We have 85 guests online
അംഗങ്ങൾ : 304
ലേഖനങ്ങൾ : 151
സൈബർ ജാലകം-ലക്ഷ്യങ്ങൾ
AddThis

മലയാളം യൂണിക്കോഡിലൊരുക്കിയ ആദ്യ സമ്പൂര്‍ണ്ണ ടെക്നോളജി സൈറ്റിലേക്കു് സ്വാഗതം. വിവരസാങ്കേതികവിദ്യയെ അധികരിച്ചുള്ള   സൈറ്റുകൾ മലയാളത്തിലില്ല/കുറവാണ് എന്ന തിരിച്ചറിവാണ് ഈ സൈറ്റ് തുടങ്ങുന്നതിനാധാരം. കമ്പ്യൂട്ടറും ഇന്റർനെറ്റും സ്ഥിരമായി ഉപയോഗിക്കാറുണ്ടങ്കിലും അവയിലുപയോഗിക്കുന്ന സാങ്കേതിക പദങ്ങളെ കുറിച്ചോ സാങ്കേതിക വിദ്യയെക്കുറിച്ചോ അനുബന്ധ കാര്യങ്ങളെക്കുറിച്ചൊ സാധാരണ ഉപയോക്താക്കളുടെ അറിവ് പരിമിതമാണു്. ഇത്തരം കാര്യങ്ങളില്‍ ഉപയോക്താവിന് ഒരു സാമാന്യധാരണയെങ്കിലും നൽകുവാനാണ് സൈബർ ജാലകത്തിന്റെ ശ്രമം. ഏഴു വിഭാഗങ്ങളിലായി ആരംഭിക്കുന്ന സൈബർ ജാലകത്തിൽ അതതു വിഷയങ്ങളെക്കുറിച്ചുള്ള ചെറുകുറിപ്പുകളും ലേഖനങ്ങളും പഠനസഹായികളുമാവും ഉണ്ടാവുക.

യൂണീക്കോഡ് മലയാളത്തിലെ ആദ്യത്തെ ടെക്നിക്കൽ ഡിസ്കഷൻ ഫോറമാണ് സൈബർ ജാലകത്തിന്റേത്. മലയാളം വെബോസ്ഫിയറിൽ തന്നെ പലയിടങ്ങളിലായി ഉന്നയിരിച്ചിരിക്കുന്ന സാങ്കേതിക സംശയങ്ങളെയും അവയുടെ ഉത്തരങ്ങളെയും ഒരു പൊതുവേദിയിലേക്ക് കൊണ്ടു വരിക എന്നുള്ളതാണ് ഈ ചർച്ചാ വേദിയുടെ പ്രധാന ഉദ്ദേശം. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഇവ തിരഞ്ഞു കണ്ടുപിടിക്കുക ദുഷ്കരമായ ഒരു പ്രവർത്തിയാണെന്ന് മനസ്സിലാക്കുന്നിടത്തിടത്താണ് സൈബർ ജാലകം ചർച്ചാവേദിയുടെ പ്രസക്തി. സൈബർ ജാലകത്തിൽ ക്രിയേറ്റ് ചെയ്യാവുന്ന ഒരു ഉപയോക്തൃ ഐഡി ഉപയോഗിച്ച് ആർക്ക് വേണമെങ്കിലും ഈ ചർച്ചാ വേദിയിൽ പങ്കെടുക്കാനും സംശയങ്ങൾ ഉന്നയിക്കുവാനും ഈ സംശയങ്ങൾക്ക് മറുപടി നൽകുവാനും സാധിക്കും. ഉപയോക്താക്കൾക്ക് തന്നെ അതതു വിഭാഗങ്ങളിൽ ത്രെഡുകളുണ്ടാക്കാൻ സാധിക്കുന്ന വിധത്തിലാണ് സൈബർ ജലകത്തിന്റെ ചർച്ചാ വേദി  ഡിസൈൻ ചെയ്തിരിക്കുന്നത്.

നിങ്ങളുടെ ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്

സൈബർ ജാലകം ടീം.