We have 30 guests online
അംഗങ്ങൾ : 206
ലേഖനങ്ങൾ : 144
ഫ്രീ ഡാറ്റാ റിക്കവറി ടൂളുകൾ E-mail
സോഫ്‌റ്റ്‌വെയർ പരിചയം
Written by ആർപീയാർ | RPR   
Tuesday, 23 June 2009 17:13
AddThis

കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും പലപ്പോഴും നേരിടാറുള്ള ഒരു പ്രശ്നമാണ് ഡാറ്റാ ലോസ്. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. ഹാർഡ് ഡ്രൈവ് തകരാറിലാകുമ്പോഴോ പാർട്ടീഷൻ ടേബിളിൽ എന്തെങ്കിലും കാരണം നിമിത്തം ഉണ്ടാവുന്ന കുഴപ്പങ്ങൾ മൂലമോ അതുമല്ലെങ്കിൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഫയലുകളിൽ തകരാറു സംഭവിക്കുമ്പോഴോ ഒക്കെ ഡാറ്റാ ലോസ് സംഭവിക്കാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കമ്പ്യൂട്ടർ പ്രവർത്തിക്കാതിരിക്കുകയും അതിലുള്ള ഫയലുകളും വിവരങ്ങളും ആക്സസിബിൾ അല്ലാതായി മാറുകയും ചെയ്യുന്നു.

ഇത്തരത്തിൽ പ്രവർത്തന ക്ഷമമല്ലാതായ ഒരു കമ്പ്യൂട്ടറിൽ നിന്ന് ഫയലുകളും മറ്റു വിലപ്പെട്ട വിവരങ്ങളും മറ്റൊരു കമ്പ്യൂട്ടറിലേയ്ക്കോ അല്ലെങ്കിൽ വേറൊരു മീഡിയയിലേയ്ക്കോ സുരക്ഷിതമായി മാറ്റുവാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ഡാറ്റാ റിക്കവറി സോഫ്റ്റ്‌വെയറുകൾ എന്നറിയപ്പെടുന്നത്.

അങ്ങനെയുള്ള ചില ഫ്രീ ടൂളുകളെ പരിചയപ്പെടാം. ഒരു ശരാശരി കമ്പ്യൂട്ടർ ജ്ഞാനമുള്ള ഏതൊരാൾക്കും ഇവ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫയലുകൾ റിക്കവർ ചെയ്യാവുന്നതാണ്.


PC Recovery Tools - Windows

  • പ്രവർത്തനക്ഷമമല്ലാത്ത ഒരു കമ്പ്യൂട്ടർ റിപ്പയർ ചെയ്യുവാൻ ആവശ്യമായ എല്ലാ വിധ ടൂളുകളും ഒരുമിച്ച് ഒരു ഒറ്റ പാക്കേജിൽ ലഭ്യമാണെന്നതാണ് ഇതിന്റെ പ്രത്യേകത.
  • വളരെ പോപ്പുലറായ പലവിധ ഫ്രീ - ഓപ്പൺ സോഴ്സ് ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
  • ഫയൽ റിക്കവറി, ആന്റി വൈറസ്, ആന്റി സ്പൈവെയറുകൾ, സിസ്റ്റം മെയിന്റനൻസ് ടൂളുകൾ എന്നിവ.
  • സോഫ്റ്റ്‌വെയറുകളുടെ ലിസ്റ്റ് ഇവിടെ കാണാം.

Recuva – Windows

  • വളരെ യൂസർ ഫ്രെണ്ട്ലി ആയ ഒരു വിൻഡോസ് ഒൺലി റിക്കവറി ആപ്ലിക്കേഷൻ.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.
  • മാനുവൽ മോഡ്, ഓട്ടോ മോഡുകൾ.
  • വളരെ സുരക്ഷിതമായി ഫയലുകൾ ഡിസ്ക്കുകളിൽ നിന്ന് നീക്കം ചെയ്യുവാൻ സഹായിക്കുന്ന ഒരു ടൂൾ ഉൾപ്പെടുത്തിയിരിക്കുന്നു.


Restoration
– Windows

  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • വളരെ ചെറിയ ഫയൽ സൈസ് (400KB) ആയതിനാൽ ഒരു ഫ്ലോപ്പിയിലോ ഫ്ലാഷ് ഡ്രൈവിലോ നിന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.


UnDelete Plus
– Windows

 

  • ഒരു കൊമേർഷ്യൽ എഡിഷൻ ആണെങ്കിലും വളരെ നീണ്ട കാലത്തേയ്ക്ക് ഫ്രീവെയർ ആയി ഉപയോഗിക്കാം.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.


TestDisk – Windows / Linux / Mac

  • വളരെ പവർഫുൾ ആയ ഒരു ഓപ്പൺ സോഴ്സ് റിക്കവറി ആപ്ലിക്കേഷൻ.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു. (FAT,NTFS,ext2 എന്നീ ഫോർമാറ്റുകൾ).
  • ബൂട്ട് സെക്റ്റർ റിക്കവറി, ബൂട്ട് സെക്റ്റർ റീബിൽഡിങ്ങ്.
  • FAT, MFT റിക്കവറി.
  • Ext2,ext3 ഫയൽ റിക്കവറി.


PhotoRec
– Windows / Linux / Mac.

  • കമാൻഡ് മോഡിൽ വർക്കു ചെയ്യുന്ന ഒരു ചെറിയ, എന്നാൽ വളരെ ഫലവത്തായ ഒരു റിക്കവറി ടൂൾ.
  • പേരു സൂചിപ്പിക്കുന്ന പോലെ ഫോട്ടോകളെ മാത്രമല്ല എല്ലാത്തരം ഫയലുകളേയും റിക്കവർ ചെയ്യാൻ സഹായിക്കുന്നു.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.

Winhex
- Windows



  • ഇത് യഥാർത്ഥത്തിൽ കമ്പ്യൂട്ടർ ഫോറൻസിക്സ്, ഡാറ്റാ റിക്കവറി, ലോ ലെവൽ ഡാറ്റാ പ്രൊസസിങ്ങ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഒരു ഹെക്സ്-എഡിറ്റർ ആണ്.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • ഡിസ്ക് ക്ലോണിങ്ങ്, ഡ്രൈവ് ഇമേജിങ്ങ്, ബാക്കപ് എന്നിവയ്ക്കായി ഉപയോഗിക്കാം.
  • കമ്പ്യൂട്ടർ വൈദഗ്ദ്യം ആവശ്യമാണ്.

അഭിപ്രായങ്ങൾ

പേര് *
ഈ-മെയിൽ (പ്രസിദ്ധീകരിക്കില്ല)
താങ്കളുടെ സൈറ്റ് അഡ്രസ് (നിർബന്ധമില്ല)
കോഡ്   
ChronoComments by Joomla Professional Solutions
അഭിപ്രായം സമർപ്പിക്കുക
Last Updated on Sunday, 05 July 2009 23:33