We have 18 guests online
അംഗങ്ങൾ : 202
ലേഖനങ്ങൾ : 144
സോഫ്‌റ്റ്‌വെയർ പരിചയം
സിസ്റ്റം ഇൻഫർമേഷൻ അറിയാൻ SIW E-mail
സോഫ്‌റ്റ്‌വെയർ പരിചയം
Written by Riyad M R   
Thursday, 08 October 2009 13:07
AddThis

വിൻഡോസ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സിസ്റ്റങ്ങളുടെ മുഴുവൻ ഇൻഫർമേഷനും കാണുന്നതിനായ് ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫ്രീവെയറാണ് SIW ( System Information for Windows). സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ മുഴുവൻ വിവരങ്ങൾ, ഡ്രൈവർ സോഫ്റ്റ്‌വെയറുകൾ, ഓപ്പറേറ്റിംസ് സോഫ്റ്റ്‌വെയറിന്റെ വേർഷൻ, ലൈസൻസ്ഡ്  സോഫ്റ്റ്‌വെയറുകളുടെ വിവരങ്ങൾ , അവയുടെയെല്ലാം  ലൈസൻസ് കീ വിവരങ്ങൾ  ബൂട്ട് ഡിവൈസുകൾ, സെക്യൂരിറ്റി ഓപ്ഷനുകൾ, സിസ്റ്റം ലോഗ്, സിസ്റ്റം മെമ്മറി, നെറ്റ്‌വർക്ക് അഡാപ്റ്ററുകളുടെ വിവരങ്ങൾ, സിസ്റ്റവുമായി കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മറ്റു സിസ്റ്റങ്ങളുടെ ഐപി വിലാസങ്ങൾ, അവയുടെ മാക് അഡ്രസുകൾ തുടങ്ങി എല്ലാ വിവരങ്ങളും ഈ സോഫ്റ്റ്‌വെയറുപയോഗിച്ച് കാണുവാൻ സാധിക്കും.

3 കമന്റുകൾ വായിക്കുക... >>
Read more...
 
മോഷ്ടിക്കപ്പെട്ടതൊ നഷ്ടപ്പെട്ടതൊ ആയ ലാപ്ടോപ്പുകൾ കണ്ടുപിടിക്കുന്നതിനായി “പ്രെ” സോഫ്റ്റ്‌വെയർ E-mail
സോഫ്‌റ്റ്‌വെയർ പരിചയം
Written by Riyad M R   
Wednesday, 16 September 2009 20:29
AddThis

നിങ്ങളുടെ ലാപ് ടോപ്പ് നഷ്ടപ്പെട്ട് പോയാൽ എന്ത്  ചെയ്യാൻ സാധിക്കും? സാധാരണഗതിയിൽ മോഷ്ടിക്കപ്പെട്ടതൊ നഷ്ടപ്പെട്ടതൊ ആയ ലാപ്‌ടോപ്പുകൾ കണ്ടൂപിടിക്കുക ഏറെക്കുറെ അസാധ്യം തന്നെ. എന്നാൽ അതിനൊരു പരിഹാരമായിട്ടാണ് പ്രേ എന്ന സോഫ്‌റ്റ്വെയറിന്റെ വരവ്. എന്നാൽ ഇതിനകം നഷ്ടപ്പെട്ട് പോയതൊ മോഷണം പോയതൊ ആയ ലാപ്ടോപ്പുകൾ കണ്ട്പിടിക്കാൻ ഇതുപയോഗിച്ച് കഴിയുകയില്ല.
7 കമന്റുകൾ വായിക്കുക... >>
Read more...
 
യു എസ് ബി വഴിയുള്ള വൈറസിനെ തടയാൻ യു എസ് ബി ഡിസ്ക് സെക്യൂരിറ്റി E-mail
സോഫ്‌റ്റ്‌വെയർ പരിചയം
Written by Riyad M R   
Wednesday, 16 September 2009 11:22
AddThis

യു എസ് ബി ഡ്രൈവുകൾ കൈകാര്യം ചെയ്യുന്ന വിൻഡോസ് ഉപയോക്താക്കളെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രശ്നമാണ് വൈറസുകളുടെയും ട്രോജനുകളുടെയും ശല്യം. ഒരു സിസ്റ്റത്തിൽ നിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് ഡാറ്റ ട്രാൻസ്ഫെർ ചെയ്യാനായി ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന യു എസ് ബി ഡ്രൈവുകൾ വഴി വൈറസുകൾ  മറ്റു  കമ്പ്യൂട്ടറുകളെയും നെറ്റ്‌വർക്കുകളെയും ബാധിക്കുന്നു. അത് കൊണ്ട് തന്നെ യു എസ് ബി ഡ്രൈവുകൾ വഴി ഡാറ്റ കൈമാറ്റം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രൊഫഷണൽ സ്ഥാപനങ്ങൾ മിക്കവയും വൈറസുകൾ സിസ്റ്റത്തിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനായി യു എസ് ബി ഡ്രൈവുകൾ ഡിസേബിൾ ചെയ്യുകയൊ അതുമല്ലങ്കിൽ യൂസർ റെസ്ട്രിക്ഷൻ നൽകുകയൊ ചെയ്താണ് ഇത്  തടയുന്നത്.
9 കമന്റുകൾ വായിക്കുക... >>
Read more...
 
മലയാളമെഴുതാന്‍ ഇന്‍സ്ക്രിപ്റ്റ് E-mail
സോഫ്‌റ്റ്‌വെയർ പരിചയം
Written by Sebin Abraham Jacob   
Tuesday, 01 September 2009 21:20
AddThis

മൌസ്, സ്റ്റൈലസ്, ട്രാക്ക്പാഡ്, ടച്ച്പാഡ് തുടങ്ങി ഒട്ടേറെ ഇന്‍പുട്ട് ഡിവൈസുകളുണ്ടെങ്കിലും കമ്പ്യൂട്ടറില്‍ കീബോര്‍ഡ് തന്നെ രാജന്‍. ഏറ്റവുമധികം ഉപയോഗിക്കുന്ന കീബോര്‍ഡ് വിന്യാസ­മാകട്ടെ, ഇംഗ്ലീഷിലെ qwerty രീതിയാവും.


4 കമന്റുകൾ വായിക്കുക... >>
Read more...
 
എം.പി-3 നോർമലൈസേഷൻ E-mail
Written by ആർപിആർ | RPR   
Monday, 31 August 2009 10:46
AddThis

സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാളാണു നിങ്ങളെങ്കിൽ തീർച്ചയായും എം.പി-3 ഫയലുകളുടെ ഒരു നല്ല ശേഖരം കൈവശം കാണാൻ സാധ്യതയുണ്ട്. ഈ ശേഖരത്തിൽ പല പാട്ടുകളും റെക്കോർഡിങ്ങ് മോശമായതിനാൽ വളരെ കുറഞ്ഞ വോളിയത്തിൽ പ്ലേ ചെയ്യുന്നതായി ശ്രദ്ധിച്ചിട്ടില്ലേ.


5 കമന്റുകൾ വായിക്കുക... >>
Read more...
 
<< Start < Prev 1 2 3 Next > End >>

Page 1 of 3