| വേഗത്തിൽ വായിക്കുക:ഈ ലേഖനം നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാവും |
|
| സോഫ്‌റ്റ്‌വെയർ പരിചയം | ||
| Written by Sujith Muhammed | ||
| Tuesday, 18 August 2009 10:56 | ||
ഇമെയിലുകൾ,ഫേസ്‌ബുക്ക് മെസേജുകൾ,ഗൂഗിൾ ഡോകുമെന്റുകൾ, ബ്ലോഗ് പോസ്റ്റുകൾ ഇവയെല്ലാം നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്‌ഷമാക്കുന്ന ഒരു സോഫ്‌റ്റ്‌വെയർ അമേരിക്കയിലെ വാഷിങ്‌ടൺ യൂണിവേർസിറ്റിയാണു പുറത്തിറക്കിയിരിക്കുന്നത്.'വാനിഷ്' എന്നാണ് പേരിനെ അന്വർത്ഥമാക്കുന്ന ഈ സോഫ്‌റ്റ്‌വെയറിന്റെ പേര്. ഇന്റർനെറ്റിലൂടെ ഇന്നു ക്രിയേറ്റ് ചെയ്യപ്പെടുന്നതും,ഷെയർ ചെയ്യപ്പെടുന്നതും,ഓൺലൈനിൽ സൂക്ഷിക്കുന്നതുമായ ഡാറ്റയുടെ അളവ് അവിശ്വസനീയമാണ്.യൂസർ ഡിലീറ്റ് ചെയ്തതിനു ശേഷവും ഈ ഡോക്യുമെന്റുകൾ സെർവറുകളുടെ ഹാർഡ് ഡിസ്കുകളിൽ വർഷങ്ങളോളം ശേഷിക്കും. വാനിഷിന്റെ സഹായത്തോടെ ഈ ഡാറ്റ ഒരു സമയ പരിധിക്കു ശേഷം വായിക്കാനാവാത്ത രീതിയിലേക്ക് ഫോർമാറ്റ് ചെയ്യപ്പെടുന്നു.ഈ സമയപരിധി യൂസറിനു നിശ്ചയിച്ച് നൽകാവുന്നതാണ് . പാസ്‌വേഡ്,ഡാറ്റ എൻക്രിപ്‌ഷൻ തുടങ്ങിയ മറ്റുള്ള സെക്യൂരിറ്റി മാർഗ്ഗങ്ങളിൽ നിന്നു വ്യത്യസ്തമായി വാനിഷ് ഒരു ഡോക്യൂമെന്റിനെ എന്നെന്നേക്കുമായി വായിക്കാനാവാത്ത വിധം നശിപ്പിക്കുന്നു. വാനിഷ് പ്രവർത്തിക്കുന്ന രീതി പ്രെറ്റി ഗുഡ് പ്രൈവസി (PGP) എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ് ഇതിലുപയോഗിക്കുന്നത്. ഒരു തരത്തിലുള്ള എൻക്രിപ്ഷനിംഗ് രീതി തന്നെയാണ് പ്രെറ്റി ഗുഡ് പ്രൈവസിയും. എന്നാൽ പ്രെറ്റി ഗുഡ് പ്രൈവസിയേക്കാളും വളരെ ലളിതവും അതേ സമയം വളരെയധികം സുരക്ഷിതവുമായ ഒരു ടെക്‌നോളജി ആണു വാനിഷിന്റേത്.വാനിഷിലൂടെ അനേകം യൂസർമാർ ഒരു പീർ റ്റു പീർ നെറ്റ്‌വർക്കിലൂടെ ഒരു സീക്രട്ട് കീ ഷെയർ ചെയ്യുന്നു. ഒരോ യൂസർ ഈ നെറ്റ്‌വർക്കിൽ ജോയിൻ ചെയ്യുമ്പോഴും നെറ്റ്‌വർക്കിൽ നിന്ന് പിന്മാറുമ്പോഴും ഈ കീ യുടെ ഭാഗങ്ങൾ ഡാറ്റയിൽ ചേർക്കപ്പെടുകയും മുറിച്ചു മാറ്റപ്പെടുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള ഒരു സംവിധാനത്തിലൂടെ ഡാറ്റ മറ്റൊരാൾക്ക് ഒരിക്കലും വായിക്കാൻ സാധ്യമാവുന്നില്ല.. 2009 ജൂലൈ 22 നാണു വാനിഷിന്റെ പ്രോട്ടോടൈപ്പ് പുറത്തിറങ്ങുന്നത്. പ്രെറ്റി ഗുഡ് പ്രൈവസിയോടൊപ്പം തന്നെ സെൽഫ് ഡിസ്ട്രക്റ്റിംഗ് സാങ്കേതിക വിദ്യ കൂടീ വാനിഷിൽ ഉപയോഗിക്കുന്നു. ചില മെയിൽ സെർവറുകൾ ഇപ്പോൾ തന്നെ സെൽഫ് ഡിസ്ട്രക്റ്റിംഗ് മെയിലിംഗ് സൌകര്യം നൽകുന്നുണ്ടങ്കിലും പ്രെറ്റി ഗുഡ് പ്രൈവസിയും സെൽഫ് ഡിസ്ട്രക്റ്റിംഗ് സാങ്കേതികവിദ്യയും ഒത്തൊരുമിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ഇതാദ്യമായാണ് പൊതു ജനങ്ങൾക്കായി അവതരിപ്പിക്കുന്നത്. തൽക്കാലം ഈ സാങ്കേതിക വിദ്യ ഫയർഫോക്‌സ് ബ്രൗസറിലൂടെ ഉപയോഗിക്കാവുന്ന ഒരു പ്ലഗ് ഇൻ ആയാണ് പുറത്തിറക്കിയിരിക്കുന്നത്. വാനിഷിലൂടെയുള്ള മെസ്സേജുകൾ പ്രാവർത്തികമാകാൻ മെസ്സേജ് അയക്കുന്ന ആളും റിസീവ് ചെയ്യുന്ന ആളും ഈ സോഫ്‌റ്റ്‌വെയർ ഇൻസ്‌റ്റാൾ ചെയ്തിരിക്കണം ഇൻസ്റ്റാൾ ചെയ്തതിനു ശേഷം സിസ്റ്റം റീബൂട്ട് ചെയ്യുക. റീബൂട്ട് ചെയ്തതിനു ശേഷം വാനിഷ് സ്റ്റാർട്ട് ചെയ്യുക( programs files-vanish-start vanish). അതിനു ശേഷം നമ്മുടെ ജിമെയിലിലൊ അല്ലെങ്കിൽ മറ്റേതെങ്കിലും മെയിൽ സർവീസുകളിലൊ ലോഗിൻ ചെയ്തതിനു ശേഷം നമുക്ക് അയക്കേണ്ട സന്ദേശം ടൈപ്പ് ചെയ്യുക. ഈ സന്ദേശത്തെ സെലക്റ്റ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്തതിനു ശേഷം vanish എന്നതിൽ ക്ലിക്ക് ചെയ്ത് “ക്രിയേറ്റ് വാനിഷ് മെസ്സേജ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ എൻകാപ്സല്യൂഷൻ വഴി ഈ സന്ദേശത്തെ എൻക്രിപ്റ്റ് ചെയ്യുകയും തുടർന്ന് "Send" ബട്ടണിൽ അമർത്തിയാൽ അയക്കേണ്ട ആളിന് സന്ദേശം എത്തുകയും ചെയ്യുന്നു. സന്ദേശം വായിക്കേണ്ട ആൾ ഈ സന്ദേശം ഓപ്പൺ ചെയ്തതിനു ശേഷം സന്ദേശം സെലക്റ്റ് ചെയ്ത് “റീഡ് വാനിഷ് മെസ്സേജ്“ എന്നു ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ വായിക്കുവാൻ സാധിക്കും. ഇതു വഴി അയക്കുന്ന സന്ദേശത്തെ ഡീക്രിപ്റ്റ് ചെയ്തു വായിക്കാൻ പാകത്തിലാക്കി മാറ്റുന്നു. അതിനു ശേഷം അതിൽ നിശ്ചയിച്ച് നൽകിയിരിക്കുന്ന സമയം കഴിഞ്ഞാൽ ഈ സന്ദേശം തനിയെ ഡിലീറ്റ് ചെയ്യപ്പെടുന്നു. വാനിഷ് ഉപയോഗിക്കുന്നത് വഴി ഒരു വെബ് ബ്രൗസറിൽ എന്റർ ചെയ്യുന്ന എല്ലാ ടെക്‌സ്‌റ്റിനെയും എൻക്രിപ്‌റ്റ് ചെയ്യാൻ ഉപയോഗിക്കാം.വെബ് അധിഷ്‌ഠിത ഈമെയിൽ,ചാറ്റ് സൈറ്റുകൾ,സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.സമീപ ഭാവിയിൽ ടെക്‌സ്‌റ്റ് കൂടാതെ ഗ്രാഫിക്‌സ് ഉൾപ്പടെയുള്ള ഏതു ഡാറ്റായും ഇത്തരത്തിൽ എൻക്രിപ്‌റ്റ് ചെയ്യാനും നശിപ്പിക്കാനും സാധിക്കും. എന്നിരുന്നാലും ഈ ടെക്‌നോളജിക്കെല്ലാം ഉപരി ഓൺലെയിൻ സുരക്ഷിതത്വതിന്റെ താക്കോൽ നമ്മുടെ കൈകളിലാണെന്ന വസ്തുത നമ്മൾ ഒരിക്കലും മറക്കരുത്.ഉദാഹരണത്തിനു വാനിഷ് ഉപയോഗിച്ചു സെന്റ് ചെയ്ത ഒരു മെസേജ് സ്വീകരിക്കുവാനും പ്രിന്റ് ചെയ്യാനും മറ്റൊരു ഫയലിലേക്കു കോപ്പി ചെയ്യാനും സാധിക്കും.വാനിഷിലൂടെ കമ്മ്യൂണികേഷൻ സുരക്ഷിതമാക്കാവുന്ന ഉറപ്പേ ഉപയോക്താവിന് ലഭിക്കുന്നുള്ളൂ. സ്ക്രീൻകാസ്റ്റ് ശ്രദ്ധിക്കുക
ഈ പ്രോജക്‌റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായിഈലിങ്കിൽ ക്ലിക്ക്ചെയ്യുക.തുടക്കമായതിനാൽ അതിന്റേതായ ന്യൂനതകൾഈ പ്രോജക്റ്റിനുമുണ്ട്. ഇവയെല്ലാം പരിഹരിച്ച് പൂർണ്ണരൂപത്തിൽവാനിഷ്റിലീസ്ചെയ്യുമെന്നുനമുക്ക് പ്രതീക്ഷിക്കാം.
|