണെന്നും ആ സന്ദേശത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.


തുടർന്ന് അഭ്യുദയകാക്ഷികൾ സംഭവത്തിൽ ഇടപെടുകയും സമാധാന സംഭാഷണത്തിനായി ഒരു ടെലഫോണിക് കോൺഫറൻസ് വിളിച്ചു കൂട്ടുകയും ചെയ്തു. പതിയെ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ അംഗങ്ങൾ ഈ കോൺഫറസിൽ ജോയിൻ ചെയ്യുകയും എന്നാൽ ഗോഗിൻസ് മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ അംഗങ്ങളെ വംശീയമായി അധിക്ഷേപിക്കുന്നതു കേൾക്കുകയും ചെയ്തു. തുടർന്ന് കോൺഫറൻസ് അലസുകയുണ്ടായി. അതിനെ തുടർന്നു ലീജിയൻ ഓഫ് ഡൂമിലെ അംഗങ്ങൾക്കു നിരവധി പ്രാങ്ക് കോളുകളും ഭീഷണി കോളുകളും ലഭിക്കുകയും ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ വ്യക്തി വിവരങ്ങളൂം മറ്റും മാസ്റ്റേഴ്സ്സ് ഓഫ് ഡിസപ്ഷനിലെ അംഗങ്ങൾ വഴി പരസ്യമാക്കപ്പെടുകയും ചെയ്തു.

അവസാന നിമിഷത്തിൽ ഒരു സന്ധി സംഭാഷണം ക്രിസ് ഗോഗൻസും മാർക്ക് ആബേനുമായി നടക്കുകയുണ്ടായി, എന്നാൽ ഇതേയവസരത്തിൽ തന്നെ മറ്റൊരു ലൈനിൽ ആദ്യമുണ്ടായ പ്രശ്നനത്തിനു കാരണക്കാരനായ കറുത്ത വർഗ്ഗക്കാരനായ ജോൺ ലീ ഈ സംഭാഷണമെല്ലാം കേൾക്കുകയായിരുന്നു. ഈ സന്ധി സംഭാഷണം നടക്കുന്ന അവസരത്തിൽപോലും ഗോഗൻസ് മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ അംഗങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെടുകയുംനിഗ്ഗർഎന്നും മറ്റുമുള്ള ആക്ഷേപ വാക്കുകളാൽ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ അംഗങ്ങളെ അധിക്ഷേപിക്കുകയും അവരെ എം ഓ ഡി യിൽ നിന്ന് നീക്കം ചെയ്യണമെന്നും ആബേനൊടു ആവശ്യപ്പെട്ടു, എന്നാൽ ആബേൻ ഈ ആവശ്യങ്ങളെല്ലാം നിരസിച്ചു. മാത്രമല്ല വംശീയമായി അധിക്ഷേപിച്ചതിനു ഗോഗൻസിനോടു ക്ഷമ ചോദിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ ആവശ്യം നിരസിച്ച ആബേനോടു ഗോഗൻസിനു അടങ്ങാത്ത ദേഷ്യം ഉണ്ടാവുകയും തുടർന്ന് ഗോഗൻസ് ടെലഫോൺ കട്ട് ചെയ്തു പോകുകയും ചെയ്തു. അന്നുരാത്രി ആബേന്റെയും മറ്റു എം ഓ ഡി അംഗങ്ങളുടെയും വീടുകളിലേക്ക് നിരവധി പ്രാങ്ക് ഫോൺ കോളുകൾ ചെല്ലുകയുണ്ടായി.


തുടർന്ന് എം ഓ ഡി അംഗങ്ങൾ ക്രിസ് ഗോഗിന്സിന്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്നു മനസ്സിലാക്കായി ശ്രമങ്ങൾ ആരംഭിച്ചു. ഫോൺ ഫ്രീക്കിംഗ് എന്നറിയപ്പെട്ടിരുന്ന ടെലഫൊൺ ലൈനുകൾ ഹാക്ക് ചെയ്യുന്നതിൽ സമർത്ഥരായിരുന്ന ഇവർ തുടർന്ന് ക്രിസ് ഗോഗ്ഗൻസും സുഹൃത്തുക്കളും ചേർന്ന് കോം സെക് ( ComSec)എന്നൊരു സെക്യൂരിറ്റി കമ്പനി തുടങ്ങുവാൻ പ്ലാൻ ചെയ്യുന്നതായും ,മാത്രമല്ല ഫിഫ്ത് അമൻഡ്മെന്റ് എഫ് ബി ഐ പോലുള്ള ഫെഡറൽ ഏജൻസികൾക്ക് തുറന്നു കൊടുക്കുന്നതിനായി തീരുമാനിക്കുകയും ചെയ്തതായി മനസ്സിലായി. മാത്രമല്ല എം ഓ ഡിയിലെ അറിയപ്പെടുന്ന അംഗങ്ങളുടെ പ്രവർത്തനങ്ങളും ഇവർ വെളിപ്പെടുത്തുന്നതായി ഒരുങ്ങുന്നതായും ഫിഫ്ത് അമൻഡ്മെന്റിൽ നേരത്തെ തന്നെ ഡിസ്കസ് ചെയ്തിട്ടുണ്ടായിരുന്ന കമ്പനികളുടെ ദൌർബല്യങ്ങളും മറ്റും സൂചിപ്പിച്ച് കൊണ്ട് അവരിൽ നിന്നും കോണ്ട്രാക്റ്റുകൾ നേടുന്നതിനായി ശ്രമിക്കുകയും ചെയ്യുന്നതായി ഇവർ മനസ്സിലാക്കി.

ഇതിനെ തുടർന്ന് എം ഓ ഡി , എൽ ഓ ഡിയിൽ നിന്നും ചോർത്തിയെടുത്ത വിവരങ്ങൾ പബ്ലീക്കിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിനായി ശ്രമിച്ചു എന്നാൽ അവരുടെ ഈ ശ്രമങ്ങളെല്ലാം പാഴായിപോകുക മാത്രം ചെയ്തു. എന്തെന്നാൽ ഹാക്കർമാരുടെ ഇടയിൽ എൽ ഓ ഡി അന്നുണ്ടായിരുന്ന എറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന ഹാക്കേഴ്സ് കമ്മ്യൂണിറ്റിയായിരുന്നു.

ഇത്രയും സംഭവങ്ങൾ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ കോർ ടീം അംഗങ്ങളെ ലീജിയൻ ഓഫ് ദൂമുമായി ഒരു തുറന്ന സംഘട്ടനത്തിനു ഏർപ്പെടാൻ പ്രേരിപ്പിച്ചു. അതിലൂടെ മാത്രമെ ലീജിയൻ ഓഫ് ദൂമിന്റെ യഥാർത്ഥ ഉദ്ദേശമെന്തെന്നു പൊതുജനത്തിനെയും മറ്റു ഹാക്കേഴ്സ് ഗ്രൂപ്പുകളെയും മനസ്സിലാക്കാൻ സാധിക്കു എന്നവർ കരുതി. അതേ ദിവസം തന്നെ ലീജിയൻ ഓഫ് ദുമും മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനും തമ്മിലുള്ള പോര് ആരംഭിക്കുകയും ചെയ്തു. ഈ തുറന്ന യുദ്ധം ഹാക്കേഴ്സ് ഗ്രൂപ്പുകളെ രണ്ടു ചേരികളായി തിരിക്കുകയും പക്ഷം പിടിച്ചുള്ള യുദ്ധം ആരംഭിക്കുകയും ചെയ്തു. നെറ്റ് വർക്കുകളിലൂടെയുള്ള ഈ യുദ്ധം നൊടിയിടകൊണ്ട് വ്യാപിക്കുകയും ചെയ്തു.

ഹാക്കേഴ്സ് ഗ്രൂപ്പുകൾ തമ്മിലുള്ള ഈ യുദ്ധത്തിൽ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷൻ ടെക്സാസ് നഗരത്തിലെ ലീജിയൻ ഓഫ് ദൂം ഉപയോഗിച്ചിരുന്ന എല്ലാ ടെലഫോൺ ലൈനുകളും കമ്പ്യൂട്ടർ നെറ്റ്വർക്കുകളെല്ലാം തന്നെ അധീനതയിലാക്കി. ഇതിനു കാരണം ലീജിയൻ ഓഫ് ദൂമിലെ ഭൂരിപക്ഷം അംഗങ്ങളും ടെക്സാസ് നഗരത്തിൽ നിന്നുമുള്ളവരായിരുന്നു എന്നതായിരുന്നു. ഈ നെറ്റ്വർക്കുകളെല്ലാം ഉപയോഗിച്ച് ലീജിയൻ ഓഫ് ദൂമിന്റെ പ്രവർത്തനങ്ങൾ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷൻ നിരീക്ഷിക്കുകയും ലീജിയൻ ഓഫ് ദൂമിന്റെ എല്ലാ സിസ്റ്റങ്ങളും തങ്ങളുടെ അധീനതയിലേക്കു കൊണ്ടു വരികയും ചെയ്തു.

ഇതിന്റെയെല്ലാം അന്ത്യം ലീജിയൻ ഓഫ് ദൂമിന്റെ പരാജയത്തോടെയായിരുന്നു. മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷൻ ലീജിയൻ ഓഫ് ദൂമിന്റെ റിസോഴ്സ ഉപയോഗപ്പെടുത്തി അവരുടെ പ്രവർത്തനങ്ങൾ പൂർവാധികം ശക്തിയോടെ തുടർന്നു .എന്നാൽ ലീജിയൻ ഓഫ് ദൂമിന്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്ന് ഹാക്കർമാരെ ബോധ്യപ്പെടുത്തുന്നതിൽ അവർ വീണ്ടും പരാജയപ്പെട്ടിരുന്നു. ഈ യുദ്ധത്തോടെ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷന്റെ അംഗങ്ങളെല്ലാം ഹാക്കേഴ്സ് ഗ്രൂപ്പുകളിൽ ഏറ്റവും നൊട്ടോറിയസ് ആയ ഹാക്കർമാരായി അറിയപ്പെട്ടു. എന്നാൽ അവരുടെ ഈ വർദ്ധിത വീര്യം ഫെഡറൽ അതോറിറ്റിയുടെ ശ്രദ്ധയിൽ പെട്ടതോടെ പതിയെ പതിയെ ഈ ഹാക്കർ ഗ്രൂപ്പ് വിസ്മൃതിയിൽ ലയിക്കാൻ തുടങ്ങി.

അതിനു ശേഷം ഗോഗൻസ് കോം സെക് എന്ന കമ്പനി രൂപികരിക്കപ്പെടുകയും എന്നാൽ അഴിമതിയാരോപണങ്ങളിൽ കുളിച്ച് ഈ കമ്പനി പതിയെ ക്രിസ് ഗോഗൻസിനു പൂട്ടേണ്ടി വരികയും ചെയ്തു. കോംസെകുമായി കോണ്ട്രാക്റ്റ് ഉണ്ടായിരുന്ന മറ്റു കമ്പനികളിൽ സോഷ്യൽ എഞ്ചിനീയറിംഗ് വഴി വിവരങ്ങൾ ചോർത്തി എന്നതായിരുന്നു ഇതിനുള്ള കാരണം.

ലീജിയൻ ഓഫ് ദുമും മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനും തമ്മിലുള്ള യുദ്ധം രണ്ടു ഗ്രൂപ്പുകളുടെയും അന്ത്യം കുറിക്കുന്നതിനു കാരണമായി. പതിയെ പതിയെ ഈ രണ്ടു ഗ്രുപ്പുകളിലേയും അംഗങ്ങൾ ഗ്രൂപ്പുകൾ വിട്ടു പോവുകയൊ അല്ലെങ്കിൽ ഫെഡറൽ ഏജൻസികളുടെ പിടിയിൽ അകപ്പെടുകയൊ ചെയ്തു.


മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷൻ: ന്യൂയോർക്ക് ആസ്ഥാനമായിട്ടുള്ള ഹാക്കർ ഗ്രൂപ്പ്. അന്നത്തെ ഏറ്റവും വലിയ ടെലഫോൺ കമ്പനിയായിരുന്ന RBOC ന്റെയും X.25 നെറ്റ് വർക്കുകളെയും വിജയകരമായി നിയന്ത്രിച്ചിരുന്ന മാർക്ക് ആബേൻ (Mark Abene -Phiber Optik))സ്ഥാപിച്ച ഹാക്കേഴ്സ് ഗ്രുപ്പ്. പ്രധാന അംഗങ്ങൾ ജോൺ ലീ, പോൾ സ്റ്റിറ (Paul Stira -Scorpion),ജൂലിയൊ ഫെർണാണ്ടസ് (Julio Fernandez-Outlaw ) എല്ലി ലാഡൊപോളസ് (Eli Ladopoulos -Acid Phreak) തുടങ്ങിയവർ. പിന്നീട് മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനെക്കുറിച്ച്  മാസ്റ്റർ ഡിസപ്ഷൻ- ദി ഗ്യാംഗ് റുൾഡ് സൈബർ സ്പെയിസ്  എന്ന പേരിൽ പുസ്തകമിറങ്ങുകയുണ്ടായി.

ലീജിയൻ ഓഫ് ഡൂം(The Legion of Doom -LOD) : 1980 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ ഹാക്കർമാരുടെ ഇടയിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഹാക്കേഴ്സ് ഗ്രുപ്പ്. പിൽക്കാലത്തു ലീജിയൻ ഓഫ് ദൂം എന്നും ലീജിയൻ ഓഫ് ഹാക്കേഴ്സ് എന്നും വേർപിരിയപ്പെട്ടു. Legion of Doom Technical Journals എന്ന പേരിൽ ഹാക്കിംഗ് സംബന്ധമായ
നിരവധി  വിവരങ്ങളും വൈറ്റ് പേപ്പറുകളും പ്രസിദ്ധീകരിച്ചു. പ്രധാഅംഗങ്ങൾ ക്രിസ് ഗോഗൻസ് (Chris Goggans -Erik Bloodaxe), ലെക്സ് ലൂതർ- Lex Luther, പാട്രിക് (Patrick K. Kroupa-Lord Digital), ലോയ്ഡ് ബ്ലാങ്കൻഷിപ്പ് (Loyd Blankenship-The Mentor), ബ്രുസ് ഫാഞ്ചർ (Bruce Fancher-Dead Lord) തുടങ്ങി അക്കാലത്തെ നിരവധി പേരു കേട്ട ഹാക്കർമാർ.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്:
www.wikipedia.org
www.wired .com
www.hackers.org
www.bookrags.com




 

അഭിപ്രായങ്ങൾ

avatar ashlyak
0
 
 
നല്ല ആര്‍ട്ടിക്കിള്‍.
Thursday 23 July 2009, 12:50
മറുപടി പോസ്റ്റ് ചെയ്യുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
റദ്ദാക്കുക
പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക