We have 33 guests and 1 member online

അംഗങ്ങൾ : 1168
ലേഖനങ്ങൾ : 152
ലിനക്സ് ഡെസ്ക്ടോപ് എന്‍വയോണ്‍മെന്റുകള്‍ E-mail
ലിനക്സ്
Written by സഫീര്‍ സി എം   
Monday, 29 June 2009 19:03
AddThis

പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ പൊതുവില്‍ ഡെസ്ക്ടോപ് ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ എന്നാണു അറിയപ്പെടുന്നതു.  ഈ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഉപയോക്താവ് നെരിട്ട് ഉപയോഗിക്കുന്ന ഗ്രാഫിക്കലായ ഇന്റര്‍ഫെയ്സിനെയാണു ഡെസ്ക്ടോപ് എന്‍വയോണ്‍മെന്റ് എന്നു വിളിക്കുന്നത്. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവു മൗസും കീബോര്‍ഡും ഉപയൊഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ഗ്രാഫിക്കല്‍ ആയിട്ടുള്ള എല്ലാ സോഫ്ടു്വെയറുകള്‍ക്കുമുള്ള ഒരു അന്തരീക്ഷം ഒരുക്കുന്ന അടിസ്ഥാന സോഫ്റ്റ് വെയറുകളുടെ കൂട്ടം ആണു ഡെസ്ക്ടോപ് എന്‍വയൊണ്മെന്റ് അഥവാ ഡെസ്ക്ടോപ് മാനേജര്‍.
ഒരു ഡെസ്ക്ടോപ് എന്‍വയൊണ്മെന്റില്‍ വിവിധ തരം ഘടകങ്ങള്‍ ഉണ്ടാകും. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ കൊടുക്കുന്നു.   

  • വിന്‍ഡോകള്‍ - ഓരോ ആപ്ലിക്കേഷനേയും പ്രതിനിധീകരിക്കുന്ന ചതുരാകൃതിയിലുള്ള ഏരിയ
  • ടൂള്‍ബാറുകള്‍ - ഉപയോക്താവിന്റെ ആവശ്യാനുസരണമുള്ള ഇന്‍പുട്ടു് /ഔട്ട്പുട്ടു്  നല്കുന്നതിനുള്ള ഐക്കണുകളും മറ്റും അടങ്ങിയ പാനലുകള്‍.  
  • തീമുകള്‍ - ഡെസ്ക്ടൊപ്പിന്റെ ഭംഗി കൂട്ടാന്‍ ഉപയോഗിക്കാവുന്ന ഐക്കണുകൾ‍, കളര്‍ സ്കീമുകള്‍ തുടങ്ങിയവ.
  • ഫോള്‍ഡറുകള്‍ -  ഫോള്‍ഡറുകളും അതിനുള്ളിലെ ഫയലുകളും ഗ്രാഫിക്കല്‍ ആയി അവതരിപ്പിക്കുക.
  • വിഡ്ജറ്റുകള്‍ - കൺ‌ട്രോളുകൾ എന്നും അറിയപ്പെടുന്ന ഇവ ഓരോ പ്രത്യെക ജോലികള്‍ക്കും ആവശ്യമുള്ള ഇന്പുട്ട്/ഔട്ട്പുട്ട് സ്വീകരിക്കുന്ന പാനലുകള്‍ ആണു.  ഉപയോക്താവിനു തന്റെ ആവശ്യാനുസരണം ആഡ് ചെയ്യാനും ഡിലീറ്റ് ചെയ്യനും സാധിക്കും എന്നതാണു ഇതിന്റെ പ്രത്യേകത.  
  • വിന്‍ഡൊ മാനേജര്‍ - ഡെസ്ക്ടോപ്പിലെ ഓരൊ വിന്‍ഡോയും എങ്ങനെ കാണിക്കണം, അതില്‍ ഇന്‍പുട്ട്/ഔട്പുട്ട് എങ്ങനെ സ്വീകരിക്കണം/പ്രദര്‍ശിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് വിന്‍ഡൊ മാനേജര്‍ ആണു. ഡെസ്ക്ടോപ് എൻ‌വയോണ്മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം ആണ് ഇത്.  

എല്ലാ ഡെസ്ക്ടോപ് ഓപറേറ്റിങ്ങ് സിസ്റ്റങ്ങളിലും ഡെസ്ക്ടോപ് എന്‍വയോണ്‍മെന്റുകള്‍ ഉണ്ടായിരിക്കും.  മൈക്രൊസോഫ്ട് വിന്‍ഡോസ്/ മാക്കന്റൊഷ് തുടങ്ങിയവയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ കാണുന്നതും അവയുടെ ഡെസ്ക്ടോപ് എന്‍വയോണ്‍മെന്റ് ആണ്.  ഇതുമായി ലിനക്സ്/യുനിക്സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡെസ്ക്ടോപ് ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്കുള്ള വ്യത്യാസം അവയില്‍ ഒന്നില് കൂടുതല്‍ ഡെസ്ക്ടോപ് എന്‍വയോണ്മെന്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോക്താവിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും സാധിക്കും എന്നുള്ളതാണ്.   ഈ ഡെസ്ക്ടോപ് എന്‍വയൊണ്മെന്റുകൾ തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാമിങ്ങ് ലാംഗ്വേജുകളാണു.  ഡെസ്ക്ടോപ് എന്‍വയൊണ്മെന്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലാംഗ്വെജുകള്‍ പൊതുവെ വിഡ്ജറ്റ് ടൂള്‍കിറ്റ് എന്നാണു അറിയപ്പെടുന്നതു. ലിനക്സില്‍ ലഭ്യമായ പ്രധാന ഡെസ്ക്ടോപ് എന്‍വയോണ്മെന്റുകള്‍ താഴെ പറയുന്നവയാണു.

  • കെ.ഡി.ഇ. (KDE)
  • ജീനോം (GNOME)
  • എക്സ്.എഫ്.സി. ഇ (XFCE)
  • സി.ഡി.ഇ.(CDE)
ഇവയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രചാരം ഉള്ളത് കെ.ഡി.ഇ, ജീനോം എന്നിവക്കാണു.  കെ.ഡി.ഇ "ക്യൂ.ടി "(QT)  എന്ന വിഡ്ജറ്റ് ടൂള്‍കിറ്റ് ഉപയോഗിചു നിര്‍മിച്ചതാണെങ്കില്‍ ജീനോം നിര്‍മിച്ചിരിക്കുന്നത് ജി.ടി.കെ (GTK)  എന്ന ടൂള്‍കിറ്റ് കൊണ്ടാണ്.  ഡെസ്ക്ടോപ് എന്‍വയൊണ്മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം വിന്‍ഡോസ് മാനേജര്‍ (Windows Manager) ആണെന്നു പറഞ്ഞല്ലോ, കെ.ഡി.ഇ യുടെ വിന്‍ഡോസ് മാനേജര്‍ കോണ്‍ക്വെറും(konqueror) ജീനോം ന്റേതു നോട്ടിലസ് (Nautilus) ഉം ആണ്.  മൈക്രോസോഫ്റ്റിന്റെ വിൻ‌ഡോസ് മാനേജർ വിന്‍ഡോസ് എക്സ്പ്ളോററും(Windows Explorer)  മാക്കിന്റോഷിന്റേതു ഫൈന്‍ഡറും (Finder)  ആണ്.

 
 KDE 4.2.0
 
 
 
  KDE 4.2.0
 
കെ.ഡി.ഇ യും ജീനോം ഉം തമ്മിലുള്ള ഒരു താരതമ്യം അത്ര എളുപ്പമല്ല.  കെ.ഡി.ഇ കാഴചയില്‍ ഭംഗി കൂടുതല്‍ ഉള്ളതും കൂടുതല് ആയി കസ്റ്റ്മൈസ് ചെയ്യാന്‍ സാധിക്കുന്നതും ആണ്.  ജീനോം താരതമ്യേന ഭംഗി കുറവും എന്നാല്‍ കാഴ്ചയില്‍ ലളിതവും മനസ്സിലാക്കാന്‍ എളുപ്പവും ആണ്.  ഈ കാരണങ്ങള്‍ കൊണ്ടു തന്നെ ഒരു ഡെസ്ക്ടോപ് മാനേജര്‍ തിരഞെടുക്കുക എന്നതു വ്യക്തിപരമായ കാഴ്ചപ്പാടിന്റെയും ഇഷ്ടാനിഷ്ടങ്ങളുടെയും അടിസ്ഥാനതില്‍ മാത്രമെ സാധ്യമാവൂ.  വ്യക്തിപരമായി ഇതെഴുതുന്നയാളിന്റെ ഇഷ്ടം കെ.ഡി.ഇ ആണു.  എങ്കിലും ലിനക്സില്‍ തുടക്കക്കാരായവര്‍ ജീനോം ഉപയോഗിചു തുടങ്ങുകയും പിന്നീടു താല്‍പര്യം ഉണ്ടെങ്കില്‍ കെ.ഡി.ഇ യിലേക്കു മാറുകയും ചെയ്യുന്നതാവും നല്ലത്.  

പ്രധാനപ്പെട്ട ചില  കണ്ണികൾ

  • കെ.ഡി.ഇ :  http://www.kde.org/
  • ജീനോം :   http://www.gnome.org/