| വീഡിയോ സബ്ടൈറ്റ്ലിങ്ങ് |
|
| ടിപ്സ് & ട്രിക്സ് |
| Written by ആർപിആർ | RPR |
| Wednesday, 15 July 2009 17:36 |
സീഡിയിൽ നിന്നോ ഡിവിഡിയിൽ നിന്നോ കൺവർട്ട് (റിപ്പ്) ചെയ്ത ഒരു സിനിമാ കാണുമ്പോൾ അതിൽ സബ്ടൈറ്റിൽ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടില്ലേ. പ്രത്യേകിച്ച് ഇംഗ്ലീഷ് സിനിമകൾ. മെട്രിക്സ് അല്ലെങ്കിൽ ട്രാൻസ്ഫോർമർ പോലെയുള്ള സിനിമകൾ സബ്ടൈറ്റിൽ ഇല്ലാതെ കാണുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നേരേ ചൊവ്വേ ഇംഗ്ലീഷ് മനസിലാവുന്നവരുടെ കാര്യമല്ല ഉദ്ദേശിച്ചത്. എങ്കിലും ഒരു ഇംഗ്ലീഷ് സിനിമയോ ഡോക്യുമെന്ററിയോ സബ്ടൈറ്റിലോടെ കാണുന്നതിന്റെ ഒരു സുഖം അതൊന്നു വേറെ തന്നെയാണ്. ഇനി മുതൽ സബ്ടൈറ്റിൽ ലഭ്യമല്ലാത്ത സിനിമകൾ സബ്ടൈറ്റിലോടെ ആസ്വദിച്ചു തന്നെ കാണാം. അതിനായി ചെയ്യേണ്ട ചില നുറുങ്ങു വിദ്യകൾ പറയാം. മൂന്ന് കാര്യങ്ങളാണ് ഇതിനായി ആവശ്യമുള്ളത്. മൂവി ഫയൽ (DivX,Xvid,MP4,VOB ഫോർമാറ്റിലുള്ളത്), മേൽപ്പറഞ്ഞ മൂവിയുടെ സബ്ടൈറ്റിൽ ഫയൽ, ഓവർലേ ചെയ്യുവാൻ സഹായിക്കുന്ന ഒരു പ്രോഗ്രാം. ഇതിൽ ഓരോന്നും എന്താണെന്ന് നോക്കാം. സബ്ടൈറ്റിൽ ഫയൽ - സാധാരണ മൂവി ഡിവിഡി ഡിസ്കിനുള്ളിൽ ഈ ഫയൽ കാണപ്പെടും. .SRT എന്ന എക്സ്ടെൻഷനോടുകൂടിയ ഒരു ഫയലാണ് ഇത്. ഈ ഫയലിന്റെ സഹായത്തോടെയാണ് DVD പ്ലേയറുകളും കമ്പ്യൂട്ടറിലെ മീഡിയാപ്ലേയിങ്ങ് പ്രോഗ്രാമുകളും സബ്ടൈറ്റിലുകൾ കാണിക്കുന്നത്. ടോറന്റുകൾ വഴിയും മറ്റും ഡൌൺലോഡ് ചെയ്തെടുക്കുന്ന മൂവികൾക്കൊപ്പം,മൂവി ഫയലിന്റെ അതേ പേരിൽ തന്നെ .SRT എന്ന എക്സ്ടെൻഷനോടു കൂടി ഈ ഫയലും സാധാരണ കണ്ടുവരാറുണ്ട്. ഇനി കൈവശമുള്ള വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഇല്ലെന്നിരിക്കട്ടേ അതിനുമുണ്ട് പരിഹാരം. ഓപ്പൺസബ്ടൈറ്റിൽ എന്ന സൈറ്റിൽ നിന്നും ഒട്ടുമിക്ക സിനിമകളുടേയും ഡോക്യുമെന്ററികളുടേയും സബ്ടൈറ്റിലുകൾ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഓവർലേ പ്രോഗ്രാം- വീഡിയോ പ്ലേ ചെയ്യുന്നതിനൊപ്പം സബ്ടൈറ്റിൽ ഡിസ്പ്ലേ ചെയ്യുവാൻ സഹായിക്കുന്ന പ്രോഗ്രാമാണിത്. ചില മീഡിയാ പ്ലേയിങ്ങ് പ്രോഗ്രാമുകളിൽ തന്നെ ഈ സംവിധാനം ലഭ്യമാണ്. വി.എൽ.സി മീഡിയാ പ്ലേയർ (VLC Media Player) : ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും നല്ല മീഡിയോ പ്ലേയിങ്ങ് സോഫ്റ്റ്‌വെയറുകളിൽ ഒന്നാണ് വി.എൽ.സി പ്ലേയർ. ഈ പ്ലേയറിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്നാണ് സബ്ടൈറ്റിൽ ഓവർലേ ചെയ്യുവാനുള്ള അതിന്റെ കഴിവ്. ഒരു വീഡിയോ ഫയൽ പ്ലേ ചെയ്യുമ്പോൾ അതേ ഫോൾഡറ്റിൽ വീഡിയോയുടെ അതേ പേരിൽ തന്നെ സബ്ടൈറ്റിൽ ഫയൽ ഉണ്ടെങ്കിൽ വി.എൽ.സി പ്ലേയർ അതിന്റെ തനിയേ റെൻഡർ ചെയ്തുകൊള്ളും.
![]()
![]()
![]() ഇങ്ങനെ ഡൌൺലോഡ് ചെയ്ത zip ഫയൽ extract ചെയ്ത് അതിൽ നിന്നും .srt extension ഉള്ള ഫയൽ എടുത്ത് വീഡിയോ കിടക്കുന്ന ഫോൾഡറിൽ വീഡിയോയുടെ അതേ പേരിൽ ഇട്ടിരിക്കുന്നു.
![]() ഇത്രയുമായാൽ വി.എൽ.സി പ്ലേയറോ മീഡിയാപ്ലേയർ ക്ലാസിക്കോ ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യാവുന്നതാണ്.
|
| Last Updated on Thursday, 16 July 2009 02:11 |