എം.വി. (mv) കമാന്‍ഡ് : ഫയലുകളും ഡയറക്ടറികളും ഒരിടത്തു നിന്ന് വേറൊരിടത്തേക്ക് മാറ്റുന്നതിനുപയോഗിക്കുന്ന കമാന്‍ഡ് ആണ് എംവി. എംവി എന്നത് മൂവ് (move) എന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ് . ഇതേ കമാന്‍ഡ് തന്നെ ഫയല്‍ / ഡയറക്റ്ററി യുടെ പേരു മാറ്റുന്നതിനും ഉപയോഗിക്കാം.
ഉപയോഗിക്കുന്ന വിധം: ഫയലുകള്‍ /ഡയറക്റ്ററികള്‍ എന്നിവ ഒരു ഡയറക്റ്ററിയില്‍ നിന്നും വേറൊരു ഡയറക്റ്ററിയിലേക്ക് മാറ്റുന്നതിന് : mv കമാന്‍ഡിനു ശേഷം മാറ്റാന്‍ ഉദ്ദേശിക്കുന്ന ഒന്നോ അതിലധികമോ ഫയല്‍ / ഡയറക്റ്ററി കളുടെ പേരുകള്‍ (ആബ്സൊല്യൂട് / റിലേറ്റീവ് പാത്തോടു കൂടി ) നല്കിയ ശേഷം ഏറ്റവും ഒടുവിലായി എങ്ങോട്ടാണോ മാറ്റാന്‍ ഉദ്ദേശിക്കുന്നത്, ആ ഡയറക്റ്ററിയുടെ ആബ്സൊല്യൂട് / റിലേറ്റീവ് പാത്ത് നല്‍കുക. മാറ്റം ചെയ്യേണ്ട ഫയലുകള്‍ / ഡയറക്റ്ററികള്‍ പൊതുവില്‍ സോഴ്സ് (source) എന്നറിയപ്പെടുമ്പോള്‍ ഏതു ഡയറക്റ്ററിയിലേക്കാണോ മാറ്റുന്നത് ആ ഡയറക്റ്ററി ഡെസ്റ്റിനേഷന്‍ / ടാര്‍ഗറ്റ് (destination/ target) എന്നറിയപ്പെടുന്നു. ഉദാഹരണം: /home/safeer/LinuxNotes എന്ന ഡയറക്റ്ററിയില്‍ നിന്ന് harddisk.txt എന്ന ഫയല്‍ /tmp/Notes/ എന്ന ഡയറക്റ്ററിയിലേക്ക് മാറ്റാന്‍ mv /home/safeer/LinuxNotes/harddisk.txt /tmp/Notes/ എന്ന കമാന്‍ഡ് ഉപയോഗിച്ചാല്‍ മതി. താഴെ കാണിച്ച ഉദാഹരണത്തില്‍ harddisk.txt യുടെ റിലേറ്റീവ് പാത്ത് ആണ് ഉപയോഗിച്ചിരിക്കുന്നത്. safeer@my-lp0:~/LinuxNotes$ ls apache.txt bash.txt harddisk.txt safeer@my-lp0:~/LinuxNotes$ mv harddisk.txt /tmp/Notes/ safeer@my-lp0:~/LinuxNotes$ ls apache.txt bash.txt safeer@my-lp0:~/LinuxNotes$ ls /tmp/Notes/ harddisk.txt
ഒന്നില്‍ കൂടുതല്‍ ഡയറക്റ്ററികളോ ഫയലുകളോ ഇതു പോലെ മാറ്റണമെങ്കില്‍ ഇവയുടെയെല്ലാം പേരുകള്‍ /പാത്തുകള്‍ mv കമാന്‍ഡിനും /tmp/Notes/ ഉം ഇടയിലായി നല്‍കിയാല്‍ മതി. താഴെ കാണിച്ച ഉദാഹരണം നോക്കുക. safeer@my-lp0:~/LinuxNotes$ mv apache.txt bash.txt /home/safeer/Cyberjalakam /tmp/Notes/
ഇതില്‍ /home/safeer/LinuxNotes/ എന്ന ഡയറക്റ്ററിയിലെ apache.txt,bash.txt എന്നീ ഫയലുകളും /home/safeer/Cyberjalakam എന്ന ഡയറക്റ്ററിയും /tmp/Notes/ എന്ന ഡയറക്റ്ററിയിലേക്കു നീക്കി. ഇനി ഈ കമാന്‍ഡില്‍ തന്നെ /home/safeer/Cyberjalakam എന്ന ഡയറക്റ്ററി മുഴുവനായി നീക്കുന്നതിനു പകരം ഡയറക്റ്ററിക്കകത്തെ ഫയലുകള്‍ /tmp/Notes/ ലേക്കു മാറ്റുകയും ഒഴിഞ്ഞ /home/safeer/Cyberjalakam ഡയറക്റ്ററി യഥാസ്ഥാനത്തു നില നിര്‍ത്തുകയും വേണം എന്നു കരുതുക. ഇതിനായി താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിക്കാം. safeer@my-lp0:~$ mv /home/safeer/Cyberjalakam/* /tmp/Notes/
ഇവിടെ /home/safeer/Cyberjalakam/ നകത്തെ എല്ലാ ഫയലുകളും എന്നു സൂചിപ്പിക്കാന്‍ "*" ഉപയോഗിച്ചിരിക്കുന്നു. ഇതിനു വൈല്‍ഡ്കാര്‍ഡ് (wildcard) എന്നാണ് പറയുക. വൈല്‍ഡ് കാര്‍ഡുകളെ കുറിച്ച് പിന്നീടൊരിക്കല്‍ പറയാം. mv കമാന്‍ഡില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങള്‍ സോഴ്സില്‍ നിന്നും മാറ്റുന്ന ഫയലിന്റെ അതേ പേരിലുള്ള ഒരു ഫയല്‍ ഡെസ്റ്റിനേഷന്‍ ഡയറക്റ്ററിയില്‍ നിലവിലുണ്ടെങ്കില്‍ ആ ഫയലിനെ നീക്കം ചെയ്ത് പകരം സോഴ്സിലുള്ള ഫയല്‍ ആ സ്ഥാനത്തേക്ക് നീക്കും - ഈ പ്രവര്‍ത്തി ഓവര്‍ റൈറ്റിങ്ങ് (overwriting)എന്നറിയപ്പെടുന്നു. ഇങ്ങനെ സംഭവിക്കുന്നുണ്ടോ എന്നു അറിയുന്നതിനു വേണ്ടി -i ( interactive) എന്ന ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്. mv കമാന്‍ഡിനൊപ്പം ഇതുപയോഗിക്കുന്നുണ്ടെങ്കില്‍ ഡെസ്റ്റിനേഷന്‍ ഡയറക്റ്ററിയിലെ ഫയല്‍ നീക്കം ചെയ്യുന്നതിനു മുന്‍പ് ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കും. ഇനി ഒരു ഫയല്‍/ഡയറക്റ്ററി യുടെ പേരു മാറ്റണമെങ്കില്‍ mv കമാന്‍ഡിനു ശേഷം ഫയല്‍/ഡയറക്റ്ററി യുടെ നിലവിലുള്ള പേരും അതിനു ശേഷം നല്‍കാനുദ്ദേശിക്കുന്ന പുതിയ പേരും നല്കിയാല്‍ മതി. /tmp/Notes/ ന്റെ അകത്തുള്ള harddisk.txt എന്ന ഫയലിന്റെ പേര് cddrive.txt എന്നാക്കണം എന്നു കരുതുക. safeer@my-lp0:/tmp/Notes$ ls harddisk.txt safeer@my-lp0:/tmp/Notes$ mv harddisk.txt cddrive.txt safeer@my-lp0:/tmp/Notes$ ls cddrive.txt
ഇവിടെ സോഴ്സിന്റെയും ഡെസ്റ്റിനേഷന്റെയും പേരുകള്‍ റിലേറ്റീവ് പാത്ത് ആയി ആണ് നല്‍കിയിരിക്കുന്നത്. ഇത് ആബ്സൊല്യൂട്ട് പാത്ത് ആയും നല്‍കാവുന്നതാണ്. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം പാത്ത് ഏതു രീതിയില്‍ നല്‍കിയാലും സോഴ്സ് ഫയല്‍/ഡയറക്റ്ററി എതു ഡയറക്റ്ററിക്കകത്താണോ അതേ ഡയറക്റ്ററിക്കകത്തായിരിക്കണം പുതുതായി നല്കുന്ന പേരും വരേണ്ടത് എന്നാണ്. mv യെക്കുറിച്ച് കൂടുതലറിയാന്‍ "man mv" കമാന്‍ഡ് ഉപയോഗിക്കുക.
|
അഭിപ്രായങ്ങൾ
Please see the link
http://www.cyberjalakam.com/linux/tutorials.html
വളരെ നല്ല പഠന സഹായി.
ഒരു ചെറിയ അഭിപ്രായം പറയട്ടെ.
പാഠം ഒന്ന് മുതൽ അടുത്ത പാഠത്തിലേക്കും, തിരിച്ചും ലിങ്ക് കൊടുക്കാമോ?.
ഇപ്പോൾ ഹോം പേജിൽ വന്ന്, ഒരോന്ന് തിരഞ്ഞ്‌പിടിക്കണം. ഒരു പാഠത്തിനിന്ന് തന്നെ, അടുത്തതിലേക്ക് പോകുവാനുള്ള സൗകര്യം ചെയ്യുമല്ലോ.
ലിനക്സ് എന്ന് കേൽക്കുമ്പോൾ തന്നെ തലകറങ്ങിവീണിരുന്ന ഞാൻ, കടം വാങ്ങിയ ധൈര്യത്തിൽ, ഇത്തിരി പഠിച്ചു. ഇപ്പോൾ ഭയങ്കര കോൺഫിഡൻസ്.
ഉബുണ്ടു ആണ് ഉപയോഗിക്കുന്നത്.
ചെറിയ സംശയങ്ങൾ ചോദിക്കമല്ലോ അല്ലെ.
ആശംസകൾ.