| എം.പി-3 നോർമലൈസേഷൻ |
|
| Written by ആർപിആർ | RPR |
| Monday, 31 August 2009 10:46 |
സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാളാണു നിങ്ങളെങ്കിൽ തീർച്ചയായും എം.പി-3 ഫയലുകളുടെ ഒരു നല്ല ശേഖരം കൈവശം കാണാൻ സാധ്യതയുണ്ട്. ഈ ശേഖരത്തിൽ പല പാട്ടുകളും റെക്കോർഡിങ്ങ് മോശമായതിനാൽ വളരെ കുറഞ്ഞ വോളിയത്തിൽ പ്ലേ ചെയ്യുന്നതായി ശ്രദ്ധിച്ചിട്ടില്ലേ. വോളിയം കുറവോ കൂടുതലോ ആയ ഓഡിയോ ഫയലുകളെ നോർമലൈസ് ചെയ്യുവാൻ സഹായിക്കുന്ന ഒരു സൌജന്യ സോഫ്റ്റ്‌വെയറാണ് MP3Gain.
ഇപ്പോൾ ഈ mp3 ഫയൽ നമ്മൾ നൽകിയ dB ലെവലിനു എറ്റവും അടുത്തുള്ള ഒരു ലെവലിലേയ്ക്ക് ഉയർത്തപ്പെടും. നോർമലൈസ് ചെയ്ത ഫയൽ ഓവർ റൈറ്റ് ചെയ്യപ്പെടുമെന്നതിനാൽ ഇതു ചെയ്യുന്നതിനു മുൻപ് സോഴ്സ് ഫയലിന്റെ ഒരു ബാക്കപ്പ് കോപ്പി സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
|