| വിൻഡോസ് ഏഴിലേക്ക് മാറുവാൻ ഉടനെ പദ്ധതിയില്ല-സർവേ റിപ്പോർട്ട് |
|
| ഫ്ലാഷ് ന്യൂസ് |
| Written by RMR |
| Monday, 13 July 2009 12:52 |
വിൻഡോസ് ഏഴിലേക്ക് ഉടനെ മാറുവാനായി അഡ്മിനിസ്ട്രേറ്റർമാർക്ക് പദ്ധതിയില്ലെന്ന് സർവ്വേ റിപ്പോർട്ട്. ആയിരത്തോളം വരുന്ന അഡ്മിനിസ്ട്രേറ്റർമാരിൽ നടന്ന സർവേയിൽ 60 ശതമാനത്തോളം പേരും ഇപ്പോൾ സെവനിലേക്ക് മാറുവാനായി പദ്ധതിയില്ലെന്ന് വെളിപ്പെടുത്തുന്നു. ക്വസ്റ്റ് സോഫ്റ്റ്‌വെയറിന്റെ സ്ക്രിപ്റ്റ് ലോജിക്ക് യൂണിറ്റ് നടത്തിയ സർവേയിലാണ് അഡ്മിനിസ്ട്രേറ്റർമാർ തങ്ങളുടെ അഭിപ്രായം വെളിപ്പെടുത്തിയത്. 5.4 ശതമാനത്തോളം മാത്രമാണ് ഈ വർഷാവസാനത്തോടെ ഏഴിലേക്ക് മാറുവാൻ പദ്ധതിയിട്ടിട്ടുള്ളത്. 34 ശതമാനത്തോളം പേർ ഈ 2010 അവസാനത്തോടു കൂടി വിൻഡോസ് ഏഴിലേക്ക് മാറുമെന്ന് സർവേയിൾ വെളിപ്പെടുത്തുകയുണ്ടായി. ഒരു നാമമാത്രമായ ആൾക്കാർ ഇപ്പോൾ തന്നെ വിൻഡോസ് ഏഴിലേക്ക് മാറിയിട്ടുമുണ്ട്.
സമയത്തിന്റെയും വിൻഡോസ് ഏഴിലേക്ക് മാറുവാൻ വേണ്ട സാമ്പത്തിക ചെലവുകളുമാണ് ഇക്കൂട്ടരെ ഏഴിലേക്ക് മാറുന്നതിൽ നിന്നും പ്രധാനമായും തടയുന്നത്. മാത്രമല്ല ആപ്ലിക്കേഷൻ കോമ്പാറ്റിബിലിറ്റി പ്രശ്നങ്ങളും യൂസർ സെറ്റിംഗ്സുകൾ , ഹാർഡ്‌വെയർ സെറ്റിംഗ്സുകൾ ശരിയാക്കുക ഇവയെല്ലാം വിൻഡോസ് ഏഴ് ഇൻസ്റ്റാൾ ചെയ്യുന്നതിൽ നിന്നും അഡ്മിനിസ്ട്രേറ്റർമാരെ പിറകിലോട്ട് വലിക്കുന്നുണ്ട്. ക്വസ്റ്റ് പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ട് ഇവിടെ നിന്നും ലഭിക്കും. |