We have 18 guests online

അംഗങ്ങൾ : 949
ലേഖനങ്ങൾ : 152
മോഷ്ടിക്കപ്പെട്ടതൊ നഷ്ടപ്പെട്ടതൊ ആയ ലാപ്ടോപ്പുകൾ കണ്ടുപിടിക്കുന്നതിനായി “പ്രെ” സോഫ്റ്റ്‌വെയർ E-mail
സോഫ്‌റ്റ്‌വെയർ പരിചയം
Written by Riyad M R   
Wednesday, 16 September 2009 20:29
AddThis

നിങ്ങളുടെ ലാപ് ടോപ്പ് നഷ്ടപ്പെട്ട് പോയാൽ എന്ത്  ചെയ്യാൻ സാധിക്കും? സാധാരണഗതിയിൽ മോഷ്ടിക്കപ്പെട്ടതൊ നഷ്ടപ്പെട്ടതൊ ആയ ലാപ്‌ടോപ്പുകൾ കണ്ടൂപിടിക്കുക ഏറെക്കുറെ അസാധ്യം തന്നെ. എന്നാൽ അതിനൊരു പരിഹാരമായിട്ടാണ് പ്രേ എന്ന സോഫ്‌റ്റ്വെയറിന്റെ വരവ്. എന്നാൽ ഇതിനകം നഷ്ടപ്പെട്ട് പോയതൊ മോഷണം പോയതൊ ആയ ലാപ്ടോപ്പുകൾ കണ്ട്പിടിക്കാൻ ഇതുപയോഗിച്ച് കഴിയുകയില്ല.

ഗ്നു പ്രോജക്റ്റിന്റെ ഭാഗമായി GPLv3  ലൈസൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ് “പ്രെ“.ഡാറ്റാ ട്രാൻസഫറിനായി ഉപയോഗിക്കുന്ന curl എന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന്റെയും കമാന്റ് ലൈൻ വഴി ഇമെയിലുകൾ അയക്കുവാനായി ഉപയോഗിക്കുന്ന Brandon Zehm ന്റെ  എന്ന SMTP സോഫ്റ്റ്‌വെയറുമാണു "പ്രെ " സോഫ്റ്റ്‌വെയറിന്റെ പ്രധാന ഭാഗങ്ങളായി പ്രവർത്തിക്കുന്നത്.  പ്രെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ലാപ്ടോപ്പോ അതുമല്ലെങ്കിൽ ഡെസ്ക്ടോപ്പ് സിസ്റ്റങ്ങളൊ മോഷ്ടിക്കപ്പെട്ടാൽ ഇവ ഇന്റർനെറ്റുമായി എപ്പോഴെങ്കിലും കണക്റ്റ് ചെയ്യുമ്പോൾ സിസ്റ്റത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട്, ഡെസ്ക്ടൊപ്പ് സ്ക്രീൻ ഷോട്ട്, പബ്ലിക് ഐപി അഡ്രസ്, നെറ്റ്‌വർക്ക്,വൈ-ഫൈ വിവരങ്ങൾ, വെബ്ക്യാം കണക്റ്റ് ചെയ്തിട്ടുണ്ടങ്കിൽ ഉപയോഗിക്കുന്നയാളിന്റെ ഫോട്ടോ എന്നിവ “പ്രെ“ സോഫ്റ്റ്‌വെയറിന്റെ സൈറ്റിൽ  നമുക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന വെബ് പേജിൽ റിപ്പോർട്ടായി ലഭിക്കുന്ന വിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വിൻഡോസ്, മാക്, ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറുകളിൽ ഉപയോഗിക്കുന്നതിനായി  ഇൻസ്റ്റലേഷൻ/റെപ്പോസിറ്ററി ഫയലുകൾ “പ്രെ” സോഫ്റ്റ്‌വെയറർ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്.

വിൻഡോസ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഉപയോക്താക്കളാണങ്കിൽ അവരുടെ സിസ്റ്റത്തിൽ .NET ലൈബ്രറി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്നുറപ്പ് വരുത്തണം. മാക് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർ പ്രത്യേകിച്ച് വേറെ യാതൊരു സോഫ്റ്റ്‌വെയറും ഇൻസ്റ്റാൾ ചെയ്യണമെന്നില്ല. ലിനക്സ് ഓ എസ് ഉപയോഗിക്കുന്നവരാണെങ്കിൽ സിസ്റ്റത്തിൽ  curl/wget(ഇതിനെക്കുറീച്ച് ഇവിടെ നിന്നും വായിക്കാവുന്നതാണ്) , scrot അല്ലെങ്കിൽ  imagemagick (സ്ക്രീൻ ഷോട്ടൂകൾ എടുക്കുന്നതിനായി), streamer( വെബ്ക്യാം ഷോട്ടൂകൾ എടുക്കുന്നതിനായി) എന്നിവ ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഈ സോഫ്റ്റ്‌വെയറുകൾ സിസ്റ്റത്തിൽ ലഭ്യമല്ലെങ്കിൽ “പ്രെ” സോഫ്റ്റ്വെയർ തനിയെ അവ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തുപയോഗിച്ച് കൊള്ളും.

ഒരു വെബ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വെയറാണു “പ്രെ”. സിസ്റ്റത്തിൽ “പ്രെ” സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും തുടർന്ന് “പ്രെ“ സോഫ്റ്റ്‌വെയറിന്റെ ഹോം പേജിൽ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയും അക്കൗണ്ടിലെ “ഡിവൈസസ്” എന്ന ടാബിൽ ക്ലിക്ക് ചെയ്ത് നമ്മുടെ ലാപ്പ്ടോപ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് വിവരങ്ങൾ കോൺഫിഗർ ചെയ്ത് കൊടുക്കുകയും ചെയ്താൽ മതിയാകും. 3 സിസ്റ്റം വരെ  “പ്രെ” ഹോം പേജിൽ കോൺഫിഗർ ചെയ്ത് നൽകുവാനായി കഴിയും. കൂടൂതൽ സിസ്റ്റങ്ങൾ കോൺഫിഗർ ചെയ്യണമെന്നുള്ളവർ “പ്രെ” യുടെ അഡ്മിനിസ്ട്രേറ്റർമാരുമായി ബന്ധപ്പെട്ടുകഴിഞ്ഞാൽ അതിനുള്ള സൗകര്യം ലഭിക്കും. ഉപയോക്താവിന് “പ്രെ” യുടെ സൈറ്റിൽ തങ്ങൾക്കായി അനുവദിച്ചിരിക്കുന്ന പേജിൽ നിന്നും  മോഷ്ടിക്കപ്പെട്ടതൊ നഷ്ടപ്പെട്ടതൊ ആയ സിസ്റ്റത്തിന്റെ വിവരങ്ങൾ ലഭ്യമാകും. നഷ്ടപ്പെട്ടുവെന്നൊ മോഷ്ടിക്കപ്പെട്ടുവെന്നൊ ബോധ്യമായാൽ ഉപയോക്താവിന്റെ പേജിൽ പോയി കോൺഫിഗർ ചെയ്ത് നൽകുക. ഉപയോക്താവ് കോൺഫിഗർ ചെയ്ത് നൽകിയിരിക്കുന്ന സമയത്തിനനുസരിച്ച് നഷ്ടപ്പെട്ടതൊ മോഷ്ടിക്കപ്പെട്ടതോ ആയ സിസ്റ്റത്തിന്റെ റിപ്പോർട്ടുകൾ ലഭ്യമാവുകയും അവ ഇമെയിൽ വഴി അറിയിക്കുകയും ചെയ്യും.

ഉപയോഗിക്കുന്ന വിധം.
ആദ്യമായി ഇവിടെ നിന്നും നിങ്ങളുടെ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനനുസൃതമായ ഇൻസ്റ്റലേഷൻ/റെപ്പോസിറ്ററി ഫയൽ ഡൗൺലോഢ് ചെയ്ത് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക. 
 
 
 സിസ്റ്റത്തിൽ കോൺഫിഗർചെയ്യാനുള്ള“പ്രെ” കോൺഫിഗറേറ്റർ(ചിത്രം-1)
 
അതിന്   ശേഷം “പ്രെ” സോഫ്റ്റ്‌വെയറിന്റെ ഹോം പേജിൽ പോയി ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക  .അക്കൗണ്ട് ക്രിയേറ്റ് ചെയ്തു കഴിഞ്ഞാൽ സ്ക്രീനിന്റെ വലതു ഭാഗത്തായി "API Key" എന്ന പേരിൽ ഒരു കീ ലഭിക്കും.
 
 
ഡിവൈസ് ആഡ് ചെയ്യുന്നതിന്റെ ചിത്രം-(ചിത്രം-2)
 
തുടർന്ന് നിങ്ങൾ നൽകിയ ഇമെയിൽ വിലാസത്തിലേക്ക് ഒരു അക്കൗണ്ട് കൺഫർമേഷൻ മെയിൽ ലഭിക്കുകയും അതിൽ ക്ലിക്ക് ചെയ്തു അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യുകയും വേണം. അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാൽ “Add device“ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത്  സ്ക്രീൻ ഷോട്ടീൽ കാണുന്ന വിധം നിങ്ങളുടെ സിസ്റ്റം അക്കൗണ്ടിലേക്ക് ആഡ് ചെയ്യണം(ചിത്രം-2). ആഡ് ചെയ്ത് കഴിഞ്ഞാൽ ഒരു ഡിവൈസ് കീ ജനറേറ്റ് ചെയ്ത് ലഭിക്കും. തുടർന്ന് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന “പ്രെ” സോഫ്റ്റ്‌വെയറിലേക്ക്  ആദ്യം ലഭിച്ച "API Key" യും ഡിവൈസ് കീയും നൽകി “Apply" കൊടുത്ത് കഴിഞ്ഞാൽ കോൺഫിഗറേഷൻ പൂർത്തിയാകും (ചിത്രം 1 ശ്രദ്ധിക്കുക).

എപ്പോഴെങ്കിലും നിങ്ങളുടെ ലാപ്ടോപ്പൊ, ഡെസ്ക്ടോപ്പൊ നഷ്ടപ്പെട്ട്  പോയാൽ “പ്രെ” സോഫ്റ്റ്‌വെയറീന്റെ ഹോം പേജിൽ പോയി ലോഗിൻ ചെയ്തു പ്രവേശിച്ചതിനു  ശേഷം “ഡിവൈസി”ൽ ക്ലീക്ക് ചെയ്ത് “അലർട്ട്“ ഓപ്ഷനുകൾ ഓൺ ചെയ്ത് നൽകുക. അതിനായി താഴെ പറയുന്ന വിധം ഡിവൈസ് പേജ് റീ കോൺഫിഗർ ചെയ്ത് കൊടുക്കുക.

  • മിസ്സിംഗ് ഓപ്ഷൻ ഓൺ ചെയ്യുക- (ചിത്രം 3)
  • ഒന്നിൽ കൂടൂതൽ സിസ്റ്റങ്ങൾ കോൺഫിഗർ ചെയ്ത് നൽകിയിട്ടുണ്ടങ്കിൽ നഷ്ടപ്പെട്ട് പോയ സിസ്റ്റം സെലക്റ്റ് ചെയ്യുക-(ചിത്രം 3)
  • നോട്ടിഫൈ റിപ്പോർറ്റ് ഓപ്ഷൻ എനേബിൾ ചെയ്യുക, ഇതു വഴി റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്യുന്നതു ഒരു മെയിൽ അലർട്ടായി കോൺഫിഗർ ചെയ്ത മെയിൽ ഐഡിയിലേക്ക് ലഭിക്കും.(ചിത്രം 3)
  • ആട്ടോ അപ്ഡേറ്റ് ഓപ്ഷൻ ഓൺ ചെയ്യുക. ഇതു വഴി “പ്രെ” ആട്ടൊമാറ്റിക്കായി സിസ്റ്റത്തെ അപ്ഡേറ്റ് ചെയ്ത് കൊള്ളും-(ചിത്രം 4)
  • ടൈം ഇന്റർവെൽ കോൺഫിഗർ ചെയ്ത് നൽകുക. ഇവിടെ കോൺഫിഗർ ചെയ്ത് നൽകുന്ന സമയത്തിനനുസരിച്ച് നഷ്ടപ്പെട്ട് പോയതൊ മോഷ്ടിക്കപ്പെട്ടതോ ആയ സിസ്റ്റത്തിൽ നിന്നും റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്യപ്പെടും.(ചിത്രം 4)
(സ്ക്രീൻഷോട്ടൂകൾശ്രദ്ധിക്കുക)
 
 
 
 
 
 “പ്രെ” കോൺഫിഗറേഷൻ(ചിത്രം-3)
 

 “പ്രെ” കോൺഫിഗറേഷൻ(ചിത്രം-3)
  • മോഡ്യൂളുകൾ ഓൺ ചെയ്ത് നൽകുക. ഇതു വഴി നെറ്റ്വർക്ക് വിവരങ്ങൾ, സെഷൻ വിവരങ്ങൾ, ഉപയോഗിക്കുന്നയാളീന്റെ വെബ്ക്യാം ഷോട്ടൂകൾ എന്നിവ ജനറേറ്റ് ചെയ്യപ്പെടും ആക്ഷൻ മോഡ്യൂൾ എന്ന ഓപ്ഷൻ ഓൺ ചെയ്ത് കഴിഞ്ഞാൽ ലാപ്ടോപ്പ് ഉപയോഗിക്കുന്ന വ്യക്തിക്ക് ഒരു അലർട്ട് ലഭിക്കും.(ചിത്രം-5)
 
 
സിസ്റ്റം ലഭിച്ചയാൾക്ക് കിട്ടൂന്ന സന്ദേശം-ചിത്രം -5

തുടർന്ന് ഡിവൈസസ് എന്ന ഓപ്ഷനിൽ പോയി കോൺഫിഗർ ചെയ്തിരിക്കുന്ന ഡിവൈസിൽ നിന്നും നഷ്ടപ്പെട്ട് പോയ ഡിവൈസിൽ  ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ അവ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തുപയോഗിക്കുകയാണെങ്കിൽ അവയിൽ നിന്നും ജനറേറ്റ് ചെയ്ത റിപ്പോർട്ടുകൾ വലത് വശത്താ‍യി ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണുവാൻ സാധിക്കും. ഇതിൽ ക്ലീക്ക് ചെയ്താൽ നഷ്ടപ്പെട്ട അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ട സിസ്റ്റത്തിന്റെ ഐപി വിലാസം, സെഷനുകൾ, ഡെസ്ക്ടോപ്പ് സ്ക്രീൻ ഷോട്ട്, വെബ്ക്യാം ഷോട്ട് എന്നിവ കാണുവാനായി സാധിക്കും. ഇതു വഴി ലാപ്ടോപ്പ് ഉപയോഗിക്കുന്നയാളിന്റെ ഐഡന്റിഫൈ ചെയ്യുവാൻ സാധിക്കുന്നു. (ചിത്രം-6)
 
 
നഷ്ടപ്പെട്ട് പോയ സിസ്റ്റത്തിൽ നിന്നും ലഭിച്ചിരിക്കുന്ന വിവരങ്ങളും സിസ്റ്റത്തിന്റെ ഡെസ്ക്ടോപ്പ് സ്ക്രീൻഷോട്ടൂം -(ചിത്രം-6)
 
“പ്രെ“ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സിസ്റ്റങ്ങളിൽ ഫയർ വാളുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടങ്കിൽ അവയിൽ നിന്നും “പ്രെ” സോഫ്‌വെയർ ഒഴിവാക്കി നൽകുവാനായി ശ്രദ്ധിക്കണം. ഫയർവാളുകൾ “പ്രെ” സോഫ്റ്റ്‌വെയറിനെ പ്രവർത്തിക്കുന്നതിൽ നിന്നും തടയുന്നതിനാൽ ഒഴിവാക്കി നൽകിയില്ലെങ്കിൽ റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്യുക ബുദ്ധിമുട്ടായിരിക്കും. 
 
സോഫ്റ്റ്വെയർ ടെസ്റ്റ് ചെയ്യുന്നതിനായി  കൺ‌ട്രോൾ പാനലിൽ പോയി മിസ്സിംഗ് ഓപ്ഷൻ  ഓൺ ചെയ്ത് ബാക്കിയുള്ളവ കോൺഫിഗർ ചെയ്തതിനു ശേഷം സിസ്റ്റത്തിലേക്ക് തിരികെ വന്ന്  സ്റ്റാർട്ട് എടുത്തതിനു ശേഷം “ c:\prey\prey.bat“ എന്ന കമാന്റ് നൽകികഴിഞ്ഞാൽ മതിയാകും.